എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Nov 22, 2010

ദൈനംദിനാസൂത്രണംഒമ്പതാം തരം നാലാം യൂണിറ്റിലേക്ക് പ്രവേശിക്കുന്നതിനായി നടത്തിയ പ്രവര്‍ത്തനത്തിനായി തയ്യാറാക്കിയ ടീച്ചിങ്ങ് മാനുവല്‍ ഇതോടൊപ്പം ചേര്‍ക്കുന്നു. ഏറ്റവും പുതിയ സാമഗ്രികള്‍ ഉപയോഗിച്ച് ക്ലാസ് റൂം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോഴുള്ള അനുഭൂതി പങ്ക് വെക്കപ്പെടേണ്ടതാണെന്ന് തോന്നിയതിനാലാണ് ഇത് പോസ്റ്റുചെയ്യുന്നത്.

- അഹമ്മത് ഷരീഫ് കുരിക്കള്‍

9 comments:

aneesh said...

v.good

sobhana said...

വളരെ വ്യത്യസ്തമായ ഒരു പഠനരീതി. വളരെ ഉപകാര പ്രദം.

Anonymous said...

മലയാള ഭാഷാ പഠനത്തില്‍ ഐ.ടി.എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിന് നല്ല ഉദാഹരണമാണ് സാറിന്റെ ഈ പോസ്റ്റ്‌. ഇനിയും ഇത്തരം ചിന്തകള്‍ പങ്കുവയ്ക്കാന്‍ ഏവര്‍ക്കും കഴിയട്ടെ.

ജീവന്‍ said...

പ്രവര്‍ത്തനം വളരെ നല്ലതാണ്. പക്ഷെ, ക്ലാസ് മുറിയില്‍ ഈ സിനിമാ കാണിക്കുക എന്നത് അല്പം ദുഷ്കരമല്ലേ?

raju said...

എന്തുകൊണ്ട് ഇത് ക്ലാസ് മുറിയില്‍ നടത്തിക്കൂടാ. ഇന്ന് എല്ലാ സ്കൂളുകളിലും ഐ.ടി.ഉപകരണങ്ങള്‍ ലഭിച്ചിട്ടുണ്ടല്ലോ. അവയൊക്കെ നാം വേണ്ട വിധം ഉപയോഗിക്കണം.ഇപ്പോളും പലരും അതൊന്നും കണ്ടില്ലെന്നു തോനുന്നു.

ജീവന്‍ said...

രാജു മാഷേ, ഉപകരങ്ങള്‍ കാണാഞ്ഞിട്ടല്ല. കലോത്സവവും സ്പോര്‍ട്സും ഒക്കെയായി സ്കൂളില്‍ പോകാന്‍ പോലും ഈ മാസം സമയം കിട്ടിയില്ല. ഇനി ചെന്ന് കഴിയുമ്പോള്‍ പാഠഭാഗങ്ങള്‍ എത്രയും വേഗം തീര്‍ക്കുക എന്ന ലക്‌ഷ്യം മാത്രമേ കാണൂ.അതുകൊണ്ട് പറഞ്ഞതാണ്.

ബിനോജ് . സി .കെ. said...

കലോത്സവവും സ്പോര്‍ട്സും എല്ലാം നടത്തി നടന്നാല്‍ പാഠം ആര് പഠിപ്പിച്ചു തീര്‍ക്കും? മാഷ്‌ സ്കൂളിലെ കാര്യം നോക്ക്.

drg said...

ബിനോജ് സാറേ അങ്ങനെ പറയല്ലേ..... ക്ലാസ് മുറിയില്‍ പഠിപ്പിക്കല്‍ മാത്രമാണോ അധ്യാപനം?????? ഇപ്പോളും ഇത്തരം കാഴ്ചപ്പാടുകള്‍ വച്ച് പുലര്‍ത്തുന്നവര്‍ ഉണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍ സങ്കടം വരുന്നു.

Anonymous said...

mattu tm mumayi nokkumbol mash vendathra ithinu gouravam nalkiyathayi kanunnilla
silima muyumanum kanikkan patiyilla

Karthyayani teacher