ഇന്ന് തിരുവോണം.മലയാളികളുടെ മനസ്സില്‍ ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തി ചിങ്ങമാസത്തില്‍ തിരുവോണം വന്നെത്തുന്നു.കള്ളത്തരവും ചതിയും ഒന്നുമില്ലാത്ത ഒരുമയുടെയും നന്മയുടെയും സമൃദ്ധിയുടെയും ഒരു നാടിനെയാണ് നാം മാവേലി നാട് എന്ന ഐതിഹ്യങ്ങളില്‍ കേട്ടറിഞ്ഞത്. അത്തരം ഒരു നാട് നമുക്കും സ്വപ്നം കാണാം. എല്ലാ സുഹൃത്തുക്കള്‍ക്കും ഞങ്ങളുടെ ഓണാശംസകള്‍. ഈ ഓണത്തോടനുബന്ധിച്ച് കാസര്‍കോടുള്ള അഹമ്മദ് ഷറീഫ് സാര്‍ തയ്യാറാക്കിയ പ്രത്യേക ഓണം പ്രശ്നോത്തരി ഇതോടൊപ്പം പോസ്റ്റ് ചെയ്യുന്നു. ഏവരും ഇത് വേണ്ടവിധം പ്രയോജനപ്പെടുത്തുമെന്ന്കരുതുന്നു.
14 comments:
ഓണക്കാല ചിന്തകളില്‍ വേറിട്ട ഒന്നാവുന്നു മാഷിന്റെ ഈ പ്രശ്നോത്തരി
ഓണാഘോഷങ്ങളോടൊപ്പം ഈ പ്രശ്നോത്തരി കൂടി അവതരിപ്പിച്ചത് വളരെ നന്നായി.
പലപ്പോഴും നാം മറന്നു പോകുന്ന ഓണക്കാല ചിന്തകളാണ് മാഷ് ഇവിടെ സൂചിപ്പിച്ചിരിക്കുന്നത്. ഇത് കുട്ടികള്‍ക്ക് മാത്രമല്ല അധ്യാപകര്‍ക്കും ഏറെ പ്രയോജനം ചെയ്യും എന്നതില്‍ യാതൊരു സംശയവുംവേണ്ട.
അഹമ്മദ് സാറിന്റെ ഈ പോസ്റ്റിങ്ങ് വളരെ നല്ലത് തന്നെ. എങ്കിലും ഒന്ന് ചോദിച്ചോട്ടെ, ഈ പോസ്റ്റിനു മുകളില്‍ മറ്റു പോസ്റ്റുകള്‍ വരുമ്പോള്‍ സ്കൂള്‍ തുറന്നു വരുന്ന അധ്യാപകര്‍ ഇത് കാണുമോ? അവര്‍ക്ക് ഇത് നഷ്ടമാകില്ലേ?
ഓണം എന്നത് ഒരു ഐതിഹ്യമായി നിലനില്ക്കുന്നു. അതിനെ ചരിത്രത്തോടു അടുപ്പിച്ചു നിര്‍ത്തുന്ന പല ഘടകങ്ങളും ഇന്നും ഇവിടുണ്ട്.അതിനു തെളിവാണ് അഹമ്മദ് മാഷിന്റെ ഈ പ്രശ്നോത്തരി. ഇതിന്റെ ഏറ്റവും വലിയ ഒരു പ്രത്യേകത ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ സുപരിചിതം എന്ന് തോന്നുമെങ്കിലും ചിന്തിക്കുമ്പോള്‍ അവ നാം മറന്നല്ലോ (മറക്കരുതാത്തവ എങ്കിലും ) എന്നോര്‍ത്ത്പോകുന്നു.
പലപ്പോഴും ഇത്തരം ചിന്തകള്‍ നമ്മുടെ അറിവില്ലയ്മയിലേക്ക് നമ്മെ നയിക്കുന്നില്ലേ? അത് തന്നെ ഒരു വലിയ കാര്യമല്ലേ?
ഇനിയും വിജ്ഞാന പ്രദമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇത് അവധിക്കു പോസ്റ്റ് ചെയ്തു എന്നതില്‍ വലിയ കുഴപ്പമൊന്നുമില്ല മാഷെ. തിരുവോണ ദിനം തന്നെയായിരുന്നു പ്രശ്നോത്തരി പ്രസിദ്ധീകരിക്കാന്‍ ഏറ്റവുംഉചിതം
എല്ലാ മലയാളികള്‍ക്കും ഞങ്ങളുടെ ഓണാശംസകള്‍ ...............
സബ്ജക്റ്റ് കൌണ്‍സില്‍ , സെന്റ്.ഇഗ്നേഷ്യസ് ഹൈസ്കൂള്‍ കാഞ്ഞിരമറ്റം
വിജ്ഞാനപ്രദം
പ്രശ്നോത്തരി നന്നായിട്ടുണ്ട്.ഒത്തൊരുമയുടെ,കാര്‍ഷിക സമൃദ്ധിയുടെ ഓണം മണ്മറഞ്ഞ ഇക്കാലത്ത് പുരാണകഥകള്‍ നമ്മുടെ കുട്ടികള്‍ക്കു(മുതിര്‍ന്നവര്‍ക്കും?)അപരിചിതമല്ലേ?ജാതി,മത ചിന്തകള്‍ സ്ക്കൂളിലേയ്ക്കു കടന്നുവന്നിട്ട് കാലമേറെ ആയല്ലോ.ഓണത്തേയും എന്നാണോ തരംതിരിച്ചെടുക്കുന്നതെന്ന് പേടിച്ചിരിക്കുമ്പോഴാണ് മാഷ് ഇത് അവതരിപ്പിച്ചത്.ഒരു തിരിഞ്ഞുനോട്ടം ആരെങ്കിലും നടത്തിയാല്‍ അതുതന്നെ ധാരാളം.
പ്രിയ സുഹൃത്ത് ശരീഫ് മാഷ് തയ്യാറാക്കിയ ഓണം പ്രശ്നോത്തരി വൈകിയാനെങ്ങിലും കണ്ടു ഓണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞു .
പ്രസിദ്ധീകരിച്ച വിദ്യാരങ്ങത്തിനും ശരീഫ് മാഷിനും അഭിനന്ദനങ്ങള്‍ .
രമേശന് പുന്നത്തിരിയന്
ജി എച് എസ് എസ് ശിറിയ
കാസറഗോഡ്
സൂപ്പർ....
Post a Comment