എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Nov 11, 2010

വൈരുദ്ധ്യാത്മകം

ക്ലാസ്സ് മുറിയില്‍ പഠിപ്പിച്ചത് ;

മക്കളേ, നിങ്ങള്‍ നാളെയുടെ നാവുകള്‍

മൂല്യച്യുതികള്‍ക്കെതിരെ പടവാളാകേണ്ടവര്‍

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കേണ്ടവര്‍

വാര്‍ദ്ധക്യവേദനകള്‍ക്ക് സ്നേഹലേപനം ചെയ്യേണ്ടവര്‍

അന്ധവിശ്വാസങ്ങളെ ചവിട്ടിയുടയ്ക്കേണ്ടോര്‍

ജാതിമതഭ്രാന്തുകള്‍ക്കയിത്തം കല്പിക്കേണ്ടോര്‍

മനുഷ്യമനസ്സിലെ മതിലുകള്‍ തകര്‍ക്കേണ്ടോര്‍

ജീവിതലാളിത്യത്തെ തിരിച്ചെടുക്കേണ്ടവര്‍

സമസ്തലോകത്തിനും ക്ഷേമത്തിനായ് പ്രാര്‍ത്ഥിക്കേണ്ടോര്‍

കുട്ടിസമൂഹത്തില്‍ കണ്ടത് ;

സംഘടനകളാല്‍ ചേരിതിരിഞ്ഞ് തെറിവിളിക്കുന്ന ഗുരുഭൂതന്മാര്‍

പാഠഭാഗങ്ങള്‍ ബാക്കിയായി സേവനം ചെയ്യുന്നവര്‍

പഠിക്കലും പഠിപ്പിക്കലും പത്രത്താളുകളില്‍ നിറയ്ക്കുന്നവര്‍

മക്കളുടെ ജാതകം നോക്കാന്‍ രഹസ്യമായി ജ്യോത്സ്യനെ തേടുന്നവര്‍

സന്താനമൊന്നെങ്കിലും ഇരുനിലവീടിനായ് പരക്കം പായുന്നവര്‍

മക്കളെ പൊന്നില്‍ കുളിപ്പിക്കുന്നവര്‍

അന്യമതസ്ഥനെ പ്രണയിച്ച പുത്രിയെ

മനംമാറ്റാന്‍ കൂടോത്രം ചെയ്യുന്നവര്‍

സര്‍ട്ടിഫിക്കറ്റില്‍ ജാതിക്കോളം നോക്കി

ഉന്നതബന്ധമുറപ്പിക്കുന്നവര്‍

രക്ഷിതാവിന്‍ മടിശ്ശീല നോക്കി

പ്രണയം സന്നിവേശിപ്പിക്കുന്നവര്‍

കുട്ടിപഠിച്ചത്

ദപസ്തംഭം മഹാശ്ചര്യം

നമുക്കും കിട്ടണം പണം


10 comments:

ഷൈല ടീച്ചര്‍,ആറ്റിങ്ങല്‍ said...

കെട്ടിക്കിടക്കുന്നതെല്ലാം പൊട്ടിയൊഴുകുന്നു.ഈ അധ്യാപകരില്‍ ഇത്ര കവിത ഉണ്ടായിരുന്നോ?

കരുണ്‍ said...

കെട്ടിക്കിടക്കുന്നത് കവിത മാത്രമോ?

ജഗന്‍,കാഞ്ഞിരപ്പിള്ളി said...

കവിതയുടെ ആശയത്തോട് 100% യോജിപ്പ്.

geethaunni said...

RajanSir said the right thing in a right manner ......It's well&good .-GeethaUnni.

sreekumar elanji. said...

നമുക്ക് നേരെ കണ്ണാടി കാണിച്ചു തന്ന കവിക്ക്‌ നന്ദി..

ceita jose said...

kavitha chinthippikkunnu....
eithil kuuduthal eni anthu kuttikalku
kodukkuka? abhinandhanangal!
cheethamma,varkala.

Beena mulakkulam said...

നമ്മിലേക്ക്‌ തന്നെ ഉറ്റുനോക്കാന്‍ ഒരവസരം തന്ന കവിക്ക്‌ നമോവാകം!നമുക്കും ശരിയിലേക്ക് നീങ്ങാന്‍ ശ്രമിച്ചു കൂടെ?കുട്ടികളെ ശരിയാക്കുന്ന നമുക്കും അങ്ങനെ സ്വയം ശരിയായിക്കൂടെ?

kgv gups said...

kalika prasakthiyulla kavitha,nannayittund sir .
sunil,GHSS Kasaragod.

jollymash said...

പടിക്ക് പുരതാകിയ പലതും തിരിച്ചു വരുന്നു...
ചവിട്ടിയ ദൂരങ്ങളെല്ലാം പിന്നോട്ടാണല്ലോ ദൈവമേ ...
എന്ന് കരയുന്ന കാലം ..
അന്ധ വിശ്വാസങ്ങളുടെ അടുക്കളയില്‍
കപട സദാചാരങ്ങളില്‍ ....
"തലയിതെങ്ങിനെ മുറയിതെങ്ങിനെ
നേരെയാവുന്നു "...എന്ന് കടമനിട്ട

Ramla Mathilakam said...

മത്സരബുദ്ധിയുടെ ഈ ലോകത്ത് എല്ലാവരെയും പോലെ അധ്യാപകനും ................
കവിക്ക്‌ ആശംസകള്‍.