
കാത്തിരുന്ന ദിവസം വന്നെത്തി. ഇനി വിരലിലെന്നാവുന്ന ദിനങ്ങള്‍ മാത്രം. ജൂണ്‍ ഒന്നിന് തന്നെ ഈ വര്ഷം സ്കൂള്‍ തുറക്കുന്ന കാര്യം കൂട്ടുകാര്‍ അറിഞ്ഞു കാണുമല്ലോ. അവധിക്കാലം കഴിയുന്നതിന്റെ വിഷമം തല്‍ക്കാലം മറക്കാം. കാരണം കുറെ നാളായി കാണാതിരുന്ന നമ്മുടെ സഹപാഠികളെ വീണ്ടും കാണാന്‍ പോവുകയല്ലേ. അവരോടു പറയാന്‍ എന്തായാലും കുറെ കഥകള്‍ ഉണ്ടാകുമല്ലോ( ചിലതൊക്കെ നുണക്കഥകള്‍ ആയാലും കുഴപ്പമില്ലെന്നെ).പുതുതായി ബാഗോ കുടയോ ഉടുപ്പോ ചെരുപ്പോ എന്തേലും നമ്മുടെ കയ്യില്‍ കാണുമല്ലോ, ഇല്ലെങ്കിലും സാരമില്ല.നിങ്ങളെ കാത്തു നില്‍ക്കുന്ന കുറെ കൂട്ടുകാര്‍ കാണുമല്ലോ.അതുതന്നെ ഒരു സന്തോഷമല്ലേ.അത് മാത്രമോ, ഇനി പുതിയ ക്ലാസിലേക്ക് ചെല്ലുമ്പോള്‍ സ്വീകരിക്കാനായി പുതിയ പുസ്തകങ്ങളും പുതിയ അധ്യാപകരും എല്ലാം ഉണ്ടാകും.അതിനിടയില്‍ നമ്മുടെ ബ്ലോഗിനെ കൂട്ടുകാര്‍ മറക്കല്ലേ.എന്തായാലും ബ്ലോഗിന് പുതിയ കുറെ കൂട്ടുകാരെ നിങ്ങള്‍ തരുമല്ലോ. ഈ പുതിയ അധ്യയന വര്‍ഷത്തിലേക്ക് കടക്കുന്ന എല്ലാ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും വിദ്യാരംഗം ബ്ലോഗിന്റെ ആശംസകള്‍.
No comments:
Post a Comment