ഹൈസ്ക്കൂള് ക്ലാസ്സുകളില്‍ ഭാഷാശാസ്ത്രവുമായി ബന്ധപ്പെട്ട മൂല്യനിര്‍ണ്ണയപ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്താറുള്ള ഒരു പ്രവര്‍ത്തനമാണ് എഡിറ്റിംഗ്. രണ്ട് അല്ലെങ്കില്‍ നാല് സ്കോറിന്റെ ചോദ്യമായാണ് ഇത് ഉള്‍പ്പെടുത്താറുള്ളത്. അല്പം പരിശീലനംകൊണ്ട് ഏതു കുട്ടിക്കും മുഴുവന്‍ സ്കോറും നേടാവുന്ന ഒരു ലഘുപ്രവര്‍ത്തനം. അതിനായി ഇവിടെ ഒരു സ്ലൈഡ് ഷോ പോസ്റ്റ് ചെയ്യുകയാണ്. മുന്‍വര്‍ഷങ്ങളില്‍ പരീക്ഷയ്ക്കു വന്ന ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സന്ധിചെയ്യാത്തതും സമസിക്കാത്തതുമായ പദങ്ങള്‍, ഒരേ അര്‍ത്ഥമുള്ള പദങ്ങളുടെ ആവര്‍ത്തനം, അക്ഷരത്തെറ്റുകള്‍, വാക്യഘടനയിലെ അഭംഗിയും തെറ്റുകളും, ചിഹ്നങ്ങളുടെ അഭാവം ഇങ്ങനെ ഭാഷയെ വികലമാക്കുന്ന പ്രയോഗങ്ങള്‍ നിരവധിയാണ്. ഈ പ്രശ്നങ്ങള്‍ കണ്ടെത്തുവാനും അവയെ ഒഴിവാക്കിയും പരിഹരിച്ചും ഭാഷാപ്രയോഗത്തെ മെച്ചപ്പെടുത്താനുമുള്ള പരിശീലനമാണ് എഡിറ്റിംഗ് നന്നാവാന്‍ കുട്ടികള്‍ക്കുനല്‍കേണ്ടത്. അതിന് ഈ സ്ലൈഡുകള്‍ പ്രയോജനപ്പെടുമെന്ന് കരുതുന്നു. എല്ലാ പ്രവര്‍ത്തനങ്ങളുടേയും ഉത്തരം നല്‍കിയിട്ടില്ല. മെച്ചപ്പെടുത്തല്‍ പലതരത്തിലും അവാമല്ലോ.
6 comments:
മാതൃകകള്‍ നല്‍കുന്നത് ഞങ്ങള്‍ക്ക് കൂടുതല്‍ ആത്മ വിശ്വാസം നല്കുന്നു.
പത്താം തരാം ചോദ്യ മാതൃകകള്‍ ഇനിയും വിദ്യാരംഗം ബ്ലോഗില്‍ നിന്നും പ്രതീക്ഷിക്കുന്നു.
പ്രവര്‍ത്തനങ്ങള്‍ അല്പം കൂടി നേരത്തെ തുടങ്ങിയിരുന്നെങ്കില്‍ നന്നായിരുന്നേനെ.
വളരെ നന്നയ്രിക്കുന്നു.
പിന്തുടരുന്നവരുടെ എണ്ണം ഇരുനൂറു കവിഞ്ഞിരിക്കുന്നു. ഈ സന്തോഷത്തില്‍ ഞങ്ങളും പങ്കു ചേരുന്നു.
പത്താം ക്ലാസ്സിന്റെ സമയപരിമിതി മാത്രമാണ് പ്രശ്നം . പ്രവര്‍ത്തനങ്ങള്‍ വളരെ നന്ന് . വിദ്യരംഗത്തിനു നന്ദി
Post a Comment