എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Nov 20, 2010

പ്രിസൈഡിങ് ദണ്ഡകംഡ്യൂട്ടീനിയോഗമതു കിട്ടീ, തമാശ വഴി –
മുട്ടീ, യശാന്തിയണപൊട്ടീ
ശരണമിനി നീയേ, സകലജനതായേ,
മമ തനുവി-ലതിലുപരി മനസി-യൊരു മുറിവേതു –
മിയലാതെ തുണ ചെയ്ക മായേ !
കാലത്തിനൊത്ത പല കോലങ്ങളാടുവതു
ശീലപ്പെടേണ,മതിനാലേ
അഴലകലെയാക്കീ കരളു ദൃഢമാക്കീ
യമശമനപദഭജനമതിലുഴറി ദിവസങ്ങ –
ളിവനൊരുവിധം തള്ളിനീക്കീ
ലസ്യമറ്റു നിശി ചേലഞ്ചിടുന്നപടി
ബാലറ്റ്സൊ’രുക്കി വഴിപോലേ
പുലരിയിലൊരുങ്ങീ ജനതതി നിരങ്ങീ
വിവശജനനികരനിര ‘ചുമലു’കളിലെത്തി ബത !
പോളിങ്’ നടത്താന്‍ ഞെരുങ്ങീ
ജന്മശത്രുതയി’ലേജന്റ്സു’ തമ്മിലടി –
യോജസ്സണഞ്ഞിവനു ബേജാര്‍ :
ഇതുവിധമെതിര്‍ക്കും പരനൊടു കയര്‍ക്കും
കൊടിയ വിഷമിയലുമിവരുടെയിടയിലന്തി വരെ –
യമരുകിലഹം മരണമേല്ക്കും !

അത്തിപ്പറ്റ രവി, എച്ച്. എസ്. എ., ടി. എസ്. എന്‍. എം. എച്ച്. എസ്. എസ്., കുണ്ടൂര്‍കുന്ന്,പാലക്കാട് ജില്ല

athippattaravi@gmail.com


9 comments:

Hari said...

രവി സാറിന് നമസ്ക്കാരം. ദണ്ഡകം കൊള്ളാം.ഞാന്‍ ആദ്യമായാണ് ദണ്ഡകം വായിക്കുന്നത്. നല്ല രസമാണ്. ഇനിയും ഇങ്ങനെ എഴുതണേ....

സൂരി said...

ദണ്ഡകം നന്നായി രസിച്ചിരിക്ക്ണൂട്ടോ രവ്യേ

arun chettikulangara said...

പ്രിസൈഡിംങ് ദണ്ഡകം നന്നായിരിക്കുന്നു മാഷേ. തെരഞ്ഞെടുപ്പു ഡ്യൂട്ടിയുടെ തിരക്കും പരവശതയും ഇത്ര നന്നായി ആവിഷ്കരിക്കാന്‍ ദണ്ഡകത്തിലൂടെയേ കഴിയൂ...
പുതിയ പരീക്ഷണം വിജയിച്ചു. രവി മാഷിന് അഭിനന്ദനങ്ങള്‍.
ഇത്തരം അപൂര്‍വ്വതകള്‍ സമ്മാനിക്കുന്ന വിദ്യാരംഗം ബ്ലോഗിനും നന്ദി.

അത്തിപ്പറ്റ രവി said...

ഛന്ദോബദ്ധമായ കവിതകള്‍ അരങ്ങൊഴിഞ്ഞുകൊണ്ടിരിയ്ക്കുന്ന ഇക്കാലത്ത് എന്റെ “ദണ്ഡകം” സ്വീകരിച്ചതിന്നും നല്ല വാക്കു പറഞ്ഞതിന്നും നന്ദി ...

rajeev kanjiramattom said...

മാഷേ, രചന നന്നായിരിക്കുന്നു.. ഇത്തരത്തില്‍ വേറിട്ട്‌ ചിന്തിക്കുന്ന അധ്യാപകരാണ് നമ്മുടെ വിജയം. വീണ്ടും ഇത്തരം വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷിക്കുന്നു.

Binu, Idukki said...

തീര്‍ച്ചയായും അഭിനന്ദനീയമായ ഒരു ഉദ്യമം.രവി സാറിനു ആശംസകള്‍.

Anonymous said...

പലപ്പോഴും ഇലക്ഷന്‍ ഡ്യൂട്ടി ലഭിച്ചെങ്കിലും അതിനെക്കുറിച്ച് ഇത്ര മനോഹരമായി ഒരാള്‍ പറയുന്നത് ആദ്യമായി കേള്‍ക്കുകയാണ്. വായിച്ചപ്പോള്‍ എന്തെന്നില്ലാത്ത ഒരു സന്തോഷം......

Anonymous said...

very good

Kalavallabhan said...

പുതുതായി ഒന്നുമില്ലേ?