എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Oct 21, 2010

പുതുലോകങ്ങള്‍ ബഷീറില്‍

ബഷീര്‍ എന്ന വലിയ മനുഷ്യന്റെ ദര്‍ശനങ്ങള്‍ എത്രത്തോളം വലുതാണെന്ന് നമ്മെ അത്ഭുതപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്റെ ഓരോ കൃതിയും. 'തമാശക്കഥ'യെന്ന് പേരിട്ടുവിളിക്കുമ്പോഴും അതിന്റെ അടിയില്‍ ഊറിക്കൂടുന്ന നേരറിവുകള്‍ നമ്മെ ചിന്തിപ്പിക്കുന്നു. 'പാത്തുമ്മയുടെ ആടി'ല്‍ കുടുംബകഥയുടെ ചിത്രീകരണത്തിലൂടെ അദ്ദേഹം കുടുംബബന്ധത്തിന്റെ ഊഷ്മളതകളും ദാരിദ്ര്യത്തിനിടയിലെ പ്രത്യാശകളും സ്ത്രീകളുടെ അവസ്ഥയും അതിലുപരി സാധാരണക്കാരില്‍ സാധാരണക്കാരായവരുടെ ജീവിത പരിസരവും തുറന്നു കാണിച്ചു.
'ന്റുപ്പാപ്പക്കൊരാനേണ്ടാര്‍ന്ന് ' എന്ന നോവലിലൂടെ നമ്മുടെ പാരമ്പര്യ പൊങ്ങച്ചങ്ങളെ അദ്ദേഹം കുഴിയാനയാക്കി മാറ്റുന്നു. ഇസ്ലാംമതദര്‍ശം ഇത്ര ഭംഗിയായി അവതരിപ്പിക്കാന്‍ ഇതിനെക്കാള്‍ നന്നായി സാധിക്കുകയില്ല. യഥാര്‍ത്ഥ ഇസ്ലാമായ ബഷീറിനുമാത്രമേ സ്വസമുദായത്തില്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങളെ ഇവ്വിധം തുറന്നു കാണിക്കാന്‍ പറ്റൂ. പാരമ്പര്യ വേഷങ്ങളുടെ പ്രത്യേകതകളെ ആയിഷയുടെയും നിസാര്‍ അഹമ്മദിന്റെയും വേഷം കൊണ്ട് നിരാകരിക്കുന്നുണ്ട്, ബഷീര്‍. വസ്ത്രധാരണത്തിന്റെ പേരില്‍ ഇന്നും നടക്കുന്ന കോലാഹലങ്ങളുടെ പശ്ചാത്തലത്തില്‍ ചിന്തയ്ക്ക് പ്രസക്തിയുണ്ട്. വിദ്യാഭ്യാസം സ്ത്രീയുടെ അവകാശമാണെന്ന് അദ്ദേഹം സ്ഥാപിക്കുന്നു. ഇസ്ലാമിന്റെ ശുചിത്വബോധം 'പാത്തുമ്മയുടെ ആടി'ലെന്നതുപോലെ കൃതിയിലും ഉയരുന്നുണ്ട്.
സമൂഹസൃഷ്ടിയില്‍ പ്രധാന പങ്കുവഹിക്കുന്നവരാണ് എഴുത്തുകാര്‍. തൂലികയെ മാറ്റത്തിന്റെ ചാലകശക്തിയാക്കാന്‍ അവര്‍ക്കു കഴിയും. ശരിയായ മതദര്‍ശനം എങ്ങനെയാവണം എന്ന് ബഷീര്‍ 'ന്റുപ്പാപ്പക്കൊരാനേണ്ടാര്‍ന്ന് ' എന്ന നോവലിലൂടെ തുറന്നു കാണിക്കുന്നു. ബഷീര്‍ വീണ്ടും വീണ്ടും വായിക്കപ്പെടുന്നതും ലാളിത്യവും സത്യസന്ധതയും അദ്ദേഹത്തിന്റെ കൃതികള്‍ പുലര്‍ത്തുന്നതുകൊണ്ടാണ്.
സി. മായാദേവി,
ജി. എച്ച്. എസ്. എസ്.,
നാമക്കുഴി.

6 comments:

Beena said...

ബഷീര്‍കൃതികളുടെ മഹത്വം ചുരുങ്ങിയ വരികളില്‍ വരച്ചു കാണിച്ച മായക്ക് അഭിനന്ദനങ്ങള്‍!ബ്ലോഗിന് പ്രത്യേകം നന്ദി!

ARCHA TVM said...

പാഠഭാഗങ്ങളെ അധികരിച്ചുള്ള ഇത്തരം കുറിപ്പുകള്‍ എല്ലാവര്‍ക്കും പ്രയോജനം ചെയ്യും. വാക്കുകള്‍ കൊണ്ട് ബഷീറിന്റ രൂപം വരച്ച മായടീച്ചര്‍ക്ക് നന്ദി.

sathiram said...
This comment has been removed by the author.
sathiram said...

മായ ടീച്ചറേ,
വാക്കിന്റെ സുല്‍ത്താനെ വായനക്കാര്‍ക്കായി വരച്ചു വച്ചല്ലോ.അഭിനന്ദനങ്ങള്‍.

sathiram said...

ബഷീറിനെ വളരെ ഭംഗിയായി ചുരുങ്ങിയ വാക്കുകള്‍കൊണ്ട് ചിത്രീകരിച്ച മായ ടീച്ചറിന് അഭിനന്ദനങ്ങള്‍

Ramla Mathilakam said...

ബഷീര്‍ സമാഹാരം വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയതാണ് മായ എഴുതിയത്.നന്ദി
.റംല മതിലകം
GHSS പുതിയകാവ്