സ്റ്റാന്റേര്‍ഡ് 10 മലയാളം
ോദ്യങ്ങള്‍ മറുപടികള്‍
? ഏതു വിഷയത്തെക്കുറിച്ചായാലും കൂടുതല്‍ സ്കോറുള്ള ചോദ്യങ്ങള്‍ക്ക് ഒരു പുറമോ ഒന്നരപ്പുറമോ ഉത്തരമെഴുതാന്‍ സാധിക്കുന്നില്ല. അരപ്പുറം എഴുതുമ്പോഴേയ്ക്ക് ആശയങ്ങള്‍ തീര്‍ന്നുപോകുന്നു. എന്തു ചെയ്യണം?
= പൊതുവേയുള്ള പ്രശ്നമാണ്. പരിഹാരമുണ്ട്. നോക്കൂ, എഡിറ്റോറിയലിനും ഡയറിക്കുറിപ്പിനും ആസ്വാദനത്തിനും എന്നുവേണ്ട,എല്ലാ ഭാഷാരൂപങ്ങള്‍ക്കും ആകൃതിയും
പ്രകൃതിയും വ്യത്യസ്തമാണ്. ആ വ്യത്യാസങ്ങള്‍ നന്നായി തിരിച്ചറിഞ്ഞിരിക്കണം. അപ്പോള്‍ പകുതി കാര്യം ശരിയായി. ഇനി, എന്തെഴുതും എന്ന പ്രശ്നത്തെക്കുറിച്ചു പറയാം. ഏതു ചോദ്യത്തിന്റെ ഉത്തരത്തിനും ഒരു മനോഹരമായ രൂപമുണ്ട്. ആ രൂപത്തിന് അഞ്ച് ഭാഗങ്ങളുണ്ടെന്ന് സങ്കല്പിക്കണം . ക്യു. പി. ത്രിബിള്‍ എസ് ആണ് ആ അഞ്ച് ഭാഗങ്ങള്‍.

1. ക്യു- എന്നത് ക്വസ്റ്റിന് . ക്വസ്റ്റിനിലെ ചോദ്യവാചകം വിശദീകരിച്ചു കൊണ്ട് മൂന്നു വാചകങ്ങളുള്ള ആദ്യ ഖണ്ഡിക എഴുതണം. നമ്മള് ദീര്ഘമായഒരുഉത്തരമെഴുത്തിലേയ്ക്ക് പ്രവേശിക്കുകയാണ്.
2. പി- എന്നത് പാഠം. ചോദ്യം ഏതു പാഠത്തില്‍ നിന്ന് അഥവാ ഏതു കൃതിയില്‍ നിന്ന് എന്ന് വിശദീകരിച്ചു കൊണ്ട് മൂന്നോ നാലോ വാചകങ്ങളുള്ള രണ്ടാം ഖണ്ഡിക എഴുതാം. കൃതിയുടെ പ്രാധാന്യവും പ്രസക്തിയും വ്യക്തമാക്കണം. കര്‍ത്താവിന്റെ പ്രശസ്തി- അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഭാഷാസേവനം- എന്നിവ കൂടി ചേര്‍ക്കണം. ഇപ്പോഴും നാം ഉത്തരത്തിലേയ്ക്കു പ്രവേശിച്ചിട്ടില്ല. എന്താ, ഈ പോക്കു പോയാല്‍ ഒന്നര പേജ് എഴുതാമല്ലോ?
3- എസ്. എന്നാല്‍ സന്ദര്‍ഭം. ചോദ്യം ഏതു സന്ദര്‍ഭത്തില്‍ - എന്നു കണ്ടെത്തുക .ചോദ്യം ഉന്നയിക്കുന്ന സാമൂഹ്യപ്രശ്നം മൂന്നു വാക്യത്തില്‍ വിശദീകരിക്കുക.
4.- എസ് - സംഭവങ്ങള്‍
ഇവിടെ നമ്മള് ചോദ്യത്തിന്റെ ശരിയായ ഉത്തരമെഴുതുന്നു. ഇതില്‍ ചോദ്യം സൂചിപ്പിക്കുന്ന കഥയിലെയോ, കവിതയിലേയോ, ലേഖനത്തിലേയോ പ്രധാന ഭാഗങ്ങള്‍ അവതരിപ്പിക്കണം. ഇത് രണ്ടു ഖണ്ഡികയെങ്കിലും ഉണ്ടായിരിക്കണം.
5- എസ്- സ്വന്തം അഭിപ്രായം. ഇത് അവസാനത്തെ ഭാഗമാണ്. നിങ്ങള്‍ നിങ്ങളുടെ അഭിപ്രായം വ്യക്തമാക്കുന്നു. മിക്കപ്പോഴും ക്യു- എന്ന ആദ്യ പാരഗ്രാഫിന്റെ തുടര്‍ച്ചയായിരിക്കും ഇവിടെ എഴുതുന്നത്. ഇവിടെ ഉത്തരം പൂര്‍ണ്ണമാകുന്നു. രാഷ്ട്രീയമായോ, മതപരമായോ വിഭാഗീയതയുണര്ത്തുന്ന അഭിപ്രായങ്ങള്‍ മനസ്സില്‍ തോന്നിയാലും പുറത്തെടുക്കരുത്. ചെറുതും ഉചിതവുമായ ശീര്‍ഷകം തീര്‍ച്ചയായും കൊടുത്തിരിക്കണം. ഇപ്പോള്‍ നിങ്ങള്‍ ഏതാണ്ടു രണ്ടു പേജ് എഴുതിയിട്ടുണ്ടാവില്ലെ? ക്യു.പി.ത്രിബിള്‍ എസ്. എന്നത് ഒരു ഉഡായിപ്പ് തന്ത്രം മാത്രം. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട തന്ത്രം സ്വീകരിക്കാം. ഇങ്ങനെ ക്രമമായി ഘട്ടങ്ങളിലൂടെ കടന്നു പോയാല്‍ ഒന്നരപ്പുറം ഉത്തരം എഴുതാന്‍ ഒട്ടും വിഷമിക്കേണ്ടി വരില്ല. രണ്ടോ മൂന്നോ വ്യത്യസ്ത വിഷയങ്ങളെ അടിസ്ഥാനമാക്കി ഉപന്യാസങ്ങള്‍ വീട്ടിലിരുന്നു തന്നെ എഴുതി പഠിച്ചിരിക്കണം.
-ഐന്സ്റ്റീന് വാലത്ത്.
4 comments:
കൊള്ളാം ഇത്തരം ഉഡായിപ്പുവിദ്യകള് ആരുടെയെങ്കിലും കൈയ്യിലുണ്ടെങ്കില്‍ പോരട്ടെ...
ഞങ്ങള്‍ക്കും ഒരു കൈ നോക്കാല്ലോ!!!
ഇതൊക്കെ കുറച്ചു കൂടി നേരത്തെ ആവണ്ടേ മാഷെ
ഇത് സംഗതി കൊള്ളാല്ലോ മാഷേ....
A fineway to remember.Congrats! GeethaUnni
Post a Comment