എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Aug 12, 2010

പത്താം തരത്തിലെ മൂല്യനിര്‍ണ്ണയപ്രവര്‍ത്തനങ്ങള്‍ ഭാഗം 1


ഇന്നത്തെ പഠനരീതിയുടെ ഒഴിവാക്കപ്പെട്ടിട്ടില്ലാത്ത ഒരു ഘടകമാണല്ലോ അര്‍ദ്ധവാര്‍ഷികവും വാര്‍ഷികവുമായിട്ടുള്ള മൂല്യനിര്‍ണ്ണയം. പത്താം തരത്തിലെത്തുമ്പോള്‍ ഇത് കഴിഞ്ഞ പത്തുക്ലാസ്സുകളിലായി കുട്ടി നേടിയ ശേഷികളുടെ ആകെ വിലയിരുത്തലായി മാറുന്നു. അവിടെയാണ് എസ്. എസ്. എല്‍. സി. പരീക്ഷയുടെ പ്രസക്തി. അതിനാല്‍ പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികളും അവരെ തയ്യാറാക്കുന്ന അദ്ധ്യാപകരും മൂല്യനിര്‍ണ്ണയത്തെക്കുറിച്ച് മികച്ച ധാരണയുള്ളവരായിരിക്കണം. അതിനായുള്ള ഒരു എളിയ ശ്രമമാണ് ഇവിടെ തുടങ്ങുന്നത്. പത്താംതരത്തിലെ മലയാളം ഒന്നാം പേപ്പറിന് ഇതുവരെ നടന്നിട്ടുള്ള പൊതുപരീക്ഷകളുടെയും പ‍ടവുകളിലുടെ ആവതരിപ്പിച്ച മൂല്യനിര്‍ണ്ണയ പ്രവര്‍ത്തനങ്ങളുടെയും യൂണിറ്റു തിരിച്ചുള്ള സമാഹരണമാണ് ഇവിടെ നടത്തിയിട്ടുള്ളത്. യൂണിറ്റുതീരുമ്പോഴോ ആവര്‍ത്തനം നടത്തുന്ന സമയത്തോ ഇവപ്രയോജനപ്പെടുത്തുമെന്നു കരുതട്ടെ. തുടര്‍ന്നുള്ള യൂണിറ്റുകളുടെ മൂല്യനിര്‍ണ്ണയപ്രവര്‍ത്തനങ്ങളും പോസ്റ്റുചെയ്യുന്നതാണ്

4 comments:

Anonymous said...

മൂല്യനിര്‍ണ്ണയപ്രവര്‍ത്തനങ്ങള്‍ സമാഹരിച്ചതു നല്ലതുതന്നെ. ഇത് രണ്ടുമൂന്നുകൊല്ലം മുമ്പുകിട്ടിയിരുന്നെങ്കില്‍ നന്നായിരുന്നു. ഇനി ഒരു പരീക്ഷകൂടിയല്ലേ ഉള്ളൂ. ബ്ലോഗിന് നന്ദി

arun chettikulangara said...

ഈ സംരംഭം നന്നായി. എല്ലാ യൂണിറ്റും ഉള്‍പ്പെടുത്താന്‍ മറക്കരുതേ... ഒമ്പതാം ക്ലാസ്സില്‍ പുതിയപുസ്തകമായതിനാല്‍ മൂല്യനിര്‍ണ്ണയ പ്രവര്‍ത്തനങ്ങളുടെ ദാരിദ്ര്യം അനുഭവപ്പെടുന്നുണ്ട്. അതിന് എന്തെങ്കിലും പരിഹാരം...........

SANKAR KKLM said...

ബ്ളോഗ് നയിക്കുന്നവര്‍ നന്നായി പ്രയത്നിക്കുന്നു.ഉപയോഗപ്പെടുത്തുന്നവരുടെ ഒരു കൈ സഹായം കൂടി ഉണ്ടായാല്‍....ഓരോ യൂണിറ്റ് ഒരോരുത്തര്‍ തയ്യാറാക്കിയാല്‍....

Unknown said...

സര്‍, താങ്കളെപ്പോലുള്ള ചിന്താഗതിക്കാര്‍ വിരളം. അഭിപ്രായത്തിനു നന്ദി. സ്വന്തമായി രചനകള്‍ പോസ്റ്റ്‌ ചെയ്യാന്‍ അയച്ചു തരുന്നത് എന്തുകൊണ്ടും സ്വാഗതാര്‍ഹം. താങ്കള്‍ ഇതിനു ശ്രമിക്കുമെന്ന് കരുതുന്നു. അയയ്ക്കേണ്ട വിലാസം : schoolvidyarangam@gmail.com
OR
vidyaramgam@gmail.com