വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സാഹിത്യോത്സവം അടുത്തുവരുന്നു. സാഹിത്യ സംബന്ധമായ വിവിധ മത്സരങ്ങള്‍ നടക്കാന്‍ പോകുന്നു. ഈ മത്സരങ്ങള്‍ വിദ്യാര്‍ത്ഥികളുടെ സാഹിത്യവാസന പരിപോഷിപ്പിക്കുവാന്‍ ഏറെ സഹായകരമാണ്. യു പി മുതല്‍ ഹയര്‍ സെക്കന്ററി തലം വരെയായി താഴെ പറയുന്ന മത്സരങ്ങളാണ് നടക്കുക. ചില ഉപജില്ലകളില്‍ എല്‍ പി തലം മുതല്‍ മത്സരങ്ങള്‍ നടത്തി വരുന്നു.
ഈ മത്സരങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് കടങ്കഥാ മത്സരം. പല ഉപജില്ലകളിലും എല്‍ പി , യു പി വിഭാഗങ്ങളില്‍ ഈ മത്സരം നടത്തി വരുന്നു. പല ജില്ലകളിലും പല രീതിയിലാണ് ഈ മത്സരം നടക്കുന്നത്. ക്വിസ് മത്സരം പോലെ കുറെ കടങ്കഥകള്‍ വിധികര്‍ത്താക്കള്‍ ചോദിക്കുകയും അതിന് ഏറ്റവും കൂടുതല്‍ ശരിയുത്തരം നല്‍കുന്ന കുട്ടിയെ തെരഞ്ഞെടുക്കുകയും ചെയ്യുന്ന രീതിയാണ് പലേടത്തും അനുവര്‍ത്തിച്ച് പോരുന്നത്. കടങ്കഥകളെക്കുറിച്ച് നന്നായി അവബോധമുള്ള കുട്ടിയെ കണ്ടുപിടിക്കാന്‍ ഈ രീതി പര്യാപ്തമല്ല. അതിനേക്കാള്‍ രസകരവും പങ്കെടുക്കുന്നവര്‍ക്കും കാണികള്‍ക്കും നല്ലൊരനുഭവമാക്കാന്‍ സഹായിക്കുന്നതും യഥാര്‍ത്ഥ വിജയിയെ കണ്ടെത്താന്‍ കഴിയുന്നതുമായ ഒരു മത്സരരീതി കടങ്കഥാമത്സരത്തിനായി ഇവിടെ വിവരിക്കുന്നു.
കടങ്കഥാമത്സരം പൊതുനിര്‍ദ്ദേശങ്ങള്‍
1)തുറസ്സായ സ്ഥലത്തായിരിക്കണം കടങ്കഥാമത്സരം നടത്തേണ്ടത്. ഇവിടെ മൈക്ക് സെറ്റ് ഉണ്ടെങ്കില്‍ വളരെ നല്ലത്.
2)ഇവിടെ വട്ടത്തിലാണ് പങ്കെടുക്കുന്ന കുട്ടികളെ ഇരുത്തേണ്ടത്. കുട്ടികള്‍ക്ക് ഇരിപ്പിടം ഒരുക്കിയിരിക്കണം. ബഞ്ചാണ് കുറച്ച് നല്ലത്. ഒരു ബഞ്ചില്‍ നാല്-അഞ്ച് കുട്ടികള്‍ എന്ന ക്രമത്തില്‍ ബഞ്ച് ഒരുക്കിയിരിക്കണം.
മത്സരാര്‍ത്ഥികളെ ചെസ്റ്റ് നമ്പരിന്റെ മുന്‍ഗണനാക്രമം അനുസരിച്ച് ഒരു നിശ്ചിത സ്ഥലത്തുനിന്ന് തുടങ്ങി വലതുവശങ്ങളിലേയ്ക്ക് ഇരുത്തേണ്ടതാണ്. മുഴുവന്‍ കുട്ടികളും ഇരുന്നു കഴിയുംമ്പോള്‍ റൗണ്ട് പൂര്‍ത്തിയാവണം.
3)മത്സരാര്‍ത്ഥികളുടെ കൈവശം പേന, പെന്‍സില്‍, ബുക്ക്, പേപ്പര്‍ മുതലായവ ഒന്നും പാടില്ല. കുട്ടികള്‍ മത്സരത്തിന്റെ പിരിമുറുക്കങ്ങളൊന്നുമില്ലാതെ സന്തോഷമുള്ളവരായിരിക്കട്ടെ.
4)വിധികര്‍ത്താവായി മത്സരം നടത്തുന്ന ആള്‍, ഒരു സഹായി, സ്ക്കോര്‍ രേഖപ്പെടുത്താനും ഉത്തരങ്ങള്‍ എഴുതി സൂക്ഷിക്കാനുമായി രണ്ടോ മൂന്നോ പേര്‍ ഇത്രയും പേര്‍ മത്സരത്തിനായി കളത്തില്‍ എത്തിച്ചേരേണ്ടതാണ്.
5)സ്ക്കോര്‍ രേഖപ്പെടുത്തുന്ന ഷീറ്റില്‍ പങ്കെടുക്കുന്നവരുടെ ചെസ്റ്റ് നമ്പരുകള്‍ മുന്‍ഗണനാ ക്രമത്തില്‍ കുട്ടികള്‍ ഇരിക്കുന്ന രീതിയില്‍ രേഖപ്പെടുത്തുക. ഈ ഷീറ്റിന്റെ വലതുഭാഗത്തുള്ള ബാക്കിഭാഗം ടിക്ക് മാര്‍ക്ക് രേഖപ്പെടുത്താന്‍ പറ്റുന്ന വലിപ്പത്തില്‍ ചെറിയ കോളങ്ങളാക്കി തിരിച്ചിരിക്കണം. ചുരുങ്ങിയത് പതിനഞ്ച് കോളങ്ങളെങ്കിലും ഉണ്ടായിരിക്കണം.
6)മറ്റ് രണ്ടുപേര്‍ മത്സരാര്‍ത്ഥികള്‍ പറയുന്ന ഉത്തരമാണ് രേഖപ്പെടുത്തേണ്ടത്. അതിന് വേണ്ട പേപ്പര്‍ അവരുടെ കൈവശം ഉണ്ടായിരിക്കണം.
7)മത്സരം തുടങ്ങുന്നതിന് മുമ്പായി താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ കുട്ടികള്‍ക്ക് കൊടുക്കണം.
- ഇതൊരു മത്സരം മാത്രമല്ല കളി കൂടിയാണ്.
- നിങ്ങള്‍ക്കറിയാവുന്ന കടങ്കഥകള്‍ പറയാന്‍ ഇവിടെ അവസരമുണ്ടാകും.
- അത് നിങ്ങളെ ഇരുത്തിയിരിക്കുന്ന ക്രമത്തിലാണ് പറയേണ്ടത്. ആദ്യ ചെസ്റ്റ് നമ്പര്‍ ഉള്ള കുട്ടിയില്‍ നിന്ന്തുടങ്ങാം. പറഞ്ഞ കടങ്കഥ ശരിയെങ്കില്‍ അടുത്ത കുട്ടിക്ക് കടങ്കഥ പറയാന്‍ അവസരം കൊടുക്കാം.
- ഒരാള്‍ക്ക് ഒരു റൗണ്ടില്‍ ഒരു പ്രാവശ്യം കടങ്കഥ പറയാം.
- തന്റെ ഊഴം വരുമ്പോള്‍ കുട്ടി ഒരു കടങ്കഥ പറയേണ്ടതാണ്. പറയുന്ന കടങ്കഥ മറ്റുള്ളവര്‍ക്ക് കേള്‍ക്കാന്‍ മൈക്ക്കൊടുക്കുന്നത് നല്ലത്
- ആ അസരത്തില്‍ കടങ്കഥ പറയാന്‍ കുട്ടിക്ക് കഴിഞ്ഞില്ലെങ്കില്‍ അയാള്‍ കളിയില്‍ നിന്ന് പുറത്താകും
- പറയുന്ന കടങ്കഥകള്‍ യഥാര്‍ത്ഥ കടങ്കഥ തന്നെയായിരിക്കണം. കടങ്കഥകള്‍ പോലുള്ള അക്ഷരക്കളികള്‍, കുസൃതിക്കണക്ക് മുതലായവ പറയുവാന്‍ പാടില്ല.
- ഉത്തരമുള്ള കടങ്കഥയാണ് പറയേണ്ടത്. പറയുന്ന കടങ്കഥയുടെ ഉത്തരം മത്സരത്തില്‍ പങ്കെടുക്കുന്ന ആര്‍ക്കുംപറയാം. ഉത്തരം പറയുന്നവര്‍ക്ക് പ്രത്യേക മാര്‍ക്കില്ല.
- ഒരിക്കല്‍ ഉത്തരമായി വരുന്ന കടങ്കഥ പിന്നീടുള്ള മത്സരാര്‍ത്ഥികള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. അതിനായി പറയുന്നഎല്ലാ ഉത്തരങ്ങളും എഴുതി സൂക്ഷിക്കേണ്ടതും സംശയമുള്ളപ്പോഴൊക്കെ പരിശോധിക്കേണ്ടതുമാണ്. ഒരേ ഉത്തരംവരുന്ന കടങ്കഥകള്‍ പല രൂപങ്ങളില്‍ ഉണ്ടാകാം എല്ലാത്തിന്റേയും ഉത്തരം ഒന്നുതന്നെയെങ്കില്‍ ആവര്‍ത്തിക്കാന്‍പാടില്ല.
9) ഒരമ്മ പെറ്റതെല്ലാം, ചന്തയ്ക്ക് പോയി എന്നിങ്ങനെയുള്ള കടങ്കഥകള്‍ എന്തിനെക്കുറിച്ചും നിമിഷങ്ങള്‍ക്കുള്ളില്‍ സൃഷ്ടിക്കാവുന്നതാണ്. അതിനാല്‍ ഇത്തരത്തിലുള്ള കടങ്കഥകള്‍ ആദ്യം തന്നെ ഈ കാരണം പറഞ്ഞ് ഒഴിവാക്കാവുന്നാണ് നല്ലത്.
10) സ്ക്കോര്‍ ഷീറ്റില്‍ ഓരോ റൗണ്ടിലും പുറത്താകുന്ന കുട്ടികളുടെ ചെസ്റ്റ് നമ്പിന് നേരെ ഔട്ട് എന്ന് രേഖപ്പെടുത്തി അതിന് ശേഷമുള്ള ഭാഗം വെട്ടിക്കളയേണ്ടതാണ്
11) ഓരോ റൗണ്ട് കഴിയുമ്പോഴും സ്ക്കോര്‍ ഷീറ്റില്‍ റൗണ്ട് രേഖപ്പെടുത്തുകയും കുട്ടികളെ അറിയിക്കുകയും ചെയ്യേണ്ടതാണ്.
12) കടങ്കഥ പറയാന്‍ അവസരം ലഭിക്കുന്ന കുട്ടി ഓര്‍മ്മയില്‍ നിന്ന് പറയേണ്ട താണ്. എഴുതി വായിക്കാനോ പറമെ നിന്നുള്ളവര്‍ പറയുന്നത് കേട്ടോ പറയാന്‍ അവസരമുണ്ടാക്കരുത്.
13) അക്ഷരശ്ലോക സദസ്സ് പോലെ കങ്കഥ പറയാന്‍ കിട്ടിയ അവസരത്തില്‍ പറയാന്‍ കഴിയാതെ പുറത്ത് പോയവരെ ഒഴിവാക്കി യഥാര്‍ത്ഥ വിജയിയെ കണ്ടെത്താവുന്നതാണ്.
14) അവസാന റൗണ്ടുകള്‍ എത്തുമ്പോള്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കണം. കാരണം പറഞ്ഞ കടങ്കഥകള്‍ തന്നെ വീണ്ടും പറയാനും നേരത്തെ ഒഴിവാക്കിയ ഗണത്തില്‍ പെട്ടവ പറയാനും കടങ്കഥകള്‍ സ്വയം ഉണ്ടാക്കി പറയാനും ചിലര്‍ ശ്രമിച്ചെന്നു വരാം.
15) അവസാന റൗണ്ടില്‍ രണ്ടു പേര്‍ മാത്രം അവശേഷിക്കുമ്പോള്‍ അതില്‍ എറ്റവും അവസാനം ഒരാള്‍ക്ക് കടങ്കഥ പറയാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്തയാള്‍ വീണ്ടും ഒരെണ്ണം പറഞ്ഞാലെ അയാളെ വിജയിയായി പ്രഖ്യാപിക്കാവൂ. അല്ലെങ്കില്‍ രണ്ടുപേര്‍ക്കും ഒരേ പോയിന്റ് കൊടുക്കണം.
16) പകുതിയോളം റൗണ്ടുകള്‍ പൂര്‍ത്തിയായതിന് ശേഷം ക്ലോക്ക് വൈസ് , ആന്റി ക്ലോക്ക് വൈസ് രൂപങ്ങളിലേയ്ക്ക് റൗണ്ടുകളുടെ തുടക്കം മാറ്റുന്നത് നല്ലതായിരിക്കും.
മത്സരം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങള്‍ ലഭിച്ച കുട്ടികളെ അഭിനന്ദിക്കാന്‍ വേദിയൊരുക്കണം.
അവസാന ഘട്ടത്തിലേക്കെത്തുമ്പോള്‍ മത്സരം വാശിയേറിയതും ഏറെ രസകരവുമായിത്തീരും.
കടങ്കഥാമത്സരം ഈ രൂപത്തില്‍ നടത്തിയാല്‍ അത് ആകര്‍കവും വിജ്ഞാനപ്രദവുമായിരിക്കും
ആസാദ് സി. ഡി.
എം.റ്റി. സി., ആലപ്പുഴ
അവസാന ഘട്ടത്തിലേക്കെത്തുമ്പോള്‍ മത്സരം വാശിയേറിയതും ഏറെ രസകരവുമായിത്തീരും.
കടങ്കഥാമത്സരം ഈ രൂപത്തില്‍ നടത്തിയാല്‍ അത് ആകര്‍കവും വിജ്ഞാനപ്രദവുമായിരിക്കും
ആസാദ് സി. ഡി.
എം.റ്റി. സി., ആലപ്പുഴ
10 comments:
ആശംസകൾ
മത്സരം എന്നതില്‍ നിന്നും ഒരു മാറ്റം ഈ വിഷയത്തില്‍ പണ്ടേ നാം ചെയ്യേണ്ടിയിരുന്നു.
സാഹിത്യോത്സവം അടുത്തുവന്ന ഈ സമയത്ത് ഇങ്ങനെയൊരു പോസ്റ്റ് വളരെ പ്രയോജനപ്രദമായി
സാറിന്റെ ഈ പോസ്റ്റിന്റെ പ്രചോദനം ഉള്‍ക്കൊണ്ടു ഞങ്ങള്‍ ഈ വര്ഷം തന്നെ സ്കൂളില്‍ നടത്തുന്ന മത്സരം ഇത്തരത്തില്‍ വേറിട്ട് നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു.വീണ്ടും ഇത്തരം പോസ്റ്റുകള്‍പ്രതീക്ഷിക്കുന്നു.
വേറിട്ട് ചിന്തിക്കുന്ന വിദ്യാരങ്ങത്ത്തിനും ആസാദ് സാറിനും അഭിനന്ദനങ്ങള്‍.
വളരെ നല്ലത് . ഇ മത്സരത്തിനു പുതിയ രൂപവും ഭാവവും കൈവരാന്‍ ഇത് ഉപകരിക്കും
ഏതെങ്കിലും അവസരത്തില്‍ ആര്‍ക്കും ഉത്തരം പറയാന്‍ കഴിഞ്ഞില്ലെങ്ങില്‍ കളി എങ്ങനെ മുന്നോട്ടുപോകണം എന്നുകൂടി സൂചിപ്പിച്ചാല്‍ നന്നായിരുന്നു
സുജിത്കുമാര്‍ ടി.വി. ജി.എം.ആര്‍.എസ്.വെള്ളച്ചാല്‍ കൊടക്കാട്ട്.വളരെ നന്നായിരിക്കുന്നു.വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഉപകാരപ്പെടും.
സുജിത്കുമാര്‍ ടി.വി. ജി.എം.ആര്‍.എസ്.വെള്ളച്ചാല്‍ കൊടക്കാട്ട്.വളരെ നന്നായിരിക്കുന്നു.വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഉപകാരപ്പെടും.
Post a Comment