എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Nov 18, 2010

പ്ലാസ്റ്റിക് വരമ്പ്

വ്യക്തികള്‍ കടന്നുവരുന്നു. കണ്ണും മൂക്കും കൈയ്യും കാലും ഉള്ള മനുഷ്യരൂപങ്ങള്‍. ഈ രൂപങ്ങള്‍ ക്രമേണ രൂപപരിണാമം വന്ന് ഒരു കവിതയായി, നോവലായി, ഇതിഹാസമായി മാറുന്നു. ഇതിഹാസത്തിനുമുന്നില്‍ അന്തിച്ചുനില്‍ക്കുന്ന ഞാന്‍ ഒരു സുപ്രഭാതത്തില്‍ ഒട്ടകത്തിന് ഇടം കൊടുത്തവന്റെ അവസ്ഥയിലേയ്ക്ക്.... കണ്ടറിയാത്തവന്‍ കൊണ്ടറിയുമെന്ന പഴഞ്ചൊല്ല് പതിരായിപ്പോകുന്നു. കണ്ടിട്ടും കൊണ്ടിട്ടും അറിവുമാത്രം കടന്നുവരുന്നില്ല. എനിക്കെന്നാണിനി അറിവു കൈവരിക? എന്നാണെന്റെ ബുദ്ധി നേരെയാവുക? എന്റെ പരിദേവനം കേട്ട് മനസ്സലിഞ്ഞ ഒരു സുഹൃത്ത്, വ്യക്തികള്‍ കവിതയാകുന്ന രാസപ്രക്രിയയ്ക്കിടയില്‍ വയ്ക്കാന്‍ ഒരു പ്ലാസ്റ്റിക് വരമ്പ് തരാമെന്ന് സമ്മതിച്ചിട്ടുണ്ട്.






റംല മതിലകം

മലയാളം അദ്ധ്യാപിക

ജി.എച്ച്.എസ്.പുതിയകാവ്


7 comments:

Beena mulakkulam said...

ഇരുത്തിചിന്തിപ്പിച്ച ഗദ്യകവിത!വളരെ വളരെ നന്നായി!!

ഷൈല ടീച്ചര്‍,ആറ്റിങ്ങല്‍ said...

എന്റെ അല്പജ്ഞാനത്തേക്കുറിച്ചോര്‍ത്തു ലജ്ജിക്കുന്നു.കവിതയുടെ (?)ആസ്വാദനതലത്തിലേയ്ക്കെത്താന്‍ എത്രനാള്‍ ഞാന്‍ കാത്തിരിക്കണമേശുവേ....
ഞാനെന്താണിഞ്ഞനെ വിവരമില്ലാത്തവളായത്..!

mini//മിനി said...

വളരെ നന്നായി,
വിദ്യാരംഗത്തിന് ആശംസകൾ

എം.അജീഷ്‌ said...

വേറിട്ട ചിന്തകള്‍ ടീച്ചറുടെ കവിതകളെ വ്യത്യസ്തമാക്കുന്നു. അഭിനന്ദനങ്ങള്‍!.....
'പണയം' ക്ലാസ്സില്‍ പരാമര്‍ശിച്ചതിനു നന്ദി.എന്നെപ്പോലുള്ള കുഞ്ഞുകവികള്‍ക്ക് ഇതൊക്കെയല്ലേ ഏറ്റവും വലിയ അംഗീകാരം.

geethaunni said...

DearRamla,Plasticvaramp digest cheyyan vaiki. Chinthikkaan orupad! GeethaUnni

Anonymous said...

vaayichappol athra panthikodu thonniyilla


yusaf m

Anonymous said...

എന്റെ അല്പജ്ഞാനത്തേക്കുറിച്ചോര്‍ത്തു ലജ്ജിക്കുന്നു.കവിതയുടെ (?)ആസ്വാദനതലത്തിലേയ്ക്കെത്താന്‍ എത്രനാള്‍ ഞാന്‍ കാത്തിരിക്കണമേശുവേ....
ഞാനെന്താണിഞ്ഞനെ വിവരമില്ലാത്തവളായത്..!
athra poora

usha teacher