എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Jul 1, 2010

സ്ലൈഡ് പ്രസന്റേഷന്‍


മലയാളം അദ്ധ്യാപനം ഐ. സി. റ്റി. അധിഷ്ഠിതമാക്കണമെന്നും മലയാളം അദ്ധ്യാപകര്‍ ഐ. സി. റ്റി സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ മറ്റു വിഷയം പഠിപ്പിക്കുന്ന അദ്ധ്യാപകരേക്കാള്‍ പിന്നിലാകരുതെന്നും ഉള്ള ലക്ഷ്യത്തോടെ ഞങ്ങള്‍ ഒരു പുതിയ ചുവടുവയ്പ്പ് നടത്തുകയാണ്. മലയാളം ക്ലാസ്സുകള്‍ പ്രസന്റേഷന്‍ സ്ലൈഡുപയോഗിച്ച് രസകരവും ഫലപ്രദവുമാക്കാന്‍ കഴിയുമെന്നുള്ളകാര്യത്തില്‍ തര്‍ക്കമില്ല. ഇതിനായി ഒമ്പതാം ക്ലാസ്സിലെ ആദ്യയൂണിറ്റ് വിനിമയം ചെയ്യുന്നതിനാവശ്യമായ സ്ലൈഡുകള്‍ നിങ്ങളുടെ മുമ്പില്‍ സമര്‍പ്പിക്കുകയാണ്. അതോടൊപ്പം മുടിയേറ്റിനെക്കുറിച്ചുള്ള ഒരു പ്രസന്റേ‍ഷനും ഉണ്ട്.ഈ സ്ലൈഡുകള്‍ ഐ.ടി.@സ്കൂള്‍ ലിനക്സ് / ഉബണ്ടു - ല്‍ പ്രവര്‍ത്തിപ്പിക്കുക. ഇവ പരിശോധിച്ചും പ്രയോജനപ്പെടുത്തിയും കമന്റുകള്‍ അയച്ചും സഹകരിക്കുമല്ലോ?

8 comments:

ജിഷ.വി എച്ച് .എസ്.എ said...

സ്ലൈഡുകള്‍ മനോഹരമായി. അടുത്ത പാഠങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടി ഇത്തരത്തില്‍ മനോഹരമായി ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

syamamegham said...

കമറന്റിനു നന്ദി ടീച്ചര്‍,

Thasleem.P തസ്ലിം.പി said...

പാഠഭാഗവുമായി ബന്ധപ്പെട്ട സ്ലൈഡ് ഉകള്‍ തന്നതിന് വളരെ നന്ദി...ഞാനും ഒന്‍പതില്‍ പഠിക്കുകയാണ്.....ഞങ്ങള്‍ക്ക് മുല്ലവള്ളിയും മന്കിടവും എന്ന പടം കഴിഞ്ഞു....
ഇനിയും ഇത്തരത്തിലുള്ള സഹായങ്ങള്‍ പ്രതീക്ഷിക്കുന്നു...
നന്ദി...
www.thasleemp.co.cc
thasleempayaningal@gmail.com

Anonymous said...

ഫോണ്ടിന്‍റെ പ്രശ്നം ഉണ്ട്.ഫോണ്ട് മാറ്റാന്‍ ശ്രമിക്കുക.മലയാളം എന്നതിനു പകരം മയലാളം എന്നെഴുതിയിരിക്കുന്നു.
എല്ലാ വിധ ആശംസകളും അര്‍പ്പിക്കുന്നു.

Anonymous said...

അറിയിപ്പുകള്‍ വായിക്കുവാന്‍ സാധിക്കുന്നില്ല. background colour മാറ്റുക.

syamamegham said...

സ്ലഡുകള്‍ ഐ.ടി@സ്ക്കൂള്‍ ഉബണ്ടു 9.10യിലാണ്‍ പ്രവര്‍ത്തിക്കുന്നത്. ഫോണ്ട് മിക്കവാറും അഞ്ജലി ഓള്‍ഡ് ലിപിയാണ്. അങ്ങനെെ ഫോണ്ട് പ്രശ്നം പരിഹരിക്കാം.

Anonymous said...

എന്‍റെ സിസ്റ്റത്തില്‍ linux ആണ് os.എന്തുകൊണ്ടാണ് അറിയിപ്പുകള്‍ വായിക്കുവാന്‍ സാധിക്കാത്തത്.ഉബുണ്ടുവില്‍ വായിക്കുവാന്‍ സാധിക്കുന്നുണ്ട്.വിശദീകരിക്കാമോ?

വിദ്യാരംഗം said...

ഫോണ്ടിന്റെ പ്രശ്നമാണ് കാരണം. അതിനു പരിഹാരത്തിന് ബ്ലോഗിന്റെ പ്രധാന താളില്‍ ഇടതുവശത്ത് നല്‍കിയിരിക്കുന്ന 'reading problem click here' എന്നാ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.