എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Aug 25, 2010

വസന്തം
കിളിക്കൂട്ടം ഒച്ചവയ്ക്കുന്നു
എവിടെപ്പോയെന്റെ പച്ചകള്‍
തെങ്ങോലവീശിയിടയ്ക്കിടെ -
യെത്തിനോക്കിയ കാറ്റുകള്‍
വയലിനുള്ളിലെ നത്തിന്റെ
ശവമടക്കിനു വന്നൊരു
മഞ്ഞുതുള്ളിയോടിന്നലെ
മരണകാര്യം പറഞ്ഞത്രേ
പാളത്തൊപ്പി ധരിച്ചോരാള്‍
പാടത്തില്‍ നീണ്ട പാളത്തില്‍
കൂവിയോടിയ വണ്ടിയ്ക്ക്
ചോരയായെന്നു കേള്‍ക്കുന്നു
കൈതറയ്ക്കു  നിറംപോയി
ഞാറ്റടിയ്ക്കു ഞൊറിപോയി
കൈതമേല്‍ പച്ചയാവുന്ന
ഓന്തു മാത്രമൊരത്ഭുതം
വരവേല്‍ക്കുന്നു കൃത്യമായ്
നിറം മാറ്റത്തെയെപ്പോഴും
       - വിനോദ് വൈശാഖി

3 comments:

Shinoj, Thrissur said...

ആധുനിക കാലത്തിന്റെ വ്യഥകള്‍ അവതരിപ്പിച്ച രീതി സ്വാഗതാര്‍ഹം

rajeev said...

കവിതയില്‍ പരാമര്‍ശിച്ച ഓന്ത് ജീവിതമാണ് നാം പലപ്പോഴും പിന്തുടരാന്‍ ആഗ്രഹിക്കുന്നത്. അത് തന്നെയല്ലേ നമ്മുടെ പരാജയവും. ഇനി എന്നാണു മനുഷ്യന് മനുഷ്യത്വം കൈവരുന്നത്.പ്രതീക്ഷയോടെയുള്ള കാത്തിരിപ്പ് പ്രയോജനപ്രദമോ?

syamamegham said...

കവിതനന്നായിരിക്കുന്നു.