നമ്മുടെ ബ്ലോഗ് പതിനായിരം ഹിറ്റുകളില്‍ എത്തിനില്ക്കുകയാണല്ലോ. ഇത്തരം ഒരു സംരഭത്തെ സംബന്ധിച്ചിടത്തോളം ഈ വളര്‍ച്ച ഒരു ചെറിയകാര്യമല്ല. ഹൈസ്ക്കൂള് ക്ലാസ്സുകളിലെ മലയാളഭാഷാദ്ധ്യാപനം കുറ്റമറ്റതും ആയാസരഹിതവും ഫലപ്രദവും ആകര്‍ഷകവുമാക്കുക എന്നുള്ളത് നമ്മുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണ്. ഇതിനായി കേരളത്തിലെ മുഴുവന്‍ മലയാളം അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ആത്മാര്‍ത്ഥമായ സഹകരണം ആവശ്യമുണ്ട്. നിങ്ങള്‍ ആവശ്യപ്പെടുന്ന പഠന പാഠന സാമഗ്രികള്‍ ഈ ബ്ലോഗിലൂടെ ലഭ്യമാക്കാന്‍ ബ്ലോഗ് ടീം അംഗങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. നിങ്ങളുടെ ആവശ്യങ്ങള്‍ കമന്റ് രൂപത്തിലോ vidyaramgam@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ഇ-മെയിലായോ അയയ്ക്കാവുന്നതാണ്. ബ്ലോഗിലുടെ പങ്കുവയ്ക്കാവുന്ന അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങളെ അറിയിക്കാന്‍ മടികാണിക്കരുത്. എല്ലാ പോസ്റ്റുകള്‍ക്കും ഞങ്ങള്‍ പരമാവധി കമന്റുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. അവയാണ് ഞങ്ങളുടെ പ്രതീക്ഷയും പ്രചോദനവും.
www.schoolvidyarangam.blogspot.com
3 comments:
ബ്ലോഗ് വളരെ ഗംഭീരമാകുന്നുണ്ട് .
ദയവായി ഒന്‍പതാം ക്ലാസ്സിലെ
മലയാളം കൈപ്പുസ്തകം കൂടി
ബ്ലോഗില്‍ പ്രസിധീകരിക്കുമൊ
ബ്ലോഗ് മനോഹരമാവുന്നുണ്ട്.മലയാളം അതിരുകള്‍ കടന്ന് അന്യമാം
ദേശങ്ങളില്‍ പടരണമെങ്കില്‍ പുതിയകാലത്തിന്റെ ഉപകരണങ്ങള്‍ ഉപയോഗിക്കേണ്ടതുണ്ട്.ഇതിന്റെ പിന്നിലെ ഭാവനയ്ക്കും അദ്ധ്വാനത്തിനും അഭിനന്ദനങ്ങള്‍.പഠന സാമഗ്രികള്‍ ഉള്‍പ്പെടുത്തുക
ആസൂത്രണങ്ങള്‍ അധ്യാപകര്‍ തയ്യാറാക്കട്ടെ.
ബ്ലോഗ് മനോഹരമാവുന്നുണ്ട്.മലയാളം അതിരുകള്‍ കടന്ന് അന്യമാം
ദേശങ്ങളില്‍ പടരണമെങ്കില്‍ പുതിയ കാലത്തിന്റെ ഉപകരണങ്ങള്‍
ഉപയോഗിക്കേണ്ടതുണ്ട്.ഇതിന് പിന്നിലെ ഭാവനയ്ക്കും അദ്ധ്വാനത്തിനും അഭിനന്ദനങ്ങള്‍.പഠന സാമഗ്രികള്‍ കൂടുതല്‍
ഉള്‍പ്പെടുത്തുക.ആസൂത്രണങ്ങള്‍ അധ്യാപകര്‍ ചെയ്യട്ടെ.
Post a Comment