ബഷീറിനെ കാണാന്‍ അവര്‍ എത്തി.വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷം ബഷീറിനെ കണ്ട സന്തോഷത്തിലായിരുന്നു അവരെല്ലാം. എത്തിയത് മറ്റാരുമല്ല, പാത്തുമ്മായും ആടും ഒറ്റക്കണ്ണന്‍ പോക്കറും എട്ടുകാലി മമ്മൂഞ്ഞും സൈനബയും സുഹറയും മജീദും എല്ലാം.തങ്ങളെ പടച്ചുവിട്ട തൂലിക ഏന്തിയ ആ കൈകളില്‍ അവര്‍ മുത്തമിട്ടു.ഇനിയും കാണാമെന്ന പ്രതീക്ഷയോടെ അവര്‍ യാത്ര പറഞ്ഞു.
ഈ രംഗം അരങ്ങേറിയത് മറ്റെങ്ങുമല്ല. തൃശ്ശൂര്‍ ജില്ലയിലെ പറപ്പൂര് സെന്റ്.ജോണ്‍സ് സ്കൂളില്‍. സന്ദര്‍ഭം 'ബഷീര്‍ അനുസ്മരണം'. കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും ബഷീര്‍ അനുസ്മരണം വേറിട്ട പ്രവര്‍ത്തനങ്ങളിലൂടെ കഴിഞ്ഞ വാരത്തില്‍ നടത്തുകയുണ്ടായി. അക്കൂട്ടത്തില്‍ ശ്രദ്ധേയമായ ഒരു പ്രവര്‍ത്തനമായി സെന്റ്.ജോണ്‍സ് സ്കൂളിലെ ബഷീര്‍ അനുസ്മരണത്തെ നമുക്ക് കാണാന്‍ കഴിയും. ഇത്തരം കാര്യങ്ങള്‍ സാഹിത്യകാരനെ മാത്രമല്ല, ആ സാഹിത്യകാരന്റെ തൂലികയില്‍ നിന്നും പിറവിയെടുത്ത കഥാപാത്രങ്ങളെ കൂടി മനസിലാക്കാന്‍ കുട്ടികള്‍ക്ക് സാധിക്കുന്നു.
നിങ്ങള്‍ ഓരോരുത്തരും തങ്ങളുടെ സ്കൂളില്‍ നടത്തുന്ന ഇത്തരം വേറിട്ട പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ക്ക് അയച്ചു തന്നാല്‍ അവ ഞങ്ങള്‍ ബ്ലോഗിലൂടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും.കേരളത്തിലെ മുഴുവന്‍ അധ്യാപകര്‍ക്കും ഇവ ഒരു പ്രചോദനമാകുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു.
ചിത്രങ്ങള്‍ : 1 2 3
schoolvidyarangam.blogspot.com
10 comments:
വളരെ മികച്ച പ്രവര്‍ത്തനം തന്നെ. ഇത് സംഘടിപ്പിച്ച കുട്ടികള്‍ക്കും അധ്യാപകര്‍ക്കും എല്ലാവിധ ആശംസകളും. ഇനിയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ ഏവര്‍ക്കും സാധിക്കട്ടെ.
ഇത്തരം മാതൃകാപ്രവര്‍ത്തനങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് വളെ ഉപകാരം ചെയ്യും. തുടര്‍ന്നും ഇത്തരം പോസ്റ്റുകള്‍ പര്തീക്ഷിക്കുന്നു.
വളരെ നന്നായി
പ്രയോജനപ്രദം
പ്രയോജനപ്രദം
Sir,
Is it possible to get the previous year's SSLC question papers of malayalam I from the year when the present textbook was introduced.
Yes it is possible!!!!
wait & C...............
prayoganam cheytu
daily plan publishcheytirunnekil nannyirunnu
VALARE ISHTAPPETTU PINTHUDARANSHRAMIKKUM
Post a Comment