എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Oct 23, 2010

'വെയില്‍ തിന്നുന്ന പക്ഷി' പറന്നകന്നു


മൗലികതയുടെ നക്ഷത്രത്തിളക്കമുള്ള ബിംബകല്പനയിലൂടെ മലയാളകാവ്യലോകത്ത് കസേരയുണ്ടായിട്ടും നിലത്തുപടിഞ്ഞിരുന്ന 'വെയില്‍ തിന്നുന്ന പക്ഷി' പറന്നകന്നു. ഗ്രാമനഗര വ്യത്യാസമില്ലാതെ, രാത്രിയെന്നോ പകലെന്നോ അറിയാതെ കാവ്യസമ്പത്തിന്റെ കനത്ത ഭാരവും പേറിനടന്ന എ. അയ്യപ്പന്‍ മരണത്തോടെ അതിറക്കിവച്ചു. ലഹരിയുടെ മറവിലാണ് ജീവിച്ചതെങ്കിലും തെരുവോരത്തും പീടകത്തിണ്ണയിലുമിരുന്ന് ലോക കവിതകളുടെ നിലപാരം പുലര്‍ത്തുന്ന കവിതകളാണദ്ദേഹം എഴുതിയത്. ഹൃദയത്തില്‍ കാരമുള്ളു തറച്ചതുപോലെ നോവ് പ്രവഹിക്കുന്ന അയ്യപ്പന്‍ കവിതകള്‍ക്ക് വായനക്കാര്‍ ഏറെയായിരുന്നു. "ലഹരി എനിക്കുവിട്ടുതരിക നിങ്ങളെന്റെ കവിതയെ വിലയിരുത്തിയാല്‍ മതി"യെന്നു് അഭിപ്രായപ്പെട്ട അയ്യപ്പന് പൊതു സമൂഹത്തിന്റെ പൊള്ളയായ കെട്ടുകാഴ്ചകളുടെ ആഡംബരങ്ങളൊന്നുമില്ലായിരുന്നു.

തിരുവനന്തപുരം ജനറലാശുപത്രിയില്‍ ആരാലും തിരിച്ചറിയപ്പെടാതെ അഡ്മിറ്റുചെയ്യപ്പെട്ടപ്പോള്‍ ധനസഹായവുമായെത്തിയ മന്ത്രി എം. . ബേബിയോട് "പണം കിട്ടുമെങ്കില്‍ അസുഖം ഇനിയും വരട്ടെ" എന്നുപറഞ്ഞത് അയ്യപ്പന്‍ നിഷ്കളങ്ക മനസ്സിനുടമയായതുകൊണ്ടാണ്. അതുകൊണ്ടുതന്നെയാണ് പരിചയപ്പെട്ടവരോടെല്ലാം വിശപ്പിനെ ലഹരിയില്‍ മുക്കാന്‍ ചെറിയ തുകകള്‍ ചോദിക്കുന്നതും.

കേരളസാഹിത്യ അക്കാദമി അവാര്‍ഡും ഇക്കൊല്ലത്തെ ആശാന്‍ പുരസ്കാരവും ലഭിച്ച വെയില്‍ തിന്നുന്ന പക്ഷി, കറുപ്പ്, ബുദ്ധനും ആട്ടിന്‍കുട്ടിയും, ബലിക്കുറിപ്പുകള്‍, ചിത്തരോഗാശുപത്രിയിലെ ദിനങ്ങള്‍, മാളമില്ലാത്ത പാമ്പ്, പ്രവാസിയുടെ ഗീതം, മുറിവേറ്റ ശീര്‍ഷകങ്ങള്‍ തുടങ്ങിയവയാണ് പ്രധാനകൃതികള്‍.

സ്വന്തം ജീവിതം കൊണ്ട് വ്യവസ്ഥിതിയോട് കലഹിച്ച് ആരാലും തിരിച്ചറിയപ്പെടാതെ മരണം വരിച്ച ജോണ്‍ എബ്രഹാം, സുരാസു, വിക്ടര്‍ ലിനസ്, ടി. രാമചന്ദ്രന്‍, നാടകപ്രസ്ഥാനത്തിന് പുതിയ ആഖ്യാനഭംഗി നല്‍കിയ ജോസ് ചിറമ്മല്‍.............. ഒടുവില്‍ അയ്യപ്പനും. ഔപചാരികതയുടെ പതിവു ചിട്ടകള്‍ ഇഷ്ടപ്പെടാത്ത അയ്യപ്പന് ഞങ്ങളുടെ ആദരാഞ്ജലികള്‍......

എ.അയ്യപ്പന്റെ കവിതകളും അദ്ദേഹത്തെ കുറിച്ചുള്ള വീഡിയോകളും കാണാന്‍ ചുവടെ നല്‍കിയിരിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക.
8 comments:

rajeev kanjiramattom said...

കവിത പോലെ ജീവിതത്തിലും ഒടുവില്‍ മരണത്തിലും വ്യത്യസ്തനായ എ.അയ്യപ്പനു മുന്നില്‍ പ്രണാമം

ആരോമല്‍,കണ്ണൂര്‍ said...

ഒരു മനുഷ്യന്‍,വേരറ്റു വരുന്ന വംശത്തിലെ ഒരാള്‍ കൂടി പോയി.പോട്ടെ...ഈ ലോകത്തിന് പറ്റുന്നവരല്ലല്ലോ ഇവരൊക്കെ.

Anonymous said...

മരണത്തിലൂടെ അയ്യപ്പന്‍ എന്ന കവി സമൂഹത്തെ തോല്‍പ്പിച്ചിരിക്കുന്നു!!!തന്‍റെ ജീവിതം വര്‍ണ്ണാഭമായ പുറംതാള് ഇല്ലാത്ത തുറന്ന പുസ്തകമായിരുന്നു അയ്യപ്പന് !ഇനി പലരും ആ മനുഷ്യനെ തിരിച്ചറിയും !എന്നിട്ടെന്ത് കാര്യം ?നമ്മുടെ ബ്ലോഗ്‌ കവിയെ ഓര്‍മ്മിച്ചതില്‍ സന്തോഷം!ജീവിച്ചിരിക്കുമ്പോള്‍ നല്കാത്ത അഞ്ജലി ഇനി വേണ്ട!!!

Anonymous said...

മരണത്തിലും ആരും തിരിച്ചറിയാത്ത അയ്യപ്പന്‍ എന്ന
കവിയെ മലയാളി മനസ്സിന് സമര്‍പ്പിച്ചതിനു
വിദ്യാരംഗത്തിന് നന്ദി .

ജയശ്രീ .കെ . എസ്.
ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ , പുന്നമൂട്
തിരുവനന്തപുരം .

Jayasree said...

മരണത്തിലും ആരും തിരിച്ചറിയാത്ത അയ്യപ്പന്‍ എന്ന
കവിയെ മലയാളി മനസ്സിന് സമര്‍പ്പിച്ചതിനു
വിദ്യാരംഗത്തിന് നന്ദി .

ജയശ്രീ .കെ . എസ്.
ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ , പുന്നമൂട്
തിരുവനന്തപുരം .

ix a said...

നൊമ്പരങ്ങളുടെ ഒരു പിടി ചാരത്തില്
നിന്ന് ഫെനിക്സ് പക്ഷിയെ പോലെ
ഉയര്തെഴുന്നെല്കാന് ഇനിയും കവിക്ക്
സാധിക്കണമെന്ന പ്രാര്ത്ഥനയോടെ

ഒമ്പത് എ യിലെ കുട്ടികള്
ഗവ.ഹയര് സെക്കണ്ടറി സ്കൂള് .പുന്നമൂട്

sujith said...

a ayappannu snv hss nrcity schoolilay malayalam teachers inntay aadarangalikal......

Anonymous said...

"ശവപ്പെട്ടിച്ചുമക്കുന്നവരോട് " എന്ന അപേക്ഷ കൈക്കൊള്ളാത്തതില്‍ സങ്കടമുണ്ട്.