എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Oct 5, 2010

മലയാള സിനിമ - നാള്‍വഴികള്‍


ഇത് നമ്മുടെ നൂറാമത് പോസ്റ്റ്‌. വിദ്യാരംഗം ബ്ലോഗ്‌ കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് പൂര്‍ണ്ണ രൂപത്തില്‍നിലവില്‍ വരുന്നത്. മലയാള അധ്യാപകരുടെ ഒരു കൂട്ടായ്മ എന്ന നിലയില്‍ തുടങ്ങിയ ഈ ബ്ലോഗിന് പൂര്‍ണ്ണപിന്തുണ വാഗ്ദാനം ചെയ്ത് കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും അധ്യാപകര്‍ വന്നത് ഞങ്ങള്‍ക്ക് കൂടുതല്‍പ്രചോദനമായി. ബ്ലോഗില്‍ പല പേജുകളിലായി പല വിഭാഗത്തിലുള്ള ആശയങ്ങള്‍ കൈമാറാന്‍ സാധിച്ചതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു. ഇന്ന് 'പ്രധാനതാളി'ലെ പോസ്റ്റുകള്‍ മാത്രം 100 തികഞ്ഞിരിക്കുന്നു. ഇനിയുംഊര്‍ജ്ജിതമായി മുന്നോട്ടു പോകാന്‍ നമ്മുടെ ബ്ലോഗിന് സാധിക്കട്ടെ. അതിനു ഏവരുടെയും സഹകരണംഒരിക്കല്‍ കൂടി ഞങ്ങള്‍പ്രതീക്ഷിക്കുന്നു.
മലയാളികളുടെ ആസ്വാദന ശേഷിയെ മാറ്റങ്ങള്‍ക്കു വിധേയമാക്കുന്ന ഒന്നാണ് മലയാള സിനിമാ ചരിത്രം. ഈചരിത്രം പരിശോധിച്ചാല്‍ സിനിമ എന്നാ കലാ രൂപത്തിന് കാലാ കാലങ്ങളില്‍ വന്ന മാറ്റങ്ങളും അവ നമ്മെസ്വാധീനിക്കുന്നത് എത്രമാത്രമെന്നും കണ്ടെത്താന്‍ സാധിക്കും. ഇന്ന് ഏറ്റവും പുതിയ സങ്കേതങ്ങള്‍ ഉപയോഗിച്ച്സിനിമാ ചിത്രീകരിക്കുകയും അവ പ്രേക്ഷകരെ ആകര്‍ഷിക്കുകയും ചെയ്യുന്നു.എന്നാല്‍, ഈ രൂപത്തിലേക്ക്മലയാള സിനിമ എത്തിപ്പെട്ടതിനു പിന്നില്‍ ഒരായിരം കൈകളുടെ പ്രയത്നങ്ങള്‍ നാം വിസ്മരിക്കാന്‍പാടില്ല.ഇതിനിടയില്‍ പലപ്പോഴും കലാമൂല്യമുള്ള ചിത്രങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകുന്നുമുണ്ട്. കുട്ടികളിലേക്ക് മലയാള സിനിമാ ചരിത്രം വളരെ എളുപ്പത്തില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈപ്രസന്റേഷന്‍ ഇവിടെ നല്‍കിയിരിക്കുന്നത്. ചുവടെ നല്‍കിയിരിക്കുന്ന PDF ഫയല്‍ തുറന്ന ശേഷം view മെനുവില്‍ Presentation -ല്‍ ക്ലിക്ക് ചെയ്‌താല്‍ സ്ലൈഡുകള്‍ കാണാന്‍ സാധിക്കും.

9 comments:

തോമസ്‌ വി.കെ. said...

GOOD POST

Anonymous said...

സുജിത്കുമാര്‍.ടി.വി. ജി.എം.ആര്‍.എസ്.വെള്ളച്ചാല്‍,കൊടക്കാട്‌.നന്നായിരിക്കുന്നു മാഷേ.സിനിമയുടെ വളര്‍ച്ച അറിയാന്‍ ഇത് ഉപകാരപ്പെട്ടു.

sunil nandanam said...

സിനിമ കലക്കി ! അനുമോദനങ്ങള്‍ ......... 9 നും 10 നും
പ്രയോജനപ്രദം

letha said...

The history &film review is very useful to teachers and students.Thanks ...........

nirangal........... said...

congrats..........

ബിജോയ് കൂത്താട്ടുകുളം said...

ഒരു നല്ല വര്‍ക്കിന്റെ ഗുണവും മണവുമെല്ലാം രുചിക്കുമ്പോള്‍ കിട്ടുന്നുണ്ട്.സിനിമാചരിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍.

K.S.Jalaja said...

നൂറാമത് പോസ്റ്റര്‍ നന്നായിരിക്കുന്നു!ചരിത്രവും ഗംഭീരം!ഏറെ പ്രയോജനപ്പെടും!പക്ഷെ.....അവതരണം പ്രേസന്റ്റ്ഷനില്‍ ആക്കിയാല്‍ കൊള്ളാം!ആവശ്യം പരിഗണിക്കുമല്ലോ?

archa tvm said...

ഈ പ്രസന്റേഷന്‍ വളരെ ഉപകാരപ്രദമാണ്. മലയാളസിനിമയുടെ ചരിത്രം ഡോക്യുമെന്റ് രൂപത്തില്‍ കിട്ടിയിരുന്നെങ്കില്‍ നന്നായിരുന്നു.

jollymash said...

kuravukal parayann onnirunnal orupaadu kittum. pashe athilallalo karyam... cinima kalakkii mashee. thrissurr bhashayi... enthoootaa sadhanam...best.