സാധാരണക്കാര്‍ക്കുവേണ്ടി കവിതയും കലാരൂപവും സൃഷ്ടിച്ച നമ്പ്യാരുടെ ഭാഷയും അതിനനുയോജ്യമായിരുന്നു. അന്നു നിലവിലുണ്ടായിരുന്ന കൂത്ത്, കൂടിയാട്ടം, കഥകളി എന്നിങ്ങനെയുള്ള ദൃശ്യകലകളിലെല്ലാം 'സംസ്കൃതക്കടുകവി'യുടെ വിളയാട്ടമാണ് നിലനിന്നിരുന്നത്. അതുകൊണ്ടുതന്നെ അവ സംസ്കൃതാനഭിജ്ഞന്മാരായ മഹാഭൂരിപക്ഷത്തേയും ആസ്വാദനത്തില്‍നിന്ന് അകറ്റിനിര്‍ത്തിയിരുന്നു. മാത്രവുമല്ല ക്ഷേത്രമതില്‍ക്കകങ്ങളിലും പ്രഭുഗേഹങ്ങളിലുമാണ് ഇത്തരം കലാരൂപങ്ങള്‍ അരങ്ങേറിയിരുന്നത്. അവിടെയും സാധാരണക്കാര്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. ഭാഷാരീതികൊണ്ടും സാമൂഹ്യഘടനകൊണ്ടും ജനസാമാന്യത്തിന് അപ്രാപ്യമായിരുന്നു പതിനെട്ടാം നൂറ്റാണ്ടില്‍ കലാരംഗം എന്നുസാരം. ഈ സന്ദര്‍ഭത്തിലാണ് സാധാരണക്കാരന്റെ ഭാഷയില്‍ അവര്‍ക്ക് പ്രാപ്യമായ സ്ഥലത്ത് ഒരുകലാരൂപവുമായി നമ്പ്യാര്‍ അവതരിച്ചത്. കാലഘട്ടത്തിന്റെ പ്രത്യേകതവച്ചുനോക്കുമ്പോള്‍ അതൊരു വിപ്ലവം തന്നെയായിരുന്നു. ആ ഭാഷാരീതിയിലേയ്ക്കുള്ള ഒരു എത്തിനോട്ടമാണിവിടെ നടത്തുന്നത്. ആദ്യഭാഗത്തെ സഹര്‍ഷം സ്വാഗതം ചെയ്ത മാന്യവായനക്കാര്‍ക്കായി രണ്ടാം ഭാഗവും സമര്‍പ്പിക്കുന്നു.
schoolvidyarangam.blogspot.com
2 comments:
കാലത്തെ അതിജീവിച്ച കാവ്യ കുലപതിക്ക് മുന്‍പില്‍ പ്രണമിക്കുന്നു.
abhinandhanangal............
Post a Comment