"ഭൂമിയില്‍ മജ്ജയും മാംസവുമുള്ള ഇങ്ങനെയൊരാള്‍ ജീവിച്ചിരുന്നതായി ഇനി വരുന്ന തലമുറ വിശ്വസിച്ചേക്കില്ല" മഹാത്മാഗാന്ധിയെക്കുറിച്ച് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പറഞ്ഞ ഈ വാക്കുകള്‍ ഇന്ന് ഇത്ര അടുത്ത കാലഘട്ടത്തില്‍ അന്വര്‍ത്ഥമാവുകയാണോ? കഴിഞ്ഞ നൂറ്റാണ്ടില്‍ ലോകം കണ്ട ഏറ്റവും വലിയ മനുഷ്യസ്നേഹിയായിരുന്നു ഗാന്ധിജി. 1869 ഒക്ടോബര്‍ 2 ന് ആ യുഗപുരുഷന്‍ പിറവിയെടുത്തു. ത്യാഗവും സഹനവും ജീവിത വ്രതമാക്കിയ മഹാത്മാവ് അഹിംസ തന്റെ സമരായുധമാക്കിമാറ്റി. തോക്കിനും ബയണറ്റിനും തകര്‍ക്കാനാവാത്ത വജ്രായുധം! ജീവിച്ചിരുന്നപ്പോഴും പില്‍ക്കാലത്തും മഹാത്മജിയെക്കുറിച്ച് നിരവധി കവിതകള്‍ മലയാളത്തിലുണ്ടായിട്ടുണ്ട്. അവയില്‍ ഏതാനും എണ്ണം സമാഹരിച്ചിരിക്കുകയാണിവിടെ ഷരീഫ് മാഷ്.
1 comment:
അവസരോചിതമായ പോസ്റ്റ്. മഹാത്മാവിന് പ്രണാമങ്ങള്‍!!
Post a Comment