എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Oct 22, 2010

റിയാലിറ്റി ഷോ - കവിത


പക്ഷികളുടെ റിയാലിറ്റി ഷോ

യക്ഷിയെപ്പോലെ കണ്ണ് തുറിച്ചു
കാലുകള്‍ കവച്ചു വെച്ച്
സുന്ദരിക്കൊറ്റി
മരക്കൊമ്പത്ത് നിറഞ്ഞ ഗാലറികള്‍
വിധികര്‍ത്താക്കളായി
മൂങ്ങയും കഴുകനും
കുട്ടികളോടുള്ള ഉപദേശം
"
കാകദൃഷ്ടി ബകധ്യാനം
കൂകി വിളിക്കല്‍ കലയല്ല "
കോഴിയുടെ തുയിലുണര്‍ത്തു പാട്ട്
ഉണരാത്തവരോട് കാക്കച്ചിയുടെ ശകാരം
കുയിലുകളുടെ പാട്ട്
മയിലുകളുടെ ആട്ടം
അരയന്നങ്ങളുടെ പൂച്ചനടത്തം
തത്തകളുടെ വെറ്റിലമുറുക്ക്‌
ചീട്ടെടുക്കല്‍ മത്സരം
തുടര്‍ന്ന് രാമായണ പാരായണം
മരം കൊത്തിയുടെ വൃക്ഷചുംബനം
പൊന്‍മാനിന്റെ മീന്‍ റാഞ്ചല്‍
വിഷു പക്ഷിയുടെ വിതപ്പാട്ട്
"
വിത്തും കൈകോട്ടും"
ചെരിഞ്ഞു നോക്കികൊണ്ട്
കാക്കത്തംപുരാട്ടിയുടെ announcement
"
ഒന്നാം സമ്മാനം
ദുരാഗ്രഹതീരത്തെ ആലിന്‍കൊമ്പത്ത്
ഒരു കോടി രൂപയുടെ സ്വര്‍ണക്കൂട്
അതോടൊപ്പം
എഴാം കടലിന്നക്കരെ
കുടുംബസമേതം
ദേശാടനത്തിനു
സൗജന്യ പാക്കേജ് "
മത്സരം നീളുന്നു
ഉത്സാഹം ചോരുന്നു
കാലത്ത് വന്നെത്തിയ
കാലന്‍കോഴിതന്‍മൊഴി
മത്സരം മതിയാക്കാം
പൂവാ!! പൂവാ!!
പക്ഷികള്‍ നടുങ്ങുന്നു
ജനഗണമന പാടുന്നു
പ്രാണനും കൊത്തിയെടുത്തു
ചേക്കേറാന്‍ പറക്കുന്നു.

.എന്‍.നാരായണന്‍

മലയാളം അധ്യാപകന്‍

ജി .എച് .എസ് .എസ് .പത്തിരിപ്പാല

8 comments:

Dr.Jishnu Chandran said...

നന്നായി.........

Anonymous said...

കവിതയുടെ ചാട്ടവാര്‍ശീല്‍ക്കാരം അവരെ ഭയപ്പെടുത്തുമോ? അടക്കിയിരുത്തുമോ എന്തോ? പുതിയ രചനാസങ്കേതം ഏറ്റവും ഉചിതമായി (കാക്കത്തംപുരാട്ടിയുടെ announcement ). തെറിക്കുത്തരം മുറിപ്പത്തല് എന്നാണല്ലോ പ്രമാണം. കവിയ്ക്ക പ്രണാമങ്ങള്‍

Anonymous said...

I could not read the poem, where it is

Anonymous said...

cannot see the poem...??

കെ ജയാനന്ദന്‍ said...
This comment has been removed by the author.
കെ ജയാനന്ദന്‍ said...

Plz take the blogpage through Mozilla Firefox....
Then u can read the poem...
There is a problem via Windows explorer sometimes....

Beena,Mulakkulam said...

വര്‍ത്തമാനകാല വീര്‍പ്പുമുട്ടലുകളെ ബിംബകല്‍പ്പനകളിലൂടെ അവതരിപ്പിച്ച സാറിന് കോടി പ്രണാമം!പലരുടെയും മനസ്സിലുള്ളത് കണ്ടറിഞ്ഞ്‌ എഴുതിയതുപോലെ !ഇനിയും ഇത്തരം ചാട്ടുളികള്‍ പ്രതീക്ഷിക്കുന്നു!ആശംസകള്‍!!!

എം.അജീഷ്‌ said...

നന്നായി മാഷേ...എന്നാലുമുണ്ടോ നാട് നന്നാവുന്നു?