കടലോരത്തു കാറ്റിന്റെ
കാതോരം മന്ത്രമോതിയും
കുരുത്തംകെട്ട വാല്‍നീട്ടി
മണല്‍ക്കോട്ടനിരത്തിയും
ബാലിനില്‍പ്പതുകാണിച്ചു
പറഞ്ഞാന്‍ മുനി നാരദന്‍:
"അവനത്രേ ബാലകന്‍, നീ
വാലിന്മേല്‍ പിടികൂടുക"
നാരദര്‍തന്‍ മൊഴികേട്ടു
വിജൃംഭിത സുവീര്യനായ്
പുറപ്പെട്ടാന്‍ ദശഗ്രീവന്‍
ദര്‍പ്പംമൂത്തൊരു മാഷയാള്‍!
പിന്നെയാഹാ! മാഷെക്കാണ്മൂ
പുച്ഛാഗ്രേ ബന്ധനസ്ഥനായ്,
ഉപ്പുവെള്ളത്തിലയ്യയ്യോ,
മുങ്ങിപ്പൊങ്ങിയുമങ്ങനെ!
നാരദന്‍ ചിരിതൂകുന്നൂ,
വിദ്യാര്‍ത്ഥി ബാലിയും തഥാ,
ധാടി പൂണ്ട ദശാസ്യനാം,
മാഷതാ കടലുപ്പിലും!
ബാലിതന്‍ വിജയത്തിന്റെ
കഥ നാട്ടില്‍ പരക്കവേ,
രാവണന്‍ പത്തുവാകൊണ്ടും
'എറാന്‍' മൂളിപ്പഠിച്ചുപോല്‍!
ബാലകൃഷ്ണന്‍ മൊകേരി
മലയാളം അദ്ധ്യാപകന്‍
ആര്‍. എന്‍. എം. എച്ച്.എസ്.എസ്.,
നരിപ്പറ്റ, വടകര, കോഴിക്കോട്
7 comments:
മാഷേ, ഇതിലെ നാരദന്‍ ആരാണ്? കല്പന കൊള്ളാം.
ethentha ee azhacha kavithavaram aanoo? ellam nalla kvithakal. onninonnu mechamanu. balakrishnan mashinte samyakalpana ishtappettu.
ഇക്കഥകേട്ടിട്ടോരോമാഷിനു-
മുണ്ടാകട്ടെ ജലദോഷപ്പനി....
കവിത നന്നായി.......
ഇക്കഥകേട്ടിട്ടോരോമാഷിനു-
മുണ്ടാകട്ടെ ജലദോഷപ്പനി....
കവിത നന്നായി.......
Ingane kavithaye kollaruth
കവിതയുടെ ഇതിവൃത്തം കലക്കി.......
കവിത ഒറ്റ വായനയില്‍ ദഹിച്ചില്ലേലും രണ്ടാം വായനയില്‍ അകത്തു കടന്നൂ ട്ടോ ................
Post a Comment