എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Feb 7, 2011

മാതൃകാചോദ്യങ്ങള്‍ പത്താംതരം - ക്രമീകരണം


 
പത്താംതരം മലയാളം ഒന്നാം പേപ്പറില്‍ സാധാരണയായി കണ്ടുവരുന്ന ഒരു ചോദ്യമാണ് 'പട്ടിക ക്രമീകരിക്കുക'. പഠനത്തില്‍ താല്‍പര്യം കാണിക്കാത്ത കുട്ടികള്‍ക്കുപോലും എളുപ്പത്തില്‍ നാലു സ്കോര്‍ നേടാന്‍ സഹായിക്കുന്ന ഒരു മൂല്യനിര്‍ണ്ണയപ്രവര്‍ത്തനമാണ് ഇത്. ഇതുവരെ ചോദിച്ച ക്രമീകരണത്തിനുള്ള എല്ലാ ചോദ്യങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഒരു പ്രസന്റേഷനാണ് ഇന്നത്തെ പോസ്റ്റ്. ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കണ്ടെത്തി പൊതുപരീക്ഷയ്ക്ക് പോകുന്ന കുട്ടികള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസത്തോടെ ക്രമീകരണത്തിനുള്ള ചോദ്യത്തെ നേരിടാന്‍ കഴിയും. എല്ലാ അദ്ധ്യാപക സുഹൃത്തുക്കളും അതിനുള്ള അവസരമൊരുക്കുമെന്നു കരുതുന്നു.
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പ്രസന്റേഷന്റെ പി. ഡി. എഫ്. ഡൗണ്‍ലോഡ് ചെയ്യുക. ഡോക്യുമെന്റ് വ്യൂവറില്‍ ഫയല്‍ തുറക്കുക. ഒന്നാമത്തെ സ്ലൈഡ് സെലക്ടുചെയ്യുക. അതിനുശേഷം മെനുബാറില്‍ വ്യൂ ബട്ടനില്‍ നിന്നും പ്രസന്റേഷന്‍ സെലക്ടുചെയ്യുക. പ്രസന്റേഷന്‍ ദൃശ്യമാകും. അപ്പ്, ഡൗണ്‍ ആരോകീകള്‍ ഉപയോഗിച്ച് മുമ്പോട്ടു പുറകോട്ടും പോകാന്‍ കഴിയും. പ്രോജക്ടര്‍ ഉപയോഗിച്ചാല്‍ കുട്ടികള്‍ക്ക് കൂടുതല്‍ വ്യക്തമായി കാണാന്‍ സാധിക്കും.

4 comments:

mary mol said...

പരീക്ഷാ കാലമാകുന്നതോടെ ബ്ലോഗ്‌ ടീം അതിനു കൂടുതല്‍ ശ്രദ്ധ നല്‍കുന്നതില്‍ സന്തോഷം.

jollymash said...

ഗംഭീരം .... കൂടുതല്‍ കൂടുതല്‍ നന്നവുന്നതില്‍ സന്തോഷം ....

jjktimes said...

ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒത്തിരി പ്രയോജനകരമാണ് സംശയമില്ല. നന്ദി

shamla said...

മാതൃകാ ചോദ്യങ്ങള്‍ ഏറെ പ്രയോജനപ്രദം