എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Oct 17, 2010

ഇടശ്ശേരി ഗോവിന്ദന്‍ നായര്‍


ശക്തിയുടെ കവിയായ ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ നമ്മെ വിട്ടുപിരിഞ്ഞ ഒരു ഒക്ടോബര്‍ 16 കൂടികടന്നുപോയിരിക്കുന്നു. കരുവാന്റെ ആലയില്‍ കാച്ചിയെടുത്ത മടവാള്‍ പോലെ ബലിഷ്ഠമായിരിക്കണം തന്റെ ഓരോ രചനയുമെന്ന കാര്യത്തില്‍ നിര്‍ബന്ധമുള്ള കവിയായിരുന്നു ഇടശ്ശേരി. പഴകിയ ചാലുകള്‍ മാറ്റൂവാനും നിമ്നോന്നതമായ വഴികളില്‍ തേരുരുള്‍ പായിക്കുവാനും തല്പരനായിരുന്ന കവിയെ ഏതെങ്കിലും ഒരു പ്രത്യയശാസ്ത്രത്തിന്റെ അതിരുകള്‍ക്കകത്ത് തളച്ചിടുക പ്രയാസമാണ്. ഒരു ഗ്രാമീണന്റെ ആര്‍ജ്ജവവും ശുദ്ധിയും ജീവിതത്തിലെന്നപോലെ സാഹിത്യത്തിലും പാലിച്ചുപോന്ന വ്യക്തിയാണ് ഇടശ്ശേരി. തന്റെ രചനകള്‍ നല്ലതാകട്ടെ, ചീത്തയാകട്ടെ, അത് മറ്റൊന്നിന്റെ അനുകരണമാണ് എന്ന് ആരും മുദ്രകുത്തരുത് - അതായിരുന്നു അദ്ദേഹത്തിന്റെ ശാഠ്യം. പാരമ്പര്യത്തിന്റെ അംശങ്ങളും പരിവര്‍ത്തനത്തിനുള്ള ആഭിമുഖ്യവും അസാധാരണമായ ഏതോ അനുപാതത്തില്‍ ഈ പൊന്നാനിക്കാരനായ കവിയില്‍ മേളിക്കുന്നു.

ഗാര്‍ഹിക ജീവിത സംഘര്‍ഷങ്ങളെ കാവ്യവിഷയമാക്കുന്ന അനേകം കവിതകള്‍ ഇടശ്ശേരി രചിച്ചിട്ടുണ്ട്. വിവാഹസമ്മാനം, പെങ്ങള്‍, തത്ത്വശാസ്ത്രങ്ങള്‍ ഉറങ്ങുമ്പോള്‍, അങ്ങേവീട്ടിലേയ്ക്ക് എന്നിവയിലൊക്കെ കുടുംബജീവിതബന്ധങ്ങളെ ഇഴപിരിച്ചു പരിശോധിക്കാന്‍ അദ്ദേഹം മുതിരുന്നുണ്ട്. ഇടശ്ശേരിയുടെ അങ്ങേവീട്ടിലേയ്ക്ക് എന്ന കവിതയുടെ ഒരു ഭാഗം ഒമ്പതാം തരത്തിലെ കേരളപാഠാവലിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടല്ലോ. കവിയുടെ രചനാതന്ത്രങ്ങളും ഭാവാവിഷ്കരണ പടുത്വവും വ്യക്തമാക്കുന്ന 'വിവാഹസമ്മാനം', 'തത്ത്വശാസ്ത്രങ്ങള്‍ ഉറങ്ങുമ്പോള്‍' എന്നീകവിതകളുടെ ഭാഗങ്ങളും ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 'അങ്ങേ വീട്ടിലേയ്ക്കി'നോടൊപ്പം ഈ കവിതകളും കുട്ടികളെ പരിചയപ്പെടുത്താവുന്നതാണ്.

4 comments:

Anonymous said...

സാന്ദര്‍ഭികമായ കാവ്യസ്മരണ നന്നായി!ഇടശ്ശേരിയെക്കുറിച്ച് സാമാന്യ ധാരണ ഉണ്ടാക്കാന്‍ ഈ കൊച്ചു കുറിപ്പ് അനുയോജ്യം!നന്ദി! വിദ്യാരംഗം!

arun chettikulangara said...

ഇടശ്ശേരി അനുസ്മരണം അവസരോചിതമായി. എല്ലാ സാഹിത്യകാരന്മാരെയും അവരുടെ ജന്മദിനത്തിലോ ചരമദിനത്തിലോ ഇങ്ങനെ അനുസ്മരിക്കുന്നത് എല്ലാവര്‍ക്കുംപ്രയോജനപ്രദമായിരിക്കുമെന്നു തോന്നുന്നു.

Anonymous said...

nice

Anonymous said...

u know it is so useful