രണ്ടാം യൂണിറ്റില്‍ സഹായകമായ ഹിമാലയന്‍ യാത്രയുടെ വീഡിയോ പഴയ പോസ്റ്റില്‍ ഞങ്ങള്‍ പ്രസിദ്ധീകരിച്ചത് ഏവരും കുട്ടികളെ കാണിച്ചു കാണുമല്ലോ ? ഇത് കൂടാതെ മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാം ഈ യൂണിറ്റില്‍ നല്‍കാന്‍ സാധിക്കും എന്ന ചിന്തയില്‍ ഞങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിച്ച പ്രവര്‍ത്തന ക്രമം ഇവിടെ നല്‍കുന്നു. ഇതോടൊപ്പം ചേര്‍ക്കാവുന്ന പ്രവര്‍ത്തനങ്ങള്‍ നിങ്ങളുടെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കുന്നു. ഓരോ യൂണിറ്റിലും സഹായകമാകുന്ന വീഡിയോകള്‍, ചിത്രങ്ങള്‍, ഓഡിയോ എന്നിവയെ കുറിച്ച് ഏകദേശ ധാരണ ഞങ്ങളുമായി പങ്കുവച്ചാല്‍ അവ ഈ ബ്ലോഗിലൂടെ എല്ലവര്‍ക്കും എത്തിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും.
schoolvidyarangam.blogspot.com
8 comments:
സമഗ്രാസൂത്രണം കാണുകയുണ്ടായി. വളരെ നന്നായിരിക്കുന്നു. ഈ സംരംഭത്തിനു എല്ലാ വിധ ആശംസകളും
വളരെയധികം പുരോഗമിക്കുന്ന ബ്ലോഗിന് എല്ലാവിധ ആശംസകളും.
പത്താംതരത്തിലെ സമഗ്രാസൂത്രണവും ദൈനംദിനാസൂത്രണവും കണ്ടു. അധ്യാപകരെ മടിയന്‍മാരാക്കുമെങ്കിലും ഈ സംരംഭം വളരം നന്നായിട്ടുണ്ട്. എല്ലാവിധ ആശംസകളും നേരുന്നു.
കേള്‍ക്കാം രസിക്കാം എന്നതിലെ ചില കവിതകളും സാഹിത്യനായകര്‍ എന്നതിലെ ചില അധ്യായങ്ങളും ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നില്ല, അതിന് പരിഹാരം കണ്ടാല്‍ നന്നായിരുന്നു.
സാറേ,
അദ്ധ്യാപകരെ മടിയന്മാരാക്കുന്നത് ആരാണ്?
ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കാത്ത ജീവചരിത്രങ്ങള്‍ ഏതൊക്കെയെന്നു വ്യക്തമായി പറഞ്ഞാല്‍ ഈ പ്രശ്ന പരിഹാരത്തിന് ഞങ്ങള്‍ക്ക് എളുപ്പമാകും.
വിദ്യാരംഗത്തിന്റെ ഈ പ്രവര്ത്തനം എല്ലാ വിഷയത്തിനും മദ്ര്കയാന് .അഭിനന്തനീയമന് . ഫാത്തിമ ക.വി ജി .ഹൈ സ്കൂള് ചാവക്കാട്.
ettamclassleyumdailyplanpostchaiyanpattumo
Post a Comment