എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Feb 22, 2011

രാത്രിവണ്ടി - കവിത


 
പനി പിടിച്ചു മൂര്‍ച്ഛിച്ച പകലിനെ
കരിമ്പടം പുതപ്പിച്ച് രാത്രി പറഞ്ഞു
ചുട്ടുപൊള്ളുന്ന ചൂടുണ്ടെങ്കിലും
നീ ഭാഗ്യവതിയാണ്.
നിന്റെ വെളിച്ചത്തിന് സത്യമുണ്ടല്ലോ
ഞാനോ?
ഓരോ പകലറുതിയും
എന്നെ പേടിപ്പിക്കുന്നു
ഇന്നലെ,
ചൂളംകുത്തി പായുന്ന വണ്ടിയില്‍നിന്ന്
അവള്‍ ചാടിയിറങ്ങിയത്
ഇരുട്ടുചങ്ങലകളാല്‍ ബന്ധിതയായ
എന്റെ മടിയിലേക്കായിരുന്നു.
മരണദൂതനെപ്പോലൊരാള്‍
(അങ്ങനെ പറയാമോ?)
മരണം തന്നെ
എന്റെ മടിയില്‍ വച്ച്
അവളെ..............ഹോ!
(നിലാവും കണ്ണടച്ചുകളഞ്ഞു)
നോക്ക് ,എന്റെ മടിയിലെ
ചോരത്തുള്ളികള്‍............
അവസാനത്തെ അടയാളങ്ങള്‍.

നിന്റെ നാസാരന്ധ്രങ്ങളില്‍
ഈ രക്തഗന്ധം
തുളച്ചുകയറാത്തതെന്താണ് ?!
ഹേ വെളിച്ചമേ ,
ഈ ജ്വരമൂര്‍ച്ഛയില്‍ നീ
ലജ്ജിക്കുക
അപമാനിതയായി,
ചോരവാര്‍ന്ന്,
വിളര്‍ത്ത്,വിവസ്ത്രയായി
നിന്റെ മടിയിലേയ്ക്ക്
മാറ്റിക്കിടത്തിയ
ഭൂമിപുത്രിയെ
ചിതയിലേയ്ക്കെടുക്കുമ്പോള്‍
ഒന്നുമറിയാത്ത,നാണമില്ലാത്ത
നിന്റെയീ ഉറക്കമുണ്ടല്ലോ,
നീ ഭാഗ്യവതിതന്നെ!!!................










ഷീബ വി. കെ.
ടീച്ചര്‍
ജി.ജി.എച്ച്.എസ്.എസ്. മടപ്പള്ളി

7 comments:

shamla said...

ടീച്ചര്‍ വരികള്‍ നൊമ്പരമുനര്തുന്നു. ഇത്തരം നിസ്സഹായതകള്‍ ഉണ്ടാവാതിരിക്കാന്‍ വെറുതെ നമുക്കാശിക്കാം

രവി നാദാപുരം said...

സൂര്യനെ പുരുഷന്‍റെ പ്രതീകമാക്കിയിരുന്നെങ്കില് രാത്രിവണ്ടി ശക്തമാകുമായിരുന്നില്ലേ?രാപ്പകലുകളെ സ്തീപുരുഷദ്വന്ദങ്ങളാക്കിയെങ്കില് സ്തീയുടെ നിലവിളിയിലും നിസസംഗരായ പുരുഷന്മാരെ അവതരിപ്പിക്കാമായിരുന്നില്ലേ?
സൗമ്യയുടെ ആത്മാവിനുമുന്നില് ഒരിക്കല്കൂടി ശിരസ്സുനമിക്കാന് ഇടയാക്കിയ ടീച്ചര്ക്ക് നന്ദി!

ഇ.എ.സജിം തട്ടത്തുമല said...

കറുത്ത പ്രതലത്തിലെ വെളുത്ത അക്ഷരം വായനാസുഖം നൽകുന്നില്ല. വെളുത്ത പ്രതലത്തിൽ കറുത്ത അക്ഷരത്തിലെഴുതിയിരുന്നെങ്കിൽ സൌകര്യമായേനെ! ഇതെന്റെ അഭിപ്രായം. മറ്റുള്ളവർക്ക് അങ്ങനെ ആകണം എന്നില്ല!

പാവപ്പെട്ടവൻ said...

കവിത ഇഷ്ടപെട്ടില്ല
പറയാ‍ൻ വന്നതു ക്രമപെടുത്തിയില്ല..ഒരു വാക്ക് കസർത്ത് നടത്തി എന്നതിലപ്പുറം കവിതയുടെ മാനത്തിലേക്കു കവിത വളർന്നില്ല.

malayalee said...

Yathoru gunavumillatha 'kavitha'please dont kill malayalam poem.

AnithaSarath said...

excellent,fantastic poem

Unknown said...

nannayittundu teacher
my best congratssssssss