എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Sep 9, 2010

കവിത


ദൂരദര്‍ശിനി

ഫോക്കസ് ചെയ്ത് ബാഹ്യദര്‍ശനം

മല
ഏതുനിമിഷവും
കോരിയെടുത്തുപോയെക്കാവുന്ന
ഒരുപിടി മണ്ണ്.

മഴ
ഭൂമിയുടെ അടക്കിപ്പിടിച്ച ഗദ്ഗദം,
സഹനത്തിന്റെ കണ്ണീര്.

പുഴ
മാലിന്യങ്ങളില്‍ നിന്നും
അരിച്ചാല്‍ കിട്ടിയേക്കാവുന്ന
ഒരുതുള്ളി കറുപ്പ്.


* * *
ഫോക്കസ് ചെയ്ത് ആത്മദര്‍ശനം

നേരം തെറ്റി തുറക്കുന്ന

കണ്ണുകള്‍
മൂക്കിന്റെ ചുവന്ന ഘ്രാണത്വം
പൊട്ടിത്തെറിക്കുന്ന കാതുകള്‍
സ്വാര്‍ത്ഥതയുടെ വ്യാപ്തമളക്കുന്ന വായ
ശിഥിലബന്ധങ്ങളുടെ
പുളിയൂറുന്ന നാക്ക്
ആര്‍ദ്രത വറ്റിയ തൊണ്ട
നിസ്സംഗ വിധേയത്വത്തിന്റെ ഹൃദയം
വിഷവായു പേറുന്ന ഉദരം
പരാധീനതയുടെ കൈകാലുകള്‍
കാമഭീകരതയുടെ മുദ്രയായി മാറുന്നലിംഗം

ദര്ശിനിയുടെ ലെന്‍സ് മാറ്റിയാലും
കാഴ്ച മാറില്ലെന്നതിരിച്ചറിവില്‍
അസ്വസ്ഥതയുടെ അളവുപാത്രം
കനക്കുന്നു.


16 comments:

Jose said...

ഇതിനു എന്ത് എഴുതണമെന്നു എനിക്കറിയില്ല.പക്ഷെ, എനിക്ക് ഒന്നറിയാം.ഈ കവിത എന്തൊക്കെയോ നല്‍കുന്നു.ose

Anonymous said...

അജീഷ് സാറിന്റെ കവിത സുന്ദരമായിരിക്കുന്നു. ആധുനിക കാലത്തിന്റെ വ്യഥകളെ വരച്ചു കാട്ടുന്നതില്‍ കവിത വിജയിച്ചിരിക്കുന്നു.കവിതയിലെ ആധുനികത എന്നും ചര്‍ച്ചാ വിഷയമാകുമ്പോള്‍ ഇത്തരം കവിതകളുടെ വരവ് കവിതയിലെ പുത്തന്‍ ഉണര്‍വായി കാണണം .

raju said...

കവിതയിലെ മായിക ലോകം വരച്ചു കാട്ടിയതിലൂടെ മനുഷ്യ സമൂഹത്തിന്റെ നേരായ ചിത്രം നല്‍കാന്‍ കവിക്ക്‌ കഴിഞ്ഞിരിക്കുന്നു. ഇനിയും ഈ തൂലികയില്‍ നിന്നും ഇത്തരം കവിതകള്‍ ഞങ്ങള്‍പ്രതീക്ഷിക്കുന്നു.

mary mol said...

ആധുനികത എന്ന ലേബല്‍ കവിതയ്ക്ക് നല്‍കിയ കാലം കഴിഞ്ഞിരിക്കുന്നു. ഈ പുതിയ കാലത്തില്‍ കവിതയുടെ ആശയം പലപ്പോഴും വ്യാഖ്യാനങ്ങള്‍ക്കും അതീതമായി നില്‍ക്കുന്നു. ദൂരദര്‍ശിനിയും ഇത്തരത്തില്‍ വ്യത്യസ്തതപുലര്‍ത്തുന്നു.

Rare Rose said...

നന്നായിട്ടുണ്ട് കവിത..

Manoj said...

nalla kavitha
dhooradarsiniyude lens alla mattendathu
focus cheyyunna sthalamanu
manusyanil oru nanmayum bakkiyille???
manoj

Anonymous said...

www.chemkerala.blogspot.com

sandhya ravi said...

nice poem

ajitha said...

orikkalumodungatha
athmanombarangalude
dooradarsanakavyam
nannu.. iniyumezhuthoo...

midukkanashok said...

കവിത നന്നായിട്ടുണ്ട് . അഭിനന്ദനങ്ങള്‍! വീണ്ടും പുതിയ രചനകള്‍ പ്രതീക്ഷിക്കുന്നു.

midukkanashok said...

കവിത നന്നായിട്ടുണ്ട് . അഭിനന്ദനങ്ങള്‍! വീണ്ടും പുതിയ രചനകള്‍ പ്രതീക്ഷിക്കുന്നു.

sumesh said...

Ithinu comment adikkan njan aalalla mashae..... Enkilum ithu nallathanennu njan karuthunnu, kadannu pokunna vazhikalile kazhchakal koriyiduka. anubhavangalodum, vakkukalodum orupole neethi pularthan kazhiyuka- athukondu ith sathyasandhamanu....
ee toolika nilakkathe chalikkatte ennu prarthikkunnu...
Abhinandhanangal. ;-)

Anonymous said...

good poem.....

jyothi said...

adhunikatha enikkishtamalla.pakshe vakkukal koorampukalakumpol avaganikkuvathengane.

എം.അജീഷ്‌ said...

അഭിനന്ദനങ്ങള്‍ക്ക് നന്ദി

swapna said...

Kapattyam kachodamayirikkunna lokath oru soothra paniyundu....kannu kettuka.kananda onnum........pattoa?