എന്ജിനീയ
റിംഗ് ബിരുദം ഒന്നാം സ്ഥാനത്തോടെ നേടിയതിനു ശേഷം രാഞ്ചോ അപ്രത്യക്ഷനാകുന്നു.
വര്‍ഷങ്ങള്‍ക്കു ശേഷം രാഞ്ചോയെ അന്വേഷിച്ച് പോകുന്ന ഫര്‍ഹാനും രാജുവും ആ ഞെട്ടിക്കുന്ന രഹസ്യം തിരിച്ചറിയുന്നു, തങ്ങളുടെ കൂടെ അഞ്ചുവര്‍ഷം പഠിച്ചത് രാഞ്ചോ ആയിരുന്നില്ല എന്ന്. ഒടുവില്‍ തങ്ങളുടെ സഹപാഠിയെ കണ്ടെത്തുന്ന അവര്‍ അവന് വലിയ സൈന്റിസ്റ്റും എന്നാല്‍ സ്ക്കൂള്‍നടത്തിപ്പുകാരനും കൂടിയാണെന്ന് തിരിച്ചറിയുന്നു. കരീനാ കപൂറുമൊത്തൊരു ജീവിതം കൂടി ആരംഭിക്കുന്നിടത്ത് ഫിലിം ശുഭപര്യവസായിയാകുന്നു.
പഠനമെന്നത് ഉയര്‍ന്ന മാര്‍ക്കിനും ഉന്നത ജോലിയ്ക്കും അതുവഴി കനത്ത ശമ്പളത്തിനും മാത്രമാവുമ്പോള്‍ ജീവിതമൂല്യങ്ങളെ ഒരുപാട് അകലെ നിര്‍ത്തേണ്ടിവരും. അറിവാണ് ലക്ഷ്യമെങ്കില്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ താനേ വരികയും ചെയ്യും. തനിക്ക് വിഷമമുള്ള വിഷയങ്ങളുടെ പരീക്ഷയു
ടെ തലേന്ന് "പഠിപ്പിസ്റ്റ്"കാട്ടുന്നത് ഇന്നത്തെ തലമുറയ്ക്ക് ഉദാഹരണമല്ലേ?
രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരു തിരിഞ്ഞുനോട്ടത്തിനുള്ള സാധ്യതകളാണ് ഈ സിനിമ നമുക്കു മുമ്പില്‍ വയ്ക്കുന്നത്. കഥയിലുടനീളം സസ്പെന്‍സും കോമഡിയും നിലനിര്‍ത്താന്‍ തിരക്കഥാകൃത്തും സംവിധായകനും ശ്രമിച്ചിട്ടുണ്ട്. "വാക്വം ക്ലീനര്‍ പ്രസവം"പോലുള്ള രംഗങ്ങള്‍ ഒഴിവാക്കാമായിരുന്നു. നായികാപ്രാധാന്യവുമല്പം കുറഞ്ഞിട്ടില്ലേയെന്നൊരു സംശയവുമില്ലാതില്ല. "എല്ലാം നല്ലത് " (ഓള് ഈസ് വെല്‍) എന്ന സന്ദേശം(ഗാനവും) നല്കുന്ന ഈ അഭ്രകാവ്യം ഏതായാലും വ്യത്യസ്തമായ ഒരു അനുഭവം പകര്‍ന്നുനല്‍കുന്നു.
(ചലച്ചിത്രം പൂര്‍ണ്ണമായി കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക )

കെ.എസ് ബിജോയ്
കൂത്താട്ടുകുളം

6 comments:
ചലച്ചിത്രങ്ങളെ തിരഞ്ഞെടുത്തു കാണാന്‍ പഠിപ്പിക്കുന്ന ബിജോയ് സാറിന്റെ ആസ്വാദനങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തുന്നതില്‍ വലിയ സന്തോഷം.
വിദ്യാഭ്യാസരംഗത്തെ ആശയങ്ങളുമായി ബന്ധപ്പെട്ട ചലച്ചിത്രം പരിചയപ്പെടുത്തുന്ന ഈ കാഴ്ചക്കുറിപ്പ് ഉചിതമായിരിക്കുന്നു. ചിത്രം കാണാത്തവര്‍ക്കായി അല്പംകൂടി വിശദമായ സൂചനകള്‍ നല്‍കാമായിരുന്നു. ബിജോയിക്ക് അഭിനന്ദനങ്ങള്‍.
Varkey P T, MIETHS MUVATTUPUZHA
Rest sir,
Your blog is nice and interesting.
Thanks
നമ്മുടെ ബ്ലോഗില്‍ നിരന്തരം സിനിമാനിരൂപണം എഴുതുന്ന ബിജോയ് സാറിന് നന്ദി.
ത്രീ ഇഡിയറ്റ്സ് ഞാനും കണ്ടു. ബിജോയ് സാറിന്റെ കാഴ്ചക്കുറിപ്പിന്റെ വെളിച്ചത്തില്‍ സിനിമ കൂടതല്‍ ആസ്വാദ്യകരമായി.
നന്നായിരിക്കുന്നു.!!! അഭിനന്ദനങ്ങള്‍!!!
Post a Comment