എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Sep 1, 2010

വിദ്യാരംഗം കലാസാഹിത്യവേദി 2010 - 11


വിദ്യാരംഗം കലാസാഹിത്യവേദി 2010 ലെ സാഹിത്യോത്സവത്തോടനുബന്ധിച്ച് താഴെപ്പറയുന്ന ഇനങ്ങളില്‍ മത്സരങ്ങള്‍ നടത്തുന്നതാണ് .

ഹൈസ്ക്കൂള്‍ വിഭാഗം
കഥ (രണ്ടുമണിക്കൂര്‍)
കവിത (രണ്ടുമണിക്കൂര്‍)
ചിത്രരചന (രണ്ടുമണിക്കൂര്‍)
ഉപന്യാസം (രണ്ടുമണിക്കൂര്‍)
നാടന്‍ പാട്ട് (അഞ്ചുപേരടങ്ങുന്ന ടീം, അഞ്ച് മിനിട്ട്)
കാവ്യ മഞ്ജരി (അഞ്ച് മിനിട്ട്)
പുസ്തകാസ്വാദനക്കുറിപ്പ്
സാഹിത്യ ക്വിസ് (രണ്ടുപേരടങ്ങുന്ന ടീം)

യു. പി. വിഭാഗം
കഥ (ഒന്നര മണിക്കൂര്‍)
കവിത (ഒന്നര മണിക്കൂര്‍)
ചിത്രരചന (രണ്ടുമണിക്കൂര്‍)
ഉപന്യാസം (രണ്ടുമണിക്കൂര്‍)

പുസ്തകാസ്വാദനക്കുറിപ്പില്‍ താഴെപ്പറയുന്ന ഏതെങ്കിലും പത്തെണ്ണത്തിന്റെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കേണ്ടതാണ്.
1. ആടുജീവിതം (നോവല്‍) - ബന്യാമിന്‍
2. എന്‍മകജെ (നോവല്‍) - അംബികാസുതന്‍ മാങ്ങാട്
3. താമരത്തോണി (കവിത) - പി. കുഞ്ഞിരാമന്‍ നായര്‍
4. ഇത് ഭൂമിയാണ് (നാടകം) - കെ. ടി. മുഹമ്മദ്
5. അശ്വമേധം (നാടകം) - തോപ്പില്‍ ഭാസി
6. ജ്ഞാനപ്പാന (കവിത) - പൂന്താനം
7. മലയാളത്തിന്റെ സുവര്‍ണ്ണ കഥകള്‍ - കോവിലന്‍
8. കഥ - കാരൂര്‍ നീലകണ്ഠപ്പിള്ള
9. ഏകാന്തവീഥിയിലെ അവധൂതന്‍ (ജീവചരിത്രം) - എം. കെ. സാനു
10. എന്റെ സത്യാന്വേഷണപരീക്ഷണങ്ങള്‍(ആത്മകഥ) - മഹാത്മാ ഗാന്ധി
11. ഭൂമി പൊതുസ്വത്ത് (വൈജ്ഞാനികസാഹിത്യം) - ഒരുസംഘംലേഖകര്‍
12. ഹിമാലയസാനുക്കളില്‍ (യാത്രാവിവരണം) - രാമചന്ദ്രന്‍
13 ഭാരതപര്യടനം (പഠനം) - കുട്ടിക്കൃഷ്ണമാരാര്‍
14. വിശ്വവിഖ്യാതമായ മൂക്ക് (ഹാസ്യം) - ബഷീര്‍
15. ഒരുചെറുപുഞ്ചിരി (തിരക്കഥ) - എം. ടി.
16. ചിത്രകലയിലെ ചക്രവര്‍ത്തിമാര്‍ - പൊന്ന്യം ചന്ദ്രന്‍
17. സിനിമയുടെ ലോകം (പഠനം) - അടൂര്‍ ഗോപാലകൃഷ്ണന്‍
18. സൗരയൂഥവും അതിനപ്പുറവും (ശാസ്ത്രം) - പ്രൊഫ. ശ്രീധര്‍
19. അമ്മകൊയ്യുന്നു. (ബാലസാഹിത്യം) - മുണ്ടൂര്‍ സേതുമാധവന്‍
20. വേറിട്ട കാഴ്ചകള്‍ (അനുഭവങ്ങള്‍) - വി. കെ. ശ്രീരാമന്‍
കലാസാഹിത്യ വേദിയുടെ മേഖലാമത്സരങ്ങള്‍ നവംബറിലും സംസ്ഥാന സാഹിത്യോത്സവം ഡിസംബറിലും നടത്തുന്നതാണ്.
vidyarangam

7 comments:

shaji said...

ഇനി ഉത്സവങ്ങളുടെ കാലം ......... എല്ലാ വിധ വിജയാശംസകളും

rajeev said...
This comment has been removed by the author.
rajeev kanjiramattom said...

വിദ്യാരംഗം കലാ സാഹിത്യ വേദി മത്സരങ്ങളില്‍ പങ്കെടുക്കുന്ന എല്ലാ കൂട്ടുകാര്‍ക്കും വിദ്യാരംഗം ബ്ലോഗിന്റെ വിജയാശംസകള്‍.

deepasree said...

പുസ്തകാസ്വാദനം എല്ലാ കാല ഘട്ടങ്ങളെയും പരിഗണിക്കുന്നവ ആയതിനാല്‍ നന്നായി.

Anonymous said...

കാലഘട്ടങ്ങളെ പരിഗണിച്ചാല്‍ മാത്രം പോരാ, പുസ്തകങ്ങളുടെ ലഭ്യതകൂടി സംഘാടകര്‍ ശ്രദ്ധിക്കണം.കഴിഞ്ഞ വര്ഷം പുസ്തകങ്ങള്‍ പലതും കിട്ടാതെ ഞങ്ങള്‍ അലയുകയുണ്ടായി.

binoj mr, said...

ഇപ്പോള്‍ എല്‍.പി വിഭാഗത്തെയും കൂടി ഉള്‍പ്പെടുത്തുന്നു.അവര്‍ക്കുള്ള മത്സരങ്ങള്‍ കൂടി വ്യക്തമാക്കാന്‍ ശ്രമിക്കണം.സംസ്ഥാന തല സാഹിത്യോത്സവം എവിടെവച്ചാണ് ഈ പ്രാവശ്യം നടത്തുക എന്ന് അറിഞ്ഞാല്‍ ഞങ്ങളെ അറിയിക്കുമല്ലോ?
binoj
idukki

rajeev said...

ഈ വര്ഷം സാഹിത്യോത്സവം നടക്കുന്നത് പുനലൂരില്‍ വച്ചാണ്. ഡിസം.29,30,31 തീയതികളില്‍