എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Nov 24, 2010

ലക്ഷത്തിന്റെ നിറവില്‍..മ്മുടെ വിദ്യാരംഗം ബ്ലോഗ് ലക്ഷം പേരുടെ സന്ദര്‍ശനം കൊണ്ടു തിളങ്ങിയ ദിനമാണിന്ന്. അക്കാദമിക കാര്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്ന നമ്മുടെ ബ്ലോഗില്‍ ഒട്ടേറെപ്പേര്‍ പ്രതീക്ഷയര്‍പ്പിക്കുന്നതു കൊണ്ടാണ് ഈ നേട്ടം കൈവരിക്കാന്‍ നമുക്കായത്. ഇത് സന്തോഷത്തോടൊപ്പം ഭാരിച്ച ഉത്തരവാദിത്തവുമാണെന്നു ഞങ്ങള്‍ക്കറിയാം. കൂടുതല്‍ അക്കാദമിക സഹായങ്ങള്‍ ഞങ്ങളാല്‍ കഴിയുംവിധം നല്‍കാന്‍ ഞങ്ങള്‍ തയ്യാറുമാണ്. എന്നാല്‍ കഴിവുള്ള ഒട്ടേറെ വ്യക്തികള്‍ കാണികളായി പുറത്തു നില്‍ക്കുന്നതായി ഞങ്ങള്‍ക്കറിയാം. അവര്‍ കൂടി നമ്മോടു കണ്ണി ചേര്‍ന്നാല്‍ ഈ ചങ്ങല കൂടുതല്‍ ദൃഢമാകും. ഫലമോ അതിശയിപ്പിക്കുന്നതും.

റ്റൊരു പ്രധാനകാര്യം സൂചിപ്പിക്കാനുള്ളത് ബ്ളോഗ് സന്ദര്‍ശകരോടാണ്. നിങ്ങളുടെ ക്രിയാത്മക പ്രതികരണങ്ങളാണ് നമ്മുടെ ഓരോ പോസ്റ്റുകളുടേയും വിലയിരുത്തലിനു സഹായിക്കുന്നത്. തുടര്‍ന്നുള്ള പ്രയാണത്തിനുള്ള ഇന്ധനവും അതുതന്നെ. പ്രതികരണങ്ങള്‍ പക്ഷേ ഇപ്പോള്‍ വേണ്ടത്രയില്ലതന്നെ. സജീവ ചര്‍ച്ചയ്ക്കു വിധേയമാകേണ്ട പാഠഭാഗങ്ങള്‍ അതുകൊണ്ട് കൂടുതല്‍ ചര്‍ച്ചാവിധേയമാകുന്നില്ല. അതു നമുക്ക് പരിഹരിക്കേണ്ടതുണ്ട്. ബ്ളോഗ് സന്ദര്‍ശിച്ചാല്‍ മനസ്സില്‍ തോന്നുന്ന അഭിപ്രായം, അത് എന്തുമാകട്ടെ, അയക്കുകയാണെങ്കില്‍ അതീ പ്രശ്നത്തിനു പരിഹാരമാകും. സര്‍ഗ്ഗാത്മക രചനകള്‍ നടത്തുന്നവര്‍ അവരുടെ അക്കാദമിക പ്രാഗത്ഭ്യം കൂടി ഞങ്ങള്‍ക്കു തരണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. ക്രിക്കറ്റു ഭാഷയില്‍ പറഞ്ഞാല്‍, ലക്ഷം ക്ളബ്ബില്‍ അംഗത്വം നേടിയ നമ്മുടെ ബ്ളോഗിനെ അങ്ങനെ കൂടുതല്‍ ഉയരങ്ങളിലേയ്ക്ക് ഒത്തൊരുമിച്ചു നയിക്കാം.

-ബി.കെ.എസ്

7 comments:

ജിജോ,അടിമാലി said...

വിദ്യാരംഗം ഒട്ടേറെപ്പേര്‍ക്ക് സഹായിയായി തുടരട്ടെ...എല്ലാ ആശംസകളും.

ഷൈല ടീച്ചര്‍,ആറ്റിങ്ങല്‍ said...

മാസത്തിലെ ഒരു ക്ളസ്റ്റര്‍,ദിവസവും വിദ്യാരംഗം.ചര്‍ച്ചകള്‍ കൊഴുക്കട്ടെ..ആശംസകളും അഭിനന്ദനങ്ങളും.

അരുണ്‍, പിറവം said...

വ്യത്യസ്ത വീക്ഷണകോണിലെ അക്കാദമിക വിശകലനം നല്ലതല്ലേ?മേഖലാടിസ്ഥാനത്തില്‍ എഴുത്തുകാരെ സൃഷ്ടിക്കാന്‍ ശ്രമിക്കണം.

sr.Lisasabs said...

ആശംസകള്‍

Anonymous said...

സന്ദര്‍ശകരുടെ എണ്ണം ലക്ഷം തികഞ്ഞതില്‍ അനുമോദനം. പറ്റുമെങ്കില്‍ ഞങ്ങളുടെ സ്കൂള്‍ ബ്ലോഗിന്റെ ഒരു ലിങ്ക് നല്‍കുക.
http://www.punathiltimes.blogspot.com

jollymash said...

നല്ല കാര്യങ്ങളെ നല്ലതെന്ന് തന്നെ പറയണം .അതുപോലെ എന്നെക്കൊണ്ട്
പറയിപ്പിക്കുന്ന ഒരു ശ്രമമാണ് വിദ്യാരംഗം ബ്ലോഗിന്റെത് . ഇനിയും നന്നാവട്ടെ ....
എന്റെ ആശംസകള്‍ ......

മായാദേവി,നാമക്കുഴി said...

വിദ്യാരംഗം blog-ന് എല്ലാ അഭിനന്ദനങ്ങളും നേരുന്നു