എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Aug 30, 2010

വീഡിയോ ഡൌണ്‍ലോഡിങ്ങ് - വിവിധ മാര്‍ഗ്ഗങ്ങള്‍
യുട്യൂബില്‍ നിന്നും വീഡിയോ ഡൌണ്‍ലോഡു ചെയ്യുന്നതിനുള്ള വിവിധ മാര്‍ഗ്ഗങ്ങളാണ് ഇവിടെ പ്രതിപാദിക്കുന്നത്. യൂട്യൂബില്‍ നിന്നും വീഡിയോ ഡൌണ്‍ലോഡു ചെയ്യുന്നതിനുള്ള അനവധി സൈറ്റുകളുണ്ട്. ഇത്തരത്തിലുള്ള ചില സൈറ്റുകളുടെ വിലാസമാണ് താഴെ കൊടുത്തിരിക്കുന്നത്.
1. http://vixy.net/
2. http://www.viddownloader.com/
3. http://www.kcoolonline.com/
4. http://downthisvideo.com/
5. http://download.uzeik.net/eng.php
6. http://clipnabber.com/
7. http://zamzar.com/url/
8. http://javimoya.com/blog/youtube_en.php
9. http://keepvid.com/
10. http://www.mediaconverter.org/
11. http://heywatch.com/page/home
12. http://www.youtubex.com/
13. http://www.videoronk.com/

മുകളില്‍ കൊടുത്തിട്ടുള്ള സൈറ്റുകളില്‍ (ഏതെങ്കിലുമൊന്നില്‍) നിങ്ങള്‍ക്കാവശ്യമായ യൂട്യൂബ് വീഡിയോ ഫയലിന്റെ കൃത്യമായ യു.ആര്‍.എല്‍ (URL) നല്കി ഡൌണ്‍ലോഡ് ക്ലിക്കു ചെയ്താല്‍ ആ വീഡിയോ ഫയല്‍ നിങ്ങള്‍ക്ക് ലഭ്യമാവുന്നതാണ്. www.youtube.com ല്‍ പോയി നിങ്ങള്‍ക്കാവശ്യമായ വീഡിയോ കണ്ടെത്തി അതിന്റെ URL അവിടെ നിന്നും കോപ്പി ചെയ്ത് , മുകളില്‍ കൊടുത്തിട്ടുള്ള ഏതെങ്കിലുമൊരു സൈറ്റ് സന്ദര്‍ശിച്ച് ,
നിര്‍ദ്ദേശിച്ചിട്ടുള്ള സ്ഥലത്ത് url പേസ്റ്റ് ചെയ്ത് download ക്ലിക്ക് ചെയ്യുക. 
പക്ഷെ യുട്യൂബിലുള്ള ഒരു വീഡിയോയുടെ url എങ്ങനെ കിട്ടും.അതിനുള്ള മാര്‍ഗ്ഗമാണ് ഇനി പറയുന്നത്. താഴെ കൊടുത്തിരിക്കുന്ന ചിത്രത്തില്‍ കാണുന്നതുപോലെ share എന്നെഴുതിയിരിക്കുന്നിടത്ത് ക്ലിക്കു ചെയ്യുമ്പോള്‍ അതിനു താഴെ നിങ്ങള്‍ ക്ലിക്കുചെയ്ത വീഡിയോയുടെ url ദൃശ്യമാകും.അവിടെ നിന്നും അത് കോപ്പി ചെയ്താല്‍ മതിയാകും. (screenshot 1 and 2)
 
SCREENSHOT -1

                                                                 SCREENSHOT – 2

രണ്ടാമത്തെ മാര്‍ഗ്ഗവും താരതമ്യേന എളുപ്പമാണ്.
യുട്യൂബ് സന്ദര്‍ശിച്ച് നിങ്ങള്‍ക്കാവശ്യമായ വീഡിയോ മുഴുവനായി കാണുക. നിങ്ങള്‍ കണ്ടുകഴിഞ്ഞ വീഡിയോ നിങ്ങളുടെ കമ്പ്യൂട്ടറില്‍ തന്നെയുണ്ട്. അതെങ്ങനെ എടുക്കാമെന്ന് നോക്കാം. ആദ്യം നിങ്ങളുടെ ഹോം ഡയറക്റ്ററിക്കകത്തു കടക്കുക. എന്നിട്ട് Ctrl (കണ്‍ട്രോള്‍ ),h എന്നീ കീകള്‍ അമര്‍ത്തുക. അപ്പോള്‍ ഹോമിനകത്തെ ഒളിഞ്ഞിരിക്കുന്ന (hidden) ഫോള്‍ഡറുകളെല്ലാം ദൃശ്യമാകുന്നു. ഇക്കൂട്ടത്തില്‍ ‍ഡോട്ടില്‍ (.) തുടങ്ങുന്ന അനവധി ഫോള്‍ഡറുകള്‍ കാണാം. ഡോട്ട് മോസില്ല (.mozilla) എന്ന ഫോള്‍ഡര്‍ തുറക്കുക. അതിനകത്തുള്ള firefox എന്ന ഫോള്‍ഡര്‍ തുറക്കുമ്പോള്‍ കാണുന്ന ഫോള്‍ഡറിനുള്ളില്‍ കാണുന്ന cache എന്ന ഫോള്‍ഡര്‍ തുറക്കുമ്പോള്‍ നിങ്ങള്‍ യുട്യൂബില്‍ കണ്ട വീഡിയോ അവിടെയുണ്ടാവും. അത് ഡെസ്ക്ടോപ്പിലേക്കോ മറ്റോ കോപ്പി ചെയ്ത് പേരു മാറ്റിയാല്‍ മതിയാവും.

മൂന്നാമത്തെ മാര്‍ഗ്ഗം നിങ്ങള്‍ ഉപയോഗിക്കുന്ന Mozilla Firefox അല്ലെങ്കില്‍ Iceweasel ന്റെ പ്രധാന മെനുവില്‍ Tools --‍> addons --> Get-addons എന്ന ക്രമത്തിലെടുത്ത് കിട്ടുന്ന വിന്‍ഡോയില്‍ youtube video downloader എന്ന് search ചെയ്യുക. അതില്‍ നിന്നും one click youtube video download സെലക്റ്റ് ചെയ്യുക .Add to Iceweasel എന്നതില്‍ ക്ലിക്കു ചെയ്യുക. തുടര്‍ന്ന് install now എന്നതില്‍ ക്ലിക്കുചെയ്യുക.Iceweasel അല്ലെങ്കില്‍ Mozilla , restart ചെയ്യുക.
ഇനി യൂട്യൂബ് സന്ദര്‍ശിച്ച് ആവശ്യമായ വീഡിയോകള്‍ നിങ്ങള്‍ക്ക് ഡൌണ്‍ലോഡ് ചെയ്യാം . നിങ്ങള്‍ കാണുന്ന വീഡിയോയുടെ താഴെ വലതുവശത്തായി MP4, 3gp ,FLV എന്നിങ്ങനെ കാണുന്നതില്‍ (ചിത്രം നോക്കുക) നിങ്ങള്‍ക്കാവശ്യമായ ഫോര്‍മാറ്റില്‍ ക്ലിക്കു ചെയ്യുക. 3gp താരതമ്യേന ഗുണം കുറഞ്ഞ വീഡിയോ ഫോര്‍മാറ്റാണ്. എന്നാല്‍ മൊബൈല്‍ ഫോണുകളില്‍ ഉപയോഗിക്കുന്നത് ഈ ഫോര്‍മാറ്റാണ്. MP4 ഗുണം കൂടിയ ഫോര്‍മാറ്റാണ്. അത് ഡൌണ്‍ലോഡുചെയ്യുന്നതായിരിക്കും അഭികാമ്യം. screenshot3
                                            SCREENSHOT - 3

നാലാമത്തെ മാര്‍ഗ്ഗം ഇതിനായി ഒരു ചെറിയ പാക്കേജ് നിങ്ങളുടെ ഗ്നു / ലിനക്സ് സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക എന്നതാണ്. System (Desktop)--> Administration --> Synaptic Package Manager എന്ന ക്രമത്തില്‍ സിനാപ്റ്റിക് തുറക്കുക. Root Password നല്‍കുക. തുറന്നു വരുന്ന വിന്‍ഡോയില്‍ search എന്ന ടാബില്‍ ക്ലിക്കു ചെയ്യുക. അപ്പോള്‍ തുറക്കുന്ന ജാലകത്തില്‍ search എന്ന ബോക്സിനകത്ത് youtube-dl എന്ന് ടൈപ്പു ചെയ്ത് താഴെ കാണുന്ന search അമര്‍ത്തുക. youtube-dl സെലക്റ്റ് ചെയ്ത് Mark for installation ല്‍ ക്ലിക്കു ചെയ്യുക. മുകളില്‍ കാണുന്ന apply എന്ന ടാബില്‍ ക്ലിക്കു ചെയ്യുക. വീണ്ടും apply ക്ലിക്കു ചെയ്യുക. ആവശ്യപ്പെടുന്ന ഇന്‍സ്റ്റലേഷന്‍ സിഡി, സിഡി ഡ്രൈവിലിട്ട് enter കീ അമര്‍ത്തുക.
ഈ രീതിയില്‍ ഇന്‍സ്റ്റാള്‍ ചെയ്ത youtube-dl ഉപയോഗിച്ച് എങ്ങനെ download ചെയ്യാമെന്നു നോക്കാം. അതിനായി Applications --> Accessories -->> Terminal എന്ന ക്രമത്തില്‍ terminal തുറക്കുക. അവിടെ youtube-dl എന്നു ടൈപ്പു ചെയ്ത് ഒരു സ്പേസ് നല്കിയതിനു ശേഷം നിങ്ങള്‍ക്കാവശ്യമായ യൂട്യൂബ് വീഡിയോ url അവിടെ പേസ്റ്റു ചെയ്യുക.enter കീ അമര്‍ത്തുക. ഒരുദാഹരണം താഴെ കൊടുത്തിരിക്കുന്നു.
youtube-dl http://www.youtube.com/watch?v=qUxfXa0EruI
                                                     SCREENSHOT 4
                                       SCREENSHOT - 5
നിങ്ങള്‍ക്ക് ഏറ്റവും സ്വീകാര്യമായ എളുപ്പമെന്നു തോന്നുന്ന മാര്‍ഗ്ഗം ഉപയോഗിച്ച് ഡൌണ്‍ലോഡുചെയ്യുക.

16 comments:

Binu said...

sir, thanks..............

mary said...

കുറെ നാളുകളായുള്ള അധ്യാപകരുടെ ആവശ്യത്തെ പരിഗണിച്ച വിദ്യാരംഗം ബ്ലോഗിനും സനല്‍ സാറിനും നന്ദി.....

സുധീഷ്‌ said...

ഞങ്ങളുടെ വളരെക്കാലത്തെ ഒരു പ്രശ്നം പരിഹരിച്ചു തന്ന സനല്‍ സാറിനു അഭിനന്ദനം............

raju said...

ഒരു മലയാളം അധ്യാപകന് ഇതെല്ലാം സാധിക്കുമെന്ന് തെളിയിച്ചു തന്ന സനല്‍ സാര്‍ മറ്റ് അധ്യാപകര്‍ക്കും ഒരു മാതൃകയാണ്. ഇപ്പോളും കമ്പ്യൂട്ടറിനെ അകറ്റി നിര്‍ത്താന്‍ താത്പര്യം കാട്ടുന്ന മലയാളം അധ്യാപകര്‍ക്ക് ഒരു മറുപടി കൂടിയാണ് സനല്‍ സാറിന്റെ ഈലേഖനം.

Anonymous said...

രാജു സാറേ, മലയാളം അധ്യാപകര്‍ എല്ലാവരും അങ്ങനോന്നുമല്ല. ഒരുകാലത്ത് മാറി നിന്നവര്‍ പോലും ഇന്ന് ഐടി എന്നാ മേഖലയോട് അടുത്ത് വരുന്നുണ്ട്. ഈ ബ്ലോഗിനെ പിന്തുടരുന്നവര്‍ എത്രപേര്‍ എന്ന് നോക്കിയാല്‍ തന്നെ അത് കാണാം. ഇപ്പോളും മനസ്സില്‍ മാറുന്ന ലോകത്തിനു കീഴടങ്ങാന്‍ താല്പര്യമില്ലത്ത്തവര്‍ കുറച്ചുപേര്‍ മാത്രമാവും സാര്‍ പറയുന്ന വിഭാഗത്തില്‍ഉണ്ടാവുക.

മാലിനി said...

ഇനി ഞാന്‍ യൂ ട്യൂബ് വീഡിയോസ് ഡൌണ്‍ലോഡ് ചെയ്യും മാഷേ...........

binu said...

thanks

blok said...

മലയാളം അധ്യാപകര്ക്ക് മറ്റു അധ്യാപകരെ ഇനി വിഡിയോ ഡൌണ് ലോഡ് ചെയ്യുന്നതിനു സഹായിക്കാം .അതിനു മാര്ഗ നിര്ദേശം നല്കിയ ,കാര്യങ്ങള് വ്യക്തമായി പഠിപ്പിച്ച സുനില് മാഷിനും ഞങ്ങളെ എല്ലാ കാര്യത്തിലും സഹായിക്കുന്ന വിദ്യാരംഗം പ്രവര്ത്തകര്ക്കും അഭിവാദ്യങ്ങള്
രമേശന് പുന്നത്തിരിയന്
ജി എച്ച് എസ് എസ് ശിറിയ
കാസറഗോഡ്

കെ ജയാനന്ദന്‍ said...

youtube vieo download cheyyaan youtube downloader enna software upayogikkukayalle eluppam ?

Thasleem.P തസ്ലിം.പി said...

sir
athinekkal nallathu ant video downloader upayogikkunnathalle

Thasleem.P തസ്ലിം.പി said...

real player upayogicchum yutube/mega video/dalia motion thudangiya site lu niinu download cheyyaam

അമ്മാവന്‍ said...

നല്ല ആര്‍ട്ടിക്കിള്‍. ഡൌണ്‍ലോഡ് ചെയ്യുന്ന വീഡിയോ copyright violate ചെയ്യുന്നില്ല എന്ന് ഉറപ്പു വരുത്താന്‍ കൂടി ശ്രദ്ധിക്കുമെല്ലോ...

blok said...

സനല് മാഷിനോട് വൈകിയ ഒരു അഭ്യര്ത്ഥന പറ്റുമെങ്ങില് ലിനക്സ് ഉബുണ്ടു തുടങ്ങിയ ഓ എസ്സുകള് ഇന്സ്റ്റാള് ചെയ്യുന്ന വിധം കൂടി വിദ്യാരംഗം ബ്ലോഗില് കൂടി പ്രസിദ്ധീകരിക്കുക പലര്ക്കും അത് ഒരു ഉപകാരമാവില്ലേ ?
സ്നേഹത്തോടെ
രമേശന് പുന്നത്തിരിയന്

വി.എച്ച്.എസ്.എസ്.ഇരുമ്പനം said...

രമേശ് സര്‍, തീര്‍ച്ചയായും അതിന് ശ്രമിക്കാം.

fathima said...

സനല്‍ മാഷെ , കമ്പ്യൂട്ടര്‍ സങ്ങേതികത അറിയാന്‍ ഒരുപാട് കാലമായി ആഗ്രഹിക്കുന്നു .ഇന്നാണ്ണ്‍ ഈ ഭാഗം കണ്ടത് .വളരെ നന്നായി മനസ്സിലാകുന്നു .നന്ദി മാഷെ . ഫാത്തിമ .ജി എച് എസ് എസ് ചാവക്കാട് .

mayarethy said...

സനല്‍ മാഷെ നന്ദി!!!!!!!!!