വസന്തം
കിളിക്കൂട്ടം ഒച്ചവയ്ക്കുന്നു
എവിടെപ്പോയെന്റെ പച്ചകള്‍
തെങ്ങോലവീശിയിടയ്ക്കിടെ -
യെത്തിനോക്കിയ കാറ്റുകള്‍
വയലിനുള്ളിലെ നത്തിന്റെ
ശവമടക്കിനു വന്നൊരു
മഞ്ഞുതുള്ളിയോടിന്നലെ
മരണകാര്യം പറഞ്ഞത്രേ
പാളത്തൊപ്പി ധരിച്ചോരാള്‍
പാടത്തില്‍ നീണ്ട പാളത്തില്‍
കൂവിയോടിയ വണ്ടിയ്ക്ക്
ചോരയായെന്നു കേള്‍ക്കുന്നു
കൈതറയ്ക്കു നിറംപോയി
ഞാറ്റടിയ്ക്കു ഞൊറിപോയി
കൈതമേല്‍ പച്ചയാവുന്ന
ഓന്തു മാത്രമൊരത്ഭുതം
വരവേല്‍ക്കുന്നു കൃത്യമായ്
നിറം മാറ്റത്തെയെപ്പോഴും
- വിനോദ് വൈശാഖി
കിളിക്കൂട്ടം ഒച്ചവയ്ക്കുന്നു
എവിടെപ്പോയെന്റെ പച്ചകള്‍
തെങ്ങോലവീശിയിടയ്ക്കിടെ -
യെത്തിനോക്കിയ കാറ്റുകള്‍
വയലിനുള്ളിലെ നത്തിന്റെ
ശവമടക്കിനു വന്നൊരു
മഞ്ഞുതുള്ളിയോടിന്നലെ
മരണകാര്യം പറഞ്ഞത്രേ
പാളത്തൊപ്പി ധരിച്ചോരാള്‍
പാടത്തില്‍ നീണ്ട പാളത്തില്‍
കൂവിയോടിയ വണ്ടിയ്ക്ക്
ചോരയായെന്നു കേള്‍ക്കുന്നു
കൈതറയ്ക്കു നിറംപോയി
ഞാറ്റടിയ്ക്കു ഞൊറിപോയി
കൈതമേല്‍ പച്ചയാവുന്ന
ഓന്തു മാത്രമൊരത്ഭുതം
വരവേല്‍ക്കുന്നു കൃത്യമായ്
നിറം മാറ്റത്തെയെപ്പോഴും
- വിനോദ് വൈശാഖി
3 comments:
ആധുനിക കാലത്തിന്റെ വ്യഥകള്‍ അവതരിപ്പിച്ച രീതി സ്വാഗതാര്‍ഹം
കവിതയില്‍ പരാമര്‍ശിച്ച ഓന്ത് ജീവിതമാണ് നാം പലപ്പോഴും പിന്തുടരാന് ആഗ്രഹിക്കുന്നത്. അത് തന്നെയല്ലേ നമ്മുടെ പരാജയവും. ഇനി എന്നാണു മനുഷ്യന് മനുഷ്യത്വം കൈവരുന്നത്.പ്രതീക്ഷയോടെയുള്ള കാത്തിരിപ്പ് പ്രയോജനപ്രദമോ?
കവിതനന്നായിരിക്കുന്നു.
Post a Comment