എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Sep 21, 2011

അശാന്തിപര്‍വ്വങ്ങള്‍ക്കപ്പുറം - വീഡിയോ

     
      കാസര്‍കോഡ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്ക്കൂളിലെ അഹമ്മദ് ഷരീഫ് കുരിക്കള്‍ തയ്യാറാക്കിയ വീഡിയോ പോസ്റ്റുചെയ്യുന്നു. 'അശാന്തിപര്‍വ്വങ്ങള്‍ക്കപ്പുറം' യൂണിറ്റിന്റെ അവതരണത്തിന് ഏറ്റവും അനുയോജ്യമാണിതെന്നു കരുതുന്നു. എല്ലാ അദ്ധ്യാപക സുഹൃത്തുക്കളും പ്രയോജനപ്പെടുത്തുമല്ലോ.




             അത്തോളി ജി.വി.എച്ച്.എസ്.എസിലെ മലയാളവിഭാഗം തയ്യാറാക്കിയ വീഡിയോ 'അശാന്തിപര്‍വ്വങ്ങള്‍ക്കപ്പുറം' കാണാന്‍ താഴെക്കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്കുചെയ്യുക.




19 comments:

JRV said...

ഷെരീഫ് മാഷിന്റെ വീഡിയോ ഒന്നും കണ്ടില്ലല്ലോ എന്നു വിചാരിച്ചിരിക്കുയായിരുന്നു. ചാര്‍ളിചാപ്ലിന്റെ വീഡിയോയിലെ ഘനഗംഭീരമായ ആ ശബ്ദം വീണ്ടും കേള്‍ക്കാന്‍ അവസരമൊരുക്കിത്തന്നതിന് സ്ക്കൂള്‍വിദ്യാരംഗം ബ്ലോഗിനും ഷരീഫ് മാഷിനും പ്രത്യേകം നന്ദി!!!

ലീമ വി. കെ. said...

ചിത്രീകരണം കണ്ടു.പാഠഭാഗത്തിന് വളരെ അനുയോജ്യം.ഇതെല്ലാം ശേഖരിച്ച സാറിന് അഭിനന്ദനങ്ങള്‍

Beena, Mulakkulam said...

ഷെരീഫ് സാറിന്റെ ഈ വീഡിയോ ഏറെ ഉപകാരപ്പെട്ടു.നന്ദിയും ഒപ്പം ആശംസകളും!

shamla said...

മനസ്സിനെ വേട്ടയാടുന്ന ദൃശ്യങ്ങള്‍ തീര്‍ച്ചയായും കുട്ടികളില്‍ അശാന്തി പകരും. ഒരുപാടു ചിന്തിപ്പിക്കാന്‍ ശരീഫ്സറിന്റെ ഉദ്യമത്തിന് സാധിക്കും. അതുപോലെ തന്നെ അത്തോളി സ്കൂളിലെ അധ്യാപകര്‍ക്കും നന്ദി. ഇത്രയ്ക്കു ദീര്‍ഖദ്രിഷ്ടിയോടെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും അത് എല്ലാവര്‍ക്കും എത്തിച്ചു തരാനും കഴിയുന്ന സുമനസ്സുകള്‍ക്ക്‌ ഹൃദയപൂര്‍വം നന്ദി.

ഉദയന്‍ വി കെ said...

ചിത്രീകരണം നന്നായി അഭിനന്ദനങ്ങള്‍.....

Azeez . said...

സുരേഷ് സാറിന്‍റെ പോസ്റ്റും, അത്തോളി സ്കൂളിലെ മലയാള വിഭാഗവും കുരിക്കള്‍ മാഷും തയ്യാറാക്കിയ വീഡിയോയും കണ്ടു.എന്ത് എഴുതണമെന്ന് ആലോചിച്ച് ഞാന്‍ ബ്ലോഗിലേക്ക് നോക്കിയിരുന്നു.അവരോട് എങ്ങിനെയാണ് നന്ദി പറയുക.വേ‍ള്ഡ് പ്രഫസേസിന്‍റെ നിലവാരത്തിലേക്കുയരുന്ന ഒരു ദര്‍ശനവും ജ്ഞാനവും ആത്മാര്‍ത്ഥതയും ഉള്ള ഈ അദ്ധ്യാപകരെല്ലാം നമ്മുടെ മലയാളമക്കള്‍ക്ക് കിട്ടാവുന്ന പുണ്യമാണ്.ഇത് എന്‍റെ ഹൃദയം കൊണ്ട് ഞാനെഴുതുന്നതാണ്.രണ്ട് വീഡിയോയും ഉന്നതമായ നിലവാരം പുലര്‍ത്തുന്നു.ഈ വിഷയത്തില്‍ പറയാവുന്ന ഏറ്റവും അപ് ടു ഡേറ്റായ കാര്യങ്ങള്‍ , യുദ്ധത്തിന്‍റെ ദുരന്തമുഖങ്ങള്‍ എന്നിവ‌ വരച്ചുകാട്ടുന്നു.ശാന്തിക്കായി ആഗ്രഹിക്കുന്ന ഒരു പുതിയ ലോകത്തിന്‍റെ സ്വപ്നം മക്കളോട് പങ്കുവയ്ക്കുന്നു, കൂട്ടായുള്ള യജ്ഞത്തിനായി ഉത്ബോധിപ്പിക്കുന്നു. നമ്മുടെ കുട്ടികളും മറ്റു അദ്ധ്യാപകരും തീര്‍ച്ചയായും ഇതു പ്രയോജനപ്പെടുത്തും.വീഡിയോ ഡൌണ്‍ലോഡ് ചെയ്തു ഇനി ക്ലാസ്മുറികളിലേക്ക് എന്ന് ആവേശകരമായ കമന്‍റുക‍ള്‍ തന്നെ ഇനി ക്ലാസ് മുറികളില്‍ നടക്കാന്‍ പോകുന്ന ഒരു യുദ്ധവിരുദ്ധപ്പോരാട്ടം തന്നെയാകും. അദ്ധ്യാപകരേ, നിങ്ങള്‍ ക്ഷമിക്കുമെങ്കില്‍ നിങ്ങളെ ഞാനിന്ന് ബര്‍ട്ടാന്‍റ് റസ്സലുകള്‍ എന്നുവിളിച്ചുകൊള്ളട്ടെ: "അതി ശക്തമായ മൂന്നു വികാരങ്ങള്‍ എന്‍റെ ജീവിതത്തെ കീഴടക്കിയിരിക്കുന്നു: ജ്ഞാനത്തിനുവേണ്ടിയുള്ള അന്വേഷണം, മനുഷ്യരാശിയുടെ യാതനയും ദുരിതവും കാണുമ്പോള്‍ എന്‍റെ ഹൃദയത്തില്‍ നിറയുന്ന, എനിക്ക് സഹിക്കുവാന്‍ കഴിയാത്ത ദയ,ശാന്തിക്കും സ്നേഹത്തിനും വേണ്ടിയുള്ള തീവ്രമായ അഗ്രഹം."

വൈ നോട്ട്?
എല്ലാവരോടൊത്ത്, ഞാനും ‍ സകല ജീവജാലങ്ങളും ശാന്തിയോടെ ജീവിക്കുന്ന ഒരു ഭാരതീയ സ്വപ്നം സ്വപ്നം കാണുന്നു.അതിനുവേണ്ടി പ്രയത്നിക്കുമെന്ന് എന്‍റെ ഹൃദയത്തില്‍ ഉറപ്പിച്ച് പറയുന്നു.

Azeez . said...

ഈ കമന്‍റ് അവിവേകമാകാന്‍ ചാന്‍സുണ്ട്.അങ്ങിനെയെങ്കില്‍ ഇത് ഡിലീറ്റ് ചെയ്യണമെന്ന് ബ്ലോഗറോട് അപേക്ഷിക്കുന്നു.
നിങ്ങളെയൊക്കെ പരിചയപ്പെടുകയും സ്നേഹിക്കുകയും ചെയ്തുതുടങ്ങിയപ്പോള്‍ എന്‍റെ മനസ്സില്‍ ഒരു കൊതി തോന്നിത്തുടങ്ങുന്നു. മറയില്ലാതെ ഞാനെഴുതുകയാണ്.സയന്‍സും മാത് മാറ്റിക്സുമൊക്കെ പഠിച്ചു കടന്നുപോയ എന്‍റെ മകളും മകനും പറയാറുണ്ട്, ബാപ്പാ,കുറെ ശമ്പളം കിട്ടുമെന്നു മോഹിച്ച് ഇതൊക്കെ പഠിച്ച് ഞങ്ങളുടെ മനസ്സ് ഒരു വഹക്കുകൊള്ളാതായിന്ന്.എന്‍റെ മകളേയും മകനേയും പ്രേമിക്കുവാനും സ്നേഹിക്കുവാനും കഴിയുന്ന ഹുമാനിറ്റീസ് വിഷയം പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ ഭര്‍ത്താവായും ഭാര്യയായും അവര്‍ക്കു കിട്ടിയിരുന്നുവെങ്കില്‍ എന്ന് ഒരു ബാപ്പ എന്ന നിലയ്ക്ക് ഞാന്‍ ആഗ്രഹിച്ചുപോകുന്നു.

വി.കെ. നിസാര്‍ said...

"സയന്‍സും മാത് മാറ്റിക്സുമൊക്കെ പഠിച്ചു കടന്നുപോയ എന്‍റെ മകളും മകനും പറയാറുണ്ട്, ബാപ്പാ,കുറെ ശമ്പളം കിട്ടുമെന്നു മോഹിച്ച് ഇതൊക്കെ പഠിച്ച് ഞങ്ങളുടെ മനസ്സ് ഒരു വഹക്കുകൊള്ളാതായിന്ന്.എന്‍റെ മകളേയും മകനേയും പ്രേമിക്കുവാനും സ്നേഹിക്കുവാനും കഴിയുന്ന ഹുമാനിറ്റീസ് വിഷയം പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ ഭര്‍ത്താവായും ഭാര്യയായും അവര്‍ക്കു കിട്ടിയിരുന്നുവെങ്കില്‍ എന്ന് ഒരു ബാപ്പ എന്ന നിലയ്ക്ക് ഞാന്‍ ആഗ്രഹിച്ചുപോകുന്നു."
സയന്‍സും മാത്​സുമൊക്കെ പഠിച്ചതുകൊണ്ട് മനസ്സ് ഒരു വഹയ്ക്ക് കൊള്ളാതാകുമെന്ന നിരീക്ഷണത്തോട് യോജിക്കാതെ തന്നെ അസീസ് സാറിന്റെ നിരീക്ഷണത്തിലെ ആത്മാര്‍ത്ഥതയ്ക്ക് നൂറുമാര്‍ക്ക്!

രവി said...

ഇത് അധ്യാപക സഹായിയില്‍ ഉള്ളതല്ലേ....

Chandravally U P said...

വളരെ നന്നായിരിക്കുന്നു. വീഡിയോ അതിഹംഭീരം ഷെരീഫ് സാറിന് അഭിനന്ദനങ്ങള്‍

Anonymous said...

അധ്യാപകര്‍ക്ക് തെറ്റ് തിരുത്തുന്ന ഒരു സ്വഭാവം ഉള്ളതുകൊണ്ടാവാം വീഡിയോ വിവരണത്തില്‍ കേട്ട ഒരു വലിയ അക്ഷരത്തെറ്റ് ചൂണ്ടിക്കാണിക്കട്ടെ !താണ്ടവം എന്ന വാക്ക് വളരെ വികലമായി ഉച്ചരിച്ചു.അത് ഒഴിവാക്കാമായിരുന്നു!

Azeez . said...

അനോണിമസ് എഴുതിയ കമന്‍റ് കണ്ടു. അദ്ദേഹം തെറ്റുതിരുത്തുന്ന ഒരദ്ധ്യാപകനാണെന്നും മനസ്സിലായി.അദ്ധ്യാപകരെ സമ്മതിക്കണം.ഹൊ! വെറുതെയല്ല യുദ്ധങ്ങള്‍ ഉണ്ടാകുന്നത് . പാവം സാമ്പ്രാജ്യത്വത്തിന്‍റെ തലയില്‍ എല്ലാ വിഴുപ്പുകളുമിറക്കിവെയ്ക്കാന്‍ നമുക്കെന്തെളുപ്പം!നൂറായിരം നന്മയുണ്ടായാലും അതു കാണാന്‍ കഴിയാതെ തിന്മ പരതുന്ന ഈ താണ്ഡവം ക്ലാസ് മുറികളില്‍ കുട്ടികള്‍ പരിശീലിച്ചുതുടങ്ങിയാല്‍?

Sreekumar Elanji said...

ഈ കുറിപ്പു് അസീസ് മാഷിനാണു്. നല്ലൊരു മാഷായി അങ്ങയെ ഞങ്ങള്‍ കൂട്ടത്തില്‍ കൂട്ടിയിരിക്കുന്നു.
അങ്ങയുടെ നിരീക്ഷണവും വിലയിരുത്തലും ഞങ്ങള്‍ക്കു് പ്രചോദകമേകുന്നു. എന്റെ ക്ലാസ്സിലെ കുട്ടികള്‍ അസീസിയ്ക്കായെ തിരിച്ചറിയ്ന്‍ തുടങ്ങിയിരിക്കുന്നു.
അവരുടെ നിഷ്ക്കളങ്കമനസ്സിന്റെ സ്നേഹം നുകര്‍ന്നാലും.....

Azeez . said...

എന്‍റെ പ്രിയപ്പെട്ട മക്കള്‍ക്കും മക്കളുടെ മാഷ് ശ്രീകുമാര്‍ സാറിനും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി. സ്നേഹം പങ്കുവയ്ക്കുമ്പോളാണ് വലുതാകുന്നത്. ദാരിദ്ര്യവും പട്ടിണിയുമായിരുന്നുവെങ്കിലും എന്‍റെയൊക്കെ കുട്ടിക്കാലം സന്തോഷകരമായിരുന്നു. സമ്പത്തും വരുമാനവുമൊക്കെ കൂടുമ്പോള്‍ മനുഷ്യരുടെ ഹൃദയം ചുരുങ്ങിപ്പോകുന്നു. മക്കള്‍ക്കറിയുമോ, എന്‍റെ മുകളില്‍ കാണുന്ന വീട്ടുകാരന്‍ എന്നോടും ഞാനയാളോടും ആകെക്കൂടി പറയുന്നത് ഹായ് എന്നു മാത്രമാണ്. ഒരു ദിവസം എന്‍റെ വീടിന്‍റെ വാതിലില്‍ രണ്ട് പോലീസ് ഉദ്യാഗസ്ഥന്മാര്‍ മുട്ടി. വാതില്‍ തുറന്നു. എന്‍റെ കൂട്ടുകാരന്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതുകൊണ്ട് അടുത്ത വീട്ടുകാരന് കാര്‍ പാര്‍ക്ക് ചെയ്യുവാന്‍ കഴിയുന്നില്ല. ആ കാര്‍ അല്‍പം മാറ്റിയിടണം. അതിനു അയാള്‍ വന്നു നല്ല അയല്‍ക്കാരനായ ഞങ്ങളോട് പറയുന്നതിനുപകരം 911 എന്ന നമ്പറില്‍ പോലീസ് ഡിപ്പാര്‍ട്ട് മെന്‍റിനെ വിളിച്ച് അവര്‍ വന്ന് ഞങ്ങളോട് പറയുന്നു. എങ്ങിനെയുണ്ട് നമ്മുടെ സ്നേഹം. ഞാന്‍ സത്യം മാത്രമേ നിങ്ങളോട് പറയൂ. ഒരിക്കല്‍ ഒരു അപ്പാര്‍ട്ട്മെന്‍റില്‍ ഒരു മുറി വാടകയ്ക്ക് എനിക്ക് ഒരു സ്ത്രീ തന്നു. മൂന്നു മുറിയുണ്ട്. ഒന്നില്‍ അവരുടെ മകന്‍ , രണ്ടാമത്തേതില്‍ അവരുടെ ഡൈവോഴ്സിയായ മകള്‍ മൂന്നാമത്തേതില്‍ അവരും താമസിക്കുന്നു. 550 ഡോളര്‍ വാടക. എല്ലാ മുറിയും ഒക്യുപൈഡാണല്ലോ ഏത് മുറിയാണ് എനിക്ക് തരുന്നതെന്ന് ഞാന്‍ ആ സ്തീയോട് ചോദിച്ചു. അവര്‍ മകന്‍റെ മുറി ചൂണ്ടിക്കാണിച്ചു.രണ്ട് മാസമായി മകന്‍ വാടക കൊടുത്തിട്ടില്ല, അതുകൊണ്ട് മകനെ പുറത്താക്കി ആ മുറി എനിക്ക് തരുകയാണ്.ഞാന്‍ പാര്‍പ്പ് തുടങ്ങി. അവരുടെ മകള്‍ ജോലി കഴിഞ്ഞുവന്നാല്‍ ഭക്ഷണം കഴിക്കുക എന്ന ജോലി മാത്രമേ ചെയ്യൂ.വളരെ സെക്സിയായി ടിവിയുടെ മുമ്പിലിരുന്ന് ടിവി കണ്ടുകൊണ്ടിരിക്കും. ആ മകള്‍ പാചകത്തിനു സഹായിക്കാറില്ല. ഞാന്‍ മകളോട് ചോദിച്ചു, അമ്മയാണല്ലോ പാചകം ചെയ്യുന്നത് അമ്മയെ സഹായിച്ചുകൂടെ എന്ന്. അപ്പോള്‍ ആ മകള്‍ പറയുകയാണ് ഞാന്‍ അമ്മയ്ക്ക് കൊടുക്കുന്ന വാടക ഭക്ഷണത്തിന്‍റെ ചാര്‍ജ് ഉള്‍പ്പെടെയാണെന്ന്. പണ്ട് ഞങ്ങള്‍ മക്കള്‍ എല്ലാവരും കൂടി ഉമ്മയെ കെ‍‍‍ട്ടിപ്പിടിച്ച് തഴപ്പായയില്‍ തറയില്‍ സന്തോഷകരമായി ചുരുണ്ടുകൂടിക്കിടന്ന ആ കാലമാണോ ഈ കാലമാണോ നല്ലത്? ഒരു പിടിയുമില്ല.

shamla said...

അസീസ്‌ സാറിന്റെ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും തീര്‍ച്ചയായും ഞങ്ങള്‍ക്ക് പ്രചോദനമാണ്.സ്വന്തം നാടും ജീവിതവും സംസ്കാരവും അനുനിമിഷം ഉള്ളില്‍ പേറുന്ന സാറിന്റെ കണ്ടെത്തലുകള്‍ എപ്പോഴും ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നു. പുറത്തു നിന്ന് നാടിനെ നോക്കിക്കാണുമ്പോള്‍ നിക്ഷ്പക്ഷമായ നിലപാടും സാധ്യമാവുമല്ലോ .

Sreekumar Elanji said...

അസീസിക്കാ..,ഈ ഓണം പാവപ്പെട്ട കുഞ്ഞുങ്ങള്‍ക്കൊപ്പം എറണാകുളം സ്നേഹഭവനിലായിരുന്നു,അവിടെ നിന്നൊരു രംഗം... എന്റെ സുഹൃത്ത് ഹരിശ്രീയില്‍ എഴുതിയതു്.പങ്ക് വെക്കുന്നു......


Prof.Sreelakam
മിഴികള്‍ ഈറനനിഞ്ഞ നിമിഷം..

സ്നേഹഭവനില്‍ വെച്ച് മനസ്സില്‍ ഒരു നോവു തന്ന ഒരു നിമിഷം...

ഞാനും ശ്രീകുമാര്‍ സാറും സാറിന്റെ മകന്‍ ഉണ്ണിയും സംസാരിച്ചുനിന്നിടത്തേയ്ക്കു ഭഗവത് പൂരിയ എന്നു കുരുന്നു് ഓടിവന്നു.സാറിനെ അവനു നേരത്തേ തന്നെ പരിചയമുണ്ടു്.
വന്നപാടേ അവന്‍ സാറിനോടപേക്ഷിച്ചു”എന്നേയൊന്നു പൊക്കിയെടുക്കുമോ”
അവന്‍ ആവശ്യപ്പെട്ടതു സാറിനു ആദ്യം മനസ്സിലായില്ല.അവന്‍ വീണ്ടും അപേക്ഷ ആവര്‍ത്തിച്ചു.കേട്ടപാടേ സാര്‍ അവനെ പൊക്കിയെടുത്തു.
ആ നിമിഷം അവന്റെ കണ്ണിലെ തിളക്കം.!!
അച്ഛനമ്മമാരുടെ ലാളനയേല്‍ക്കുവാനുള്ള അവന്റെ ആഗ്രഹം അവന്റെ കണ്ണില്‍ അലയടിക്കുന്നുണ്ടായിരുന്നു.
അവന്റെ ആ നിര്‍വൃതി വര്‍ണ്ണനാതീതമായിരുന്നു.
അവന്റെ ചോദ്യം സ്നേഹഭവനിലെ ഓരോ കുട്ടിയുടേയും ചോദ്യമാണു്.
ഈ സമൂഹത്തില്‍ ഞങ്ങളെ ഒന്നു പൊക്കിയെടുക്കുമോ?..
അതു നമ്മോടുള്ള ചോദ്യമാണു്.
ഉത്തരം നല്‍കേണ്ടുന്നതു നമ്മളും.......

Azeez . said...

വായിച്ചു സര്‍.സന്തോഷത്തോടെ വായിച്ചു.ഞാന്‍ ഓര്‍ക്കൂട്ടില്‍ അംഗമല്ലാത്തതുകൊണ്ട് സാര്‍ മോഡറേറ്ററായ ഹരിശ്രീയില്‍ കയറുവാന്‍ കഴിഞ്ഞിട്ടില്ല. profile empty ആയതുകൊണ്ട് ഒരിക്കല്‍ സിസ്റ്റം access ഡിനൈ ചെയ്തു.ഞാന്‍ വീണ്ടും ശ്രമിക്കുന്നുണ്ട്.എന്‍റെ പ്രിയപ്പെട്ട ആചാര്യന്‍ അമ്പലപ്പുഴ കഞ്ഞിപ്പാടത്തെ അയല്‍ക്കൂട്ട പ്രസ്ഥാനത്തിന്‍റെ പങ്കജാക്ഷക്കുറുപ്പ് മാഷ് ( അദ്ദേഹം മരണപ്പെട്ടുപോയി)പറയാറുള്ളതുപോലെ സ്നേഹവും അനുഭവങ്ങളും ഹൃദയത്തിലിട്ട് പൊടിക്കുവാനുള്ളതല്ല, പങ്കുവയ്ക്കുവാനുള്ളതാണ്. നമുക്കു പങ്കുവയ്ക്കാം സര്‍.

വില്‍സണ്‍ ചേനപ്പാടി said...

മാഷേ...വീഡിയോ പടം കിടിലന്‍.
ഓം ശാന്തി...

mashetan said...

അയ്യോ മാഷേ ഈ വിഡിയോ നേരത്തേ കണ്ടിരുന്നുവെങ്കിൽ ഞാൻ ഇതുണ്ടാക്കില്ലായിരുന്നു https://www.youtube.com/watch?v=Gpf07mJlESc....
നവോദയ സ്ക്കൂളിൽ കഴിഞ്ഞ വർഷമാണ്‍ ഈ ടെക്സ്റ്റ്‌ ബുക്ക്‌ വന്നത് ..https://www.youtube.com/watch?v=Gpf07mJlESc