എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Jul 7, 2010

പഠന പ്രവര്‍ത്തനങ്ങള്‍

പത്താം തരത്തിലെ ആദ്യയൂണിറ്റ് പൂര്‍ത്തിയായിക്കാണുമല്ലോ. ആ യൂണിറ്റിലെ ചിലപ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ച്സ്ലൈഡ് രൂപത്തില്‍ അവതരിപ്പിക്കുകയാണിവിടെ. ഓര്‍മ്മക്കുറിപ്പ് (2), പത്രവാര്‍ത്ത, കുറിപ്പ്, പ്രസംഗം, വിശകലനക്കുറിപ്പ്, പ്രബന്ധം(2) എന്നിങ്ങനെ എട്ട് പ്രവര്‍ത്തനങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. നമ്പ്യാരുടെയുംഎഴുത്തച്ഛന്റെയും ചില വിവരങ്ങള്‍ അവസാന സ്ലൈഡുകളില്‍ ചേര്‍ത്തിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന്ഉചിതമായവ തെരഞ്ഞെടുത്ത് കുട്ടികളെ കാണിക്കുമല്ലോ! ഈപ്രവര്‍ത്തങ്ങള്‍ ക്ലാസ്സിലോ വീട്ടിലോ വച്ച് കുട്ടികള്‍ചെയ്തുകഴിയുമ്പോള്‍ ഒന്നാംയൂണിറ്റിന്റെ ഫലപ്രാപ്തിയുണ്ടാകും എന്നുഞങ്ങള്‍ കരുതുന്നു. സ്ലൈഡുകള്‍ പി. ഡി. എഫ്. രൂപത്തിലാണ്. സ്ലൈഡുകള്‍ പി. ഡി. എഫ്. വ്യൂവറില്‍ തുറന്നുവരുമ്പോള്‍ 'വ്യൂ' മെനുവിലെ 'പ്രസന്റേഷന്‍' ക്ലിക്കുചെയ്താല്‍ സ്ലൈഡ് പ്രസന്റേഷന്‍ ആയി കാണാവുന്നതാണ്. കീബോര്‍ഡില്‍ 'F5' ബട്ടണ്‍ അമര്‍ത്തിയുംസ്ലൈഡ് പ്രസന്റേഷന്‍ ആയി കാണാവുന്നതാണ്. സ്ലൈഡ് പ്രസന്റേഷന്‍ അവസാനിപ്പിക്കുന്നതിന് കീബോര്‍ഡില്‍ 'Esc' കീ അമര്‍ത്തിയാല്‍ മതിയാകും. എല്ലാ മലയാളം അദ്ധ്യാപകരും ഈ സ്ലൈഡുകള്‍ പ്രൊജക്ടറിലൂടെ കാണിച്ച് ക്ലാസ്സെടുക്കുന്നത് ഞങ്ങള്‍ സ്വപ്നം കാണുന്നു. ഇതോടൊപ്പം ഉപമ അലങ്കാരത്തിന്റെയും ഒരു പ്രസന്റേഷന്‍ നല്‍കിയിരിക്കുന്നു .
വിജയാശംസകള്‍ നേരുന്നു.
www.schoolvidyarangam.blogspot.com

4 comments:

onnuchirikku(ഒന്നു ചിരിക്കൂ.....) said...

ഉപമാലങ്കാരത്തെക്കുറിച്ചുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡിംഗ് സാധ്യമാകുന്നില്ല.error കാണിക്കുന്നു..

onnuchirikku(ഒന്നു ചിരിക്കൂ.....) said...

സാഹിത്യ നായകര് എന്ന ലിങ്കില് പലതും ഡൌണ്ലോഡ് ചെയ്യാന് പറ്റുന്നില്ല

nochat hss said...

വളരെ നന്ന്ദി .ഒമ്പതാം തരത്തിലെ രണ്ടാം യൂനിറ്റ് ആസൂത്രണം എത്രയും പെട്ടെന്ന് പോസ്റ്റ്‌ ചെയ്യണം

എന്‍ .രാജീവ് , സ്കൂള്‍ വിദ്യാരംഗം ബ്ലോഗ്‌ said...

ഡൌണ്‍ലോഡ് പ്രശ്നങ്ങളെ കുറിച്ച് പറഞ്ഞു തന്നതിന് നന്ദി. ആ പ്രശ്നങ്ങള്‍ ഞങ്ങള്‍ പരിഹരിച്ചു കഴിഞ്ഞു. ഇനി ഫയലുകള്‍ ഡൌണ്‍ലോഡിംഗ് സാധ്യമാണ്.