മൌനത്തിന്റെ തോടു പൊട്ടി-
ചിറകു മുളയ്ക്കാത്ത വാക്ക് പിറവികൊണ്ടു.
പല്ലു മുളയ്ക്കാത്ത മോണ കാട്ടി,
അര്‍ത്ഥം ഗര്ഭത്തിലിരുന്നു ചിരിച്ചു.
'അര്‍ത്ഥഗര്‍ഭമായ ചിരി......'
സര്‍വതന്ത്ര സ്വതന്ത്രയായ വാക്ക്
കടിഞ്ഞാണില്ലാത്ത കുതിരയായ്
ചിന്ത ചമ്മട്ടിയുമായ് പിമ്പേ ചെന്നു
'വാക്ക് 'പറഞ്ഞു: എന്റെ സ്വാതന്ത്ര്യം കെടുത്തരുത്.
ചിന്ത ചിന്തയിലാണ്ടു.....
വാക്കേ ! നീ വെറും രൂപം മാത്രം
പോരുളില്ലാത്ത നീ വിരൂപി
വെറും അരൂപി....
വക്കു പൊട്ടിയ കലംപോലെ
വിരൂപിയായ വാക്ക് ചിന്തയിലാണ്ടു.....
അര്‍ത്ഥമില്ലാതെ എനിക്കെന്തര്‍ത്ഥം;
വെറും അനര്‍ത്ഥം.
10 comments:
അരുളും പൊരുളും അനര്തങ്ങലാകുന്ന പുതിയ കാലത്ത് ഈ കവിത കൂടുതല്‍ അര്‍ത്ഥ പൂര്‍ണമാകുന്നു. അഭിനന്ദനങ്ങള്‍
കവിത നന്നായിരിക്കുന്നു..............
അനര്‍ഥങ്ങള്‍ അര്‍ഥവത്തായി ......
കുറഞ്ഞ വാക്കുകള്‍, കൂടുതല്‍ ചിന്തകള്‍. കവിതയുടെ ഏറ്റവും നല്ല ഗുണം അതാവണം. കവി അത് ശ്രദ്ധിച്ചിരിക്കുന്നു.....
മനോഹരന് സാറിന്റെ കവിതയല്ലേ, എങ്ങനെ മനോഹരമാവാതിരിക്കും.......
manoharan sarinte anardhamenna kavitha anwardhamyirikkunnu.
അര്‍ത്ഥമില്ലായ്മയെ അര്‍ത്ഥമാക്കിയ കവിക്ക് നമോവാകം!
"അര്‍ത്ഥമില്ലാതെ എനിക്കെന്തര്‍ത്ഥം"
നല്ല വരികൾ
ആശംസകൾ
മാഷേ മനോഹരമായിരിക്കുന്നു...
വരികളിലെ ലാളിത്യം എടുത്തുപറയേണ്ട ഒന്നായി തോന്നി...
വളരെ മനോഹരം...
നല്ല വാക്കുകള്‍ക്ക് നന്ദി... ബി മനോഹരന്
Post a Comment