പ്രാചീനകവിത്രയത്തിലെ ഏറ്റവും ജനകീയനായ കവിയാണല്ലോ കുഞ്ചന്‍ നമ്പ്യാര്‍. അദ്ദേഹത്തിന്റെ കാവ്യങ്ങള്‍ ദേശകാലാതിവര്‍ത്തിയായി ഇന്നും നിലകൊള്ളുന്നു. ആ മഹാനുഭാവന്‍ സമൂഹത്തില്‍നിന്ന് കവിതയിലൂടെ ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ച ദുഷ് പ്രവണതകള്‍ ഇന്ന് വര്‍ദ്ധിച്ചുവരികയാണ്. ഇക്കാര്യം പരിഗണിച്ചാവാം എല്ലാ ക്ലാസ്സുകളിലേയും മലയാളം പാഠാവലിയില്‍ നമ്പ്യാര്‍ക്കവിത ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ പാഠ്യപദ്ധതി വിനിമയത്തിലെ മുഖ്യകണ്ണികള്‍ എന്ന നിലയില്‍ അദ്ധ്യാപകര്‍ കുഞ്ചനെ അടുത്തറിയേണ്ടതുണ്ട്. ഇതിനായി ഒരു പുതിയ പോസ്റ്റ് എല്ലാ ശനിയാഴ്ചയും ആരംഭിക്കുകയാണ്. തുള്ളല്‍ പ്രസ്ഥാനം, നമ്പ്യാരുടെ ഭാഷാരീതി, ഫലിതം, പരിഹാസം, കേരളീയത, ഇവ വിശദമായി പരിചയപ്പെടുത്തുന്നതിനുള്ള ഒരു ശ്രമമാണിവിടെ നടത്തുന്നത്. ആദ്യമായി നമ്പ്യാര്‍ക്കവിതയ്ക്ക് ഒരു ആമുഖമാണ് പോസ്റ്റുചെയ്യുന്നത്. എല്ലാ അദ്ധ്യാപകസുഹൃത്തുക്കളും ഇത് വേണ്ടവിധം പ്രയോജനപ്പെടുത്തുമെന്ന് കരുതുന്നു. അഭിപ്രായങ്ങള്‍ അറിയിക്കാന്‍ മറക്കരുതേ...
www.schoolvidyarangam.blogspot.com
5 comments:
ഇക്കാലത്തും പ്രസക്തമാകുന്ന കുഞ്ചനെ ഓര്‍മിക്കാന്‍ സന്മനസ് കാട്ടിയ വിദ്യാരംഗം ബ്ലോഗിന് ഭാവുകങ്ങള്‍.
അഭിനന്ദനങ്ങള്‍.....കുഞ്ചന്‍നമ്പ്യാരെക്കുറിച്ച് കൂടുതല്‍ post-കള്‍ പ്രതീക്ഷിക്കുന്നു...
കുഞ്ചന്‍ നമ്പ്യാരെ കുറിച്ചുള്ള വിവരങ്ങള്‍ ഏതൊരു അധ്യാപകനും വളരെ ഗുണപ്രധമാണ്.നമുക്ക് ഒന്‍പതാം ക്ലാസ്സില്‍ വി കെ എന്നിനെ കുറിച്ചും പടിപ്പിക്കനുണ്ടല്ലോ മലയാളത്തിലെ ഹാസ സാഹിത്യകാരന്മ്മാര്‍ എന്ന ഒരു പംക്തി ആരംഭിക്കുന്നത് കുറച്ചു കൂടി ഗുണപ്രധമാകില്ലേ? അങ്ങനെ ഒരു സരം ഉണ്ടാകുമെന്ന് പ്രതീക്ഷയോടെ .....
രമേശന്‍ പുന്നത്തിരിയന്‍
ജി എച് എച് എസ് ശിറിയ
കാസറഗോഡ്
തീര്‍ച്ചയായും മറ്റുഹാസസാഹിത്യകാരന്മാരെയും ഉള്‍പ്പെടുത്തുന്നതാണ്. കുഞ്ചന്‍ നമ്പ്യാരെ തുടര്‍ന്ന് പ്രതീക്ഷിക്കുക.
ഇതൊരു വലിയ സംരംഭമാണ്.
പുതിയൊരു വിദ്യഭ്യാസ
വിപ്ലവം.തളരാതെ മുന്നോട്ടു പോവുക.
Post a Comment