കേരളത്തില്‍ 'കുടില്‍ തൊട്ട് കൊട്ടാരം വരെ മധുരനാരങ്ങ പോലെ വരുന്നത്, വരുന്നതങ്ങു വിറ്റഴിയുന്നത് ' ചങ്ങമ്പുഴ കൃതിയല്ലാതെ മറ്റൊന്നായിരുന്നില്ല. ആ കാവ്യസാഗരത്തില്‍ ആറാടിയ മലയാളികള്‍
"ഒന്നൊഴിയാതെ കണ്ണും മിഴിച്ചങ്ങു നിന്നുപോയ്
മര്ത്ത്യരാബാല വൃദ്ധം" എന്നു പറയുന്നതാവും ശരി. വികാരപരതയാല് സഹൃദയ മനസ്സുകളെ ഇത്രമാത്രം ചഞ്ചലാവസ്ഥയില്‍ എത്തിച്ച മറ്റൊരു കവി മലയാളത്തിലില്ല.
വറ്റാത്ത കാവ്യഭാവനയുടെ അനുസ്യൂത പ്രവാഹമായിരുന്നു ആ മനുഷ്യജീവിതം. കേവലം മുപ്പത്തേഴു വര്‍ഷംകൊണ്ട് കൈരളിക്കായി ഒരു കാവ്യ സമുദ്രം തന്നെ അദ്ദേഹം കാഴ്ചവച്ചു. മിഴിവാര്‍ന്ന പദങ്ങളെ അനുയോജ്യമാംവിധം രാഗതാളലയ വിന്യാസത്തോടെ സഹൃദയരിലെത്തിച്ച അന്യാദൃശ പ്രതിഭയാണ് ചങ്ങമ്പുഴ.
കേരളത്തിന്റെ പ്രകൃതിസൗന്ദര്യത്തെക്കുറിച്ച് ചിന്തിക്കുന്ന മലയാളിയുടെ മനസ്സിലേയ്ക്ക്
"മലരണിക്കാടുകള്‍ തിങ്ങിവിങ്ങി
മരതക കാന്തിയില്‍ മുങ്ങിമുങ്ങി" എന്നുതുടങ്ങുന്ന വരികളല്ലേ ആദ്യം ഓടിയെത്തുക.
അനിയന്ത്രിതവും ഉത്കടവുമായ വികാരത്തള്ളലാണ് ചങ്ങമ്പുഴ കവിതകളുടെ ഉറവിടം എന്ന് അദ്ദേഹത്തിന്റെ ഓരോ വരിയും നമ്മെ ഓര്‍മ്മിപ്പിക്കും.
"മലരൊളി തിരളും മധുചന്ദ്രികയില്‍
മഴവില്ക്കൊടിയുടെ മുനമുക്കി" എഴുതാനുഴറിയ ആ കവി മലയാളകാല്പനിക കവിതയിലെ 'മുടിചൂടാമന്നന്‍' എന്ന സ്ഥാനം മലയാളമുള്ളിടത്തോളം കാലം, മലയാളിയുള്ളിടത്തോളം കാലം അലങ്കരിക്കും എന്നതിന് സംശയലേശമില്ല.
ആ പൂമാല
| രമണന് (ചലച്ചിത്ര ഗാനം)
സ്പന്ദിക്കുന്ന അസ്ഥിമാടം
|
മലയാളം അദ്ധ്യാപിക
ഗവ. ഹൈസ്ക്കൂള്, മണീട്.
8 comments:
haaai....teacher
very good
അവസരോചിതമായ അനുസ്മരണം. അഭിനന്ദനങ്ങള്‍
ഈ അവസരം നമുക്ക് ചങ്ങമ്പുഴയെ അനുസ്മരിക്കാനാവട്ടെ.
എത്ര പറഞ്ഞാലും , എത്ര വായിച്ചാലും ഒരിക്കലും അവസാനിക്കാത്ത കവിയും കവിതയും.......... ചങ്ങമ്പുഴ സ്മരണയില്‍ ഞാനും പങ്കു ചേരുന്നു.
ഈ തിരക്കിനിടയിലും കവിയെ അനുസ്മരിക്കാന്‍ അവസരം നല്കിയ വിദ്യാരംഗം ബ്ലോഗിന് അഭിനന്ദനങ്ങള്‍
ചങ്ങമ്പുഴയെ ഒരു വികാരമായി കാണുന്ന ബീന ടീച്ചറേപ്പോലെയുള്ള അനേകായിരങ്ങള്‍ക്ക് ഈ ഉജ്ജ്വലനക്ഷത്രത്തെ അവഗണിക്കാനാവില്ലെന്നറിയാം.അഭിനന്ദനങ്ങള്‍
പത്താം ക്ളാസ്സിലെ വ്യാകരണം നല്കുന്ന കാര്യം മറക്കല്ലേ സാറേ.കൂടെ ചങ്കരന്പ്ളാവ് കഥയും.
nice article teacher
Post a Comment