എന്റെ ദുഃഖങ്ങള്‍ പറഞ്ഞുഞാനാരെയു-
മില്ല ദുഃഖിപ്പിക്കയില്ല
ഒറ്റയ്ക്കിരുന്നു കണ്ണീര്‍ ചൊരിഞ്ഞുള്ളിലെ
അഗ്നിശമിപ്പിച്ചുകൊള്ളാം
പൊട്ടിച്ചിരിച്ചു ജീവിക്കും-ചിരിപ്പിക്കു-
മെല്ലാവര്‍ക്കുമുല്ലാസമേകും
ഇത്രമാത്രം ചെയ്യുവാന്‍ കഴിഞ്ഞെങ്കില്‍ ഞാന്‍
ധന്യന്‍- മരിച്ചാല്‍ മരിച്ചു.
ചൂണ്ടയില്‍ തൂങ്ങിക്കിടന്നാടിയും കലാ-
കാരന്‍ കൊടുക്കുന്നു തോഷം
കാണികള്‍ വര്‍ഷിക്കുമാനന്ദബാഷ്പം
കലാകാരനേകുന്നു മോക്ഷം.
-ഏ. എന്‍. ആര്‍. പിള്ള
കളമശ്ശേരി രാജഗിരി സ്ക്കൂളിലെ അദ്ധ്യാപകനായിരുന്നു യശഃശരീരനായകവി
2 comments:
എക്കാലത്തേയും കലാകാരന്റെ വേദനിപ്പിക്കുന്ന ധര്‍മ്മം ഈ കവിതയിലും നിഴലിക്കുന്നു, 'വെണ്ണക്കല്ലിന്റെ കഥ' പോലെ. ഗുരുവന്ദനം പോലെ ഈ കവിത പ്രസിദ്ധീകരിച്ച ബ്ലോഗ് ടീമിന് അഭിനന്ദനങ്ങള്‍
HEART TOUCHING POEM
Post a Comment