ഇന്ന് ജൂണ്‍ 14. കുട്ടികൃഷ്ണ മാരാര്‍ ജന്മദിനം. വിദ്യാര്‍ഥി ആയിരിക്കുമ്പോള്‍ തന്നെ അക്കാലത്തെ മാസികകളില്‍ മാരാരുടെ ലേഖനങ്ങള്‍ വന്നു തുടങ്ങിയിരുന്നു. വള്ളത്തോളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം വള്ളത്തോള്‍ കൃതികളുടെ പ്രസാധകനുമായി. സംസ്കൃതത്തില്‍ അഗ്രഗണ്യനായ അദ്ദേഹം മലയാള ഭാഷയെ സ്നേഹിക്കാന്‍ കാരണവും ഈ സൗഹൃദമായിരുന്നു. മാതൃഭൂമിയിലെ പ്രൂഫ് റീഡറായിരുന്ന അദ്ദേഹം ഇക്കാലയളവിലാണ് തന്റെ പ്രധാന കൃതികളുടെയെല്ലാം രചന നിര്‍വഹിച്ചത്. കൃതികളില്‍ മുന്‍പില്‍ നില്‍ക്കുന്ന 'ഭാരത പര്യടനം' മഹാഭാരത കഥയെ പുതിയരീതിയില്‍ നോക്കികാണാന്‍ മലയാളിയെ പ്രേരിപ്പിച്ചു. കേന്ദ്ര - കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിരുന്നു. 1973 ഏപ്രില്‍ 6- നു അദ്ദേഹം മരണമടഞ്ഞു.
2 comments:
പ്രണാമം ആ മഹാപണ്ഡിതന്. ഭാരതപര്യടനം മാത്രം മതി ആ എഴുത്തുകാരനുള്ള എന്നെന്നേയ്ക്കുമുള്ള സ്മാരകമായി.
ഭാരത പര്യടനം തന്നെയാണ് മാരാരെ മറ്റു നിരൂപകരില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നത്.
Post a Comment