പത്താം തരം നാലാം യൂണിറ്റില്‍ കേരളത്തിലെ പ്രമുഖ ദൃശ്യകലകളായ കളകളി, നാടകം, സിനിമ ഇവയാണല്ലോ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കലാരൂപങ്ങളുടെ ആസ്വാദനക്കുറിപ്പുതയ്യാറാക്കുക, പരിചിതമായ കഥകളെ അടിസ്ഥാനമാക്കി നാടകങ്ങള്‍ രചിക്കുക, തിരക്കഥകള്‍ രചിക്കുക, ചലച്ചിത്രനിരൂപണം തയ്യാറാക്കുക, കലാകാരന്മാരുമായി അഭിമുഖം നടത്തി റിപ്പോര്‍ട്ടും ഫീച്ചറും തയ്യാറാക്കുക, പരസ്യങ്ങളും പോസ്റ്ററുകളും രൂപകല്പനചെയ്യുക, കലകളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍, സെമിനാറുകള്‍ മുതലായവയില്‍ പങ്കെടുത്ത് നിരീക്ഷണങ്ങള്‍ അവതരിപ്പിക്കുകയും റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയും ചെയ്യുക തുടങ്ങിയവയാണ് ഈ യൂണിറ്റിന്റെ ലക്ഷ്യമായി യൂണിറ്റ് ആമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. എങ്കിലും ഈ മൂന്ന് കലാരൂപങ്ങളുടേയും അഭിനയരീതികളുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് പരീക്ഷയ്ക്ക് മുഖ്യമായും വന്നുകാണുന്നത്. അതില്‍ തന്നെ സിനിമയ്ക്ക് അല്പം പ്രാധാന്യം ഏറിപ്പോകുന്നില്ലേ എന്ന സംശയവുമുണ്ട്. പടവുകളിലും വിവിധ പൊതുപരീക്ഷകള്‍ക്ക് ചോദിച്ചിരുന്നവയുമായി നാല്പത്തിനാല് പ്രവര്‍ത്തനങ്ങള്‍ ഇവിടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മേല്പറഞ്ഞ ദൃശ്യകലകളിലെ അഭിനയത്തിന്റെ പ്രത്യേകതകള്‍ മനസ്സിലാക്കിയിരുന്നാല്‍ പരീക്ഷയ്ക്ക് എന്തുതന്നെചോദിച്ചാലും കുട്ടികള്‍ക്ക് വ്യക്തമായി ഉത്തരം എഴുതാന്‍ കഴിയും. ഭരതമുനിയുടെ ചതുര്വ്വിധാഭിനയരീതിയുടെയും (ആഹാര്യം, ആംഗികം, വാചികം, സ്വാത്വികം) അടൂര്‍ പറയുന്ന ആരോപിത (അതെന്താണെന്ന് ഇനിയും വ്യക്തമാകേണ്ടിയിരിക്കുന്നു) ത്തിന്റെയും അടിസ്ഥാനത്തില്‍ അഭിനയത്തെ താരതമ്യം ചെയ്യുന്നതായിരിക്കും കൂടുതല്‍ യോജിക്കുകയെന്നുതോന്നുന്നു. നാടകത്തിലെയും സിനിമയിലെയുമെല്ലാം അഭിനയരീതിയുടെ പ്രത്യേകതകളും അടുത്തറിയേണ്ടതുണ്ട്.
അതിനെല്ലാം ഈ മൂല്യനിര്‍ണ്ണയപ്രവര്‍ത്തനങ്ങളുടെ ശരിയായ വിനിമയം വഴിയൊരുക്കുമെന്നു പ്രതീക്ഷിക്കുന്നു.
2 comments:
ഇതു ടൈപ്പ് ചെയ്തതല്ലല്ലോ,പിന്നിതെങ്ങനെയാ...ഞങ്ങളുടെ അഭിപ്രായങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും കുറേ നാളായി പ്രതികരണമില്ലാത്തതെന്താ?എന്താ മടുപ്പ് ബാധിച്ചു തുടങ്ങിയോ?
pravarthanangal thannathinu nandi
Post a Comment