എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Nov 8, 2010

പണയം - കവിത"ഴയ രണ്ടുരുപ്പടികളുണ്ട്
പണയം വെയ്ക്കാന്‍
പഴയതിനെല്ലാം
നല്ല വിലകിട്ടുന്ന
കാലമാണല്ലോ !

ന്ന്
തനി തങ്കം
മറ്റത് മിന്നുന്നില്ലെങ്കിലും
പൊന്നാണ്.
ങ്കവും പൊന്നും
ഉരച്ചാല്‍ പളപളാ മിന്നും
ഉരയ്ക്കാനാളില്ലാഞ്ഞല്ലേ
പണയം ?
ണയത്തിന്
പണമൊന്നും തിരികെ വേണ്ട
പലിശയടയ്ക്കാ ത്തതിന്
നോട്ടീസും വേണ്ട
കൃത്യമൊന്നാം തീയതി
പലിശ ഡോളറായ് തരാം.
ഭാഗ്യമുണ്ടെങ്കില്‍
ഉരുപ്പടി രണ്ടും
ഒരുമിച്ച് തിരിച്ചെടുക്കാം
അല്ലെങ്കില്‍ ഓരോന്നായ്
വിധിപോലെ .
ണയമെടുക്കുന്നന്ന്
പത്രക്കാരും ചാനലുകളും വരും
നാലുകോളം വാര്‍ത്ത
ന്യൂസവര്‍
ഔദ്യോഗിക വെടി .
നിങ്ങളുടെ പണയപ്പുരയും
നാലാളറിയും
ന്നിനും കുറവുവരുത്തരുത്
ഡോളര്‍ ചാക്കുമായി
ഞാന്‍ പറന്നെത്തും .
ഞ്ചയനത്തിന്
വോഡ്കയില്‍ മുങ്ങിക്കുളിച്ച്
സ്റ്റാര്‍ ഹോട്ടലില്‍ തര്‍പ്പണം .
അന്ന്
മറ്റന്തേവാസികളുമായി
വരണം
മറക്കരുത് .
മയമുണ്ടാവില്ല
അല്ലെങ്കില്‍
പതിനാറടിയന്തിരവും
നമുക്ക്
ഗ്രാന്റാക്കാമായിരുന്നു ''.
എം. അജീഷ്‌

ജി.എച്ച്.എസ്.എസ്.തിരുവാലി

24 comments:

Sreekumar Elanji said...

ചൂണ്ട . പ്രണയം -അജീഷ് സാറിന്‍റെ കവിതകളെല്ലാം വളരെ ഇഷ്ടമായി... വീണ്ടും വീണ്ടും എഴുതുക.അഭിനന്ദനങ്ങള്‍.......

Sreekumar Elanji said...

പ്രണയത്തില്‍ തോന്നിയ കല്ലുകടി പണയമായപ്പോള്‍ മാറിക്കിട്ടി .. അണിയറയില്‍ ഉറങ്ങാതിരിക്കുന്നവര്‍ക്ക് കൂട്ടിരിക്കാം... പാതിരാപ്പക്ഷി പാടുന്നു...

malayalam said...

ശ്രീകുമാര്‍ സാറിനോട് യോജിക്കുന്നു.അജീഷ്‌ സാറിന്റെ കവിതകളെല്ലാം ഒന്നിനൊന്നു മെച്ചം തന്നെ.പ്രതീകങ്ങള്‍ ഉഗ്രന്‍.മാതാപിതാക്കളോടുള്ള പുതിയ തലമുറയുടെ സമീപനം ആശങ്കാജനകമാണ്. തങ്കമായാലും പൊന്നായാലും പണയപ്പുരകളാവുന്ന വൃദ്ധസടനങ്ങളില്‍ പണയപ്പെടുന്നു. ശേഷക്രിയകളും അസ്വസ്ഥതയുണര്‍ത്തുന്നു.കണ്ണുകള്‍ തുറക്കട്ടെ. കവിക്കും ബ്ലോഗിനും അഭിനന്ദനങ്ങള്‍.

ottathiri said...

nannayi..........othukkam varanam,,,bhashakku koormathavaratte....

Anonymous said...

nice man......... keep it up...

Beena mulakkulam said...

വരും തലമുറയുടെ യാത്ര ഹൃദ്യമായി!നമ്മുടെ ഗതിയും ഇത് തന്നെ!കാത്തിരുന്ന് അനുഭവിക്കാം ! ഇത്തരം ഒരു കവിത അടുത്തയിടെ എവിടേയോ വായിച്ചു!നന്നായി സര്‍ !!നമുക്ക് കരഞ്ഞും പറഞ്ഞും ദുഃഖങ്ങള്‍ പങ്കുവെക്കാം!!!!

jollymash said...

'പണയം ' അസ്സലായി .... എല്ലാം പണയം വെക്കുന്ന കലി കാലം ..
അറിവ്വായാലും ,അപ്പനായാലും , അമ്മയായാലും പണത്തിനും പത്രാസിനും
പിന്നില്‍ സേനഹവും ബന്ധങ്ങളും .....

mazhavillu said...

ദൂരദര്‍ശിനി,ചൂണ്ട,പണയം.... വിദ്യാരംഗം ബ്ലോഗിന്റെ ജൈത്രയാത്രയില്‍ അജീഷ്‌ സാറിന്റെ കവിതകള്‍ മുന്നില്‍ നില്‍ക്കുന്നു. ഇനിയും നല്ല കവിതകള്‍ പ്രതീക്ഷിക്കുന്നു.ഒപ്പം ചൂണ്ടയ്ക്ക് ചിത്രം വരച്ച കലാകാരനും അഭിനന്ദനങ്ങള്‍.

Anonymous said...

തനി തങ്കവും പൊന്നും പണയ മുതൽ!
പണയമെടുക്കുന്നന്നതു സ്വാഭാവികം!! ഈശ്വര നിശ്ചയം!!!
ഇവിടേക്കെന്തിനേ  സഞ്ചയനവും തര്‍പ്പണവും പതിനാറടിയന്തിരവും  പച്ചയായി കൊണ്ടുവന്ന് കവിതന്നെ കവിതയെ കൊന്നത്?
വിദ്യാരംഗത്തിന്റെ വായനക്കാർ അത്ര അരസികന്മാരാണെന്ന് അജീഷ് സർ (തെറ്റി)ധരിച്ചോ?
വിഷഗന്ധമേൽക്കാത്ത കാവ്യാമൃതങ്ങൾ അജീഷ് സാറിൽനിന്ന് ഇനിയും പ്രതീക്ഷിക്കുന്നു.
--സുരേന്ദ്രൻ

Anonymous said...

തനി തങ്കവും പൊന്നും പണയ മുതൽ!
പണയമെടുക്കുന്നന്നതു സ്വാഭാവികം!! ഈശ്വര നിശ്ചയം!!!
ഇവിടേക്കെന്തിനേ 
 സഞ്ചയനവും തര്‍പ്പണവും പതിനാറടിയന്തിരവും 
 പച്ചയായി കൊണ്ടുവന്ന് കവിതന്നെ കവിതയെ കൊന്നത്?
വിദ്യാരംഗത്തിന്റെ വായനക്കാർ അത്ര അരസികന്മാരാണെന്ന്
 അജീഷ് സർ (തെറ്റി)ധരിച്ചോ?

വിഷഗന്ധമേൽക്കാത്ത കാവ്യാമൃതങ്ങൾ അജീഷ് സാറിൽനിന്ന്
 ഇനിയും പ്രതീക്ഷിക്കുന്നു.
--സുരേന്ദ്രൻ

vedan said...

Dr friend, Panayam vayichu. good. There is a talented poet lighting in your sole. The topic is very relavent.More read more write. Aasayam onnukoodi gooddhamakam.
With regards
Sabeesh. T. Punnoose.

moideen angadimugar said...

തങ്കവും പൊന്നും
ഉരച്ചാല്‍ പളപളാ മിന്നും
ഉരയ്ക്കാനാളില്ലാഞ്ഞല്ലേ
പണയം ?

കൊള്ളാം നന്നായിട്ടുണ്ട്.

എം.അജീഷ്‌ said...

വിമര്‍ശനങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ക്കും നന്ദി.

Anonymous said...

വോഡ്കയില്‍ മുങ്ങിക്കുളിച്ചുള്ള പുതിയ തലമുറയുടെ തര്‍പ്പണം . ഒട്ടും അത്ഭുതപ്പെടേണ്ടതില്ല.കാലം അത്രത്തോളമെത്തി.കവികള്‍ക്രാന്തദര്‍ശികളാണല്ലോ..
അഭിനന്ദനങ്ങള്‍ മാഷേ......ശ്രീകല മാമ്പറ്റ

Anonymous said...

panayam good sir...

Ramlamathilakam said...

nannayittundu. klassil paranju ee kavithaye patti.

Anitha sarath, kalady,Tvpm. said...

the poem panayam feels like the original gold with fragrance.

.

anil said...

കവിത വീണ്ടും വായിച്ചു . പ്രിയ സുഹൃത്തിനു അഭിനന്ദനങ്ങള്‍
പുതിയ കവിതയ്ക്കായ് കാത്തിരിക്കുന്നു
Radhika teacher GHSS Karuvarakundu

DR.P.SANTHOSHKUMAR said...

panayam kavitha nannayi.

Anonymous said...

കാലിക പ്രസക്തിയുള്ള കവിത. അഭിനന്ദനങ്ങള്‍ .... ബിജു പാല

ashok said...

nannayirikkunnu

ashok said...

nannayirikkunnu

vinesh op said...

Kavitha nannayirikkunnu. Abhinandhanangal.

swapna said...

A few drops of tears.....that's my reply.kalathintae kuthozhukkil thalarathirikkattae aa thoolikathumbin moorcha.eshtamayi