എട്ടാം തരം അടിസ്ഥാനപാഠാവലിയിലെ പച്ചപ്പുകള്‍ തേടി എന്ന യൂണിറ്റില്‍ കഥയിലെ പ്രകൃതി എന്ന ലേഖനത്തില്‍ കാരൂരിന്റെ 'ചെമ്പന്‍ പിലാവ് ' എന്ന കഥയെ വിശകലനം ചെയ്യുന്നുണ്ട്. അതുപോലെ തന്നെ ഒമ്പതാംതരം അടിസ്ഥാന പാഠാവലിയില്‍ അന്നവിചാരം മുന്നവിചാരം എന്ന യൂണിറ്റില്‍ വിശപ്പ് മുഖ്യ പ്രമേയമായ കഥ എന്ന നിലയില്‍ കാരൂരിന്റെ 'പൊതിച്ചോറ് ' എന്ന കഥ ചില പഠനപ്രവര്‍ത്തനങ്ങള്‍ക്കായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ രണ്ടുകഥകളുടെയും ചില ഭാഗങ്ങള്‍ ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. അല്പം താമസിച്ചുപോയി. എങ്കിലും കഥകള്‍ ക്ലാസ്സില്‍ പൊതു വായനയ്ക്കുവയ്ക്കുകയോ റിവിഷന്‍ സമയത്ത് ഉപയോഗിക്കുകയോ ചെയ്യാമെന്നു കരുതുന്നു.
8 comments:
അമ്പടാ,ഒടുവില്‍ കഥകള്‍ സ്കാന്‍ ചെയ്തയച്ചു അല്ലേ.മര്ത്യജന്മത്തിലൊട്ടേറെയോട്ടങ്ങള്
അതിന്നിടയില്‍ ഞാനെന്തു ചെയ്വൂ.
കഥകള്‍ പരിചിതം,പക്ഷേ ആവശ്യത്തിന് നോക്കിയപ്പോള്‍... തന്നതിന് വളരെ ...
"വൈകി വന്നു എന്നാലും കിട്ടിയത് ഏറെ നന്നായി "
എന്താ മാഷന്മാരേ ഇങ്ങനെ?ഓണത്തിനും രാമായണ മാസത്തിനും ഒക്കെ വിഭവങ്ങള്‍ തന്ന നിങ്ങള്‍ വിദ്യാരംഭ ദിനത്തെ കണ്ടില്ലെന്ന് നടിച്ചത്...?ശക്തമായ ഞെട്ടല്‍ പ്രകടിപ്പിക്കുന്നതിനോടൊപ്പം പ്രതിഷേധവും അറിയിക്കുന്നു.
ഇത്തവണത്തെ വിദ്യാരംഭം എന്റെ പുതിയ പങ്കാളിക്കൊപ്പം എന്ന പ്രതീക്ഷയോടെ ബ്ളോഗ് തുറന്നപ്പോള്‍ ശരിക്കും ഞെട്ടി.രണ്ടു ദിവസം മുമ്പ് കണ്ട കാരൂര്‍ കളിയാക്കി എന്നവണ്ണം ചിരിച്ചു കൊണ്ടിരിക്കുന്നു.എന്താണ് വിദ്യാരംഭത്തെ മറന്നത്?
മക്കളേ, എല്ലാം പൂജവച്ചിരിക്കുകയല്ലായിരുന്നോ!!! പണ്ടു പള്ളിക്കൂടത്തില്‍ പഠിച്ചിരുന്നകാലത്തെന്നപോലെ രണ്ടു ദിവസവും ധ്യാനത്തിലായിരുന്നു. വിഷമിക്കേണ്ട ഈ ആഴ്ച എല്ലാ ദിവസവും പുതുപുത്തന്‍ വിഭവങ്ങളുണ്ട്. കൈകഴുകി ഉണ്ണാന്‍ തയ്യാറായി ഇരുന്നോളൂ.......
സ്വന്തം കൊച്ചേട്ടന്
appol 10 std ????
👌✌പഠന സഹായി✌👌
Post a Comment