എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
വ്യാകരണം പത്താംതരം
എസ്. എസ്. എല്‍. സി. പരീക്ഷയ്ക്ക് സാധാരണയായി രണ്ട് സ്കോറിന്റെ ഒരു ചോദ്യം വ്യാകരണസംബന്ധമായി ഉണ്ടാകാറുണ്ടല്ലോ. പലപ്പോഴും നിയമങ്ങളൊന്നും അറിയാത്ത വിദ്യാര്‍ത്ഥിക്കുപോലും ഉത്തരം ആലോചിച്ച് എഴുതുവാന്‍ പറ്റുന്ന തരത്തിലുള്ള ചോദ്യങ്ങളാവും ഉണ്ടാവുക. അപൂര്‍വ്വമായി ചോദ്യം കുട്ടികളെ വലയ്ക്കാറുമുണ്ട്. വിഭക്തി, സമാസം, പേരെച്ചം-വിനയെച്ചം, പൂര്‍ണ്ണക്രിയ-അപൂര്‍ണ്ണക്രിയ, അനുപ്രയോഗം, സര്‍വ്വനാമം എന്നീ വ്യാകരണ കാര്യങ്ങളാണ് പ്രധാനമായും മൂല്യനിര്‍ണ്ണയപ്രവര്‍ത്തനങ്ങള്‍ക്ക് പരിഗണിച്ചുകാണുന്നത്. അത്തരം മൂല്യനിര്‍ണ്ണയ പ്രവര്‍ത്തനങ്ങളും അവയുടെ ഉത്തരസൂചനകളും അടങ്ങിയ ഒരു പ്രസന്റേഷനാണ് ഈ പോസ്റ്റിലുള്ളത്. ഈ സ്ലൈഡുകള്‍ പരിശോധിച്ച് വേണ്ട തയ്യാറെടുപ്പോടെ ക്ലാസ്സില്‍ അവതരിപ്പിച്ചാല്‍ രണ്ടോ മൂന്നോ പീരീഡുകള്‍ കൊണ്ട് പരീക്ഷയ്ക്കു വരാവുന്ന വ്യാകരണകാര്യങ്ങള്‍ മുഴുവനും കുട്ടികളില്‍ എത്തിക്കുവാന്‍ സാധിക്കും. ഏവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു. അഭിപ്രായങ്ങളും അറിയിക്കാന്‍ ശ്രമിക്കണേ....
2 comments:
വൈകി വന്ന വസന്തം !!! നന്നായി !!!
later is better than never
Post a Comment