മലയാളത്തിലെ ദൃശ്യാ കലാ സാഹിത്യം സമ്പന്നമാണ് . ഓരോ കാലത്തും കാഴ്ചക്കാരന്റെ താത്പര്യത്തെ തിരിച്ചറിയാന്‍ ദൃശ്യകലയ്ക്ക് കഴിയുന്നു. അതുകൊണ്ട് തന്നെ ഈ മേഖല എന്നും മാറ്റങ്ങള്‍ക്ക് വിധേയമാണ്. കാഴ്ചയുടെ അനുഭൂതി ഒട്ടും വറ്റാതെ വായനയില്‍ പ്രതിഫലിക്കുമ്പോളാണ് ദൃശ്യാ കലയുടെ സാഹിത്യാംശം പൂര്‍ണ്ണമാകുന്നത്. പത്താം തരത്തിലെ നാലാം യൂണിറ്റ് വിവിധ കാലഘട്ടങ്ങളിലെ ദൃശ്യ കലയെ കുട്ടിക്ക് പരിചയപ്പെടുത്താന്‍ ശ്രദ്ധിക്കുന്നു. ഈ യൂണിറ്റിന്റെ രണ്ടു സമഗ്രാസൂത്രണങ്ങള്‍ ചുവടെ നല്കുന്നു..അവ വായിച്ചതിനു ശേഷം വേണ്ട കൂട്ടിചേര്‍ക്കലുകള്‍ ഏവരുടെയും ഭാഗത്തുനിന്നുപ്രതീക്ഷിക്കുന്നു.
8 comments:
പുതിയ സമഗ്രാസൂത്രണം പ്രസിധീകരിചെങ്കിലും നമ്മള് ചര്‍ച്ച ചെയ്തു വന്ന കാര്യത്തിനു ഒരു തീരുമാനമായില്ല. എങ്ങനാവണം സമഗ്രാസൂത്രണം എന്ന്.
ഇത് കൊള്ളാം , പല രീതിയിലുള്ള സമഗ്രാസൂത്രണങ്ങള്‍ നല്കുന്നതിനാല് വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ സ്കൂളുകളില്‍ നടത്താന്‍ സാധിക്കും.
ഷെറീഫ് സാറിന്റെ സമഗ്രാസൂത്രണത്തില്‍ പറയുന്ന സിനിമകള്‍ ലഭിക്കുമോ? കഴിയുമെങ്കില്‍ ബ്ലോഗില്‍ വീഡിയോ-യില്‍ അവ ഇടുമല്ലോ? മറ്റൊന്ന്, ഫിലിം ഫെസ്റ്റിവല്‍ നടത്താന്‍ ഒരു ചെറു പുഞ്ചിരിയും മോടെന്‍ ടൈംസും മറ്റും പോരെ.
ഒരേ കാര്യത്തില്‍ വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ വളരെ നന്നായി.ഇനിയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷിക്കുന്നു.
ഇവിടെ പ്രസിദ്ധീകരിക്കുന്ന ആസൂത്രണങ്ങള്‍ ചില സാമ്പിളുകള്‍ മാത്രമാണ്. ഇവ ആധികാരികമോ ആത്യന്തികമോ ആയ രേഖകളൊന്നുമല്ല. ഓരോ അദ്ധ്യാപകനും തന്റേതായ മുന്നൊരുക്കങ്ങള്‍ ഉണ്ടാകുമല്ലോ..
ആര്‍ക്കും ആസൂത്രണങ്ങല് തയ്യാറാക്കി വിദ്യാരംഗം ബ്ലോഗിലേയ്ക്ക അയയ്ക്കാം. നാം തയ്യാറാക്കുന്ന പ്രവര്‍ത്തനരൂപരേഖകള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിനുള്ള വേദിയായി ഇതിനെക്കാണണമെന്നാണ് എന്റെ പക്ഷം.
എന്തായാലും ആസൂത്രണങ്ങള്‍ തയ്യാറാക്കി അയയ്ക്കുന്ന എല്ലാ അദ്ധ്യാപകസുഹൃത്തുക്കള്‍ക്കും അഭിനന്ദനങ്ങള്‍
വൈവിദ്ധ്യമുള്ള ആസൂത്രണങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് എന്നെപ്പോലുള്ള തുടക്കക്കാര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നുണ്ട്. ഇനിയും ധാരാളം മാതൃകകള്‍ പ്രതീക്ഷിക്കുന്നു.
assoothranangal kollamallo. pathile nalam unittinte matrukachodyangal kandillallo. ennu varum. pareeksha aduthallo
കഥകളി കണ്ടില്ല ഉടനെ വേണം
Post a Comment