എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Nov 2, 2010

ചോദ്യപേപ്പര്‍ അവലോകനം



ഒമ്പതാം തരത്തില്‍ പുതിയ പാഠപുസ്തകം വന്നിട്ട് ആദ്യത്തെ പൊതുപരീക്ഷ നടന്നിരിക്കുകയാണല്ലോ. ഏറെ പ്രതീക്ഷയോടെയും ആശങ്കയോടെയുമാണ് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഈ പരീക്ഷയെ നേരിട്ടത്. അവര്‍ക്ക് സഹായകരമാകുനെന്ന് പ്രതീക്ഷിച്ചുകൊണ്ട് ചോദ്യോത്തരങ്ങളുടെ ഒരു അവലോകനം ഇവിടെ നല്‍കുന്നു. മൂല്യനിര്‍ണ്ണയത്തിന് ഇത് പ്രയോജനപ്പെടുമോ എന്നു പരിശോധിക്കുക.

1.വിട്ടു പോയ ഭാഗം പൂരിപ്പിച്ച് പട്ടിക ക്രമപ്പെടുത്തി എഴുതാനുള്ളത് എല്ലാ കുട്ടികള്‍ക്കും താഴെ കൊടുക്കും വിധം പരിചിതമായിരിയ്ക്കും.
ഒരു ചെറുപുഞ്ചിരി
എംടി
കുറുപ്പ്
എഴുപതുകാരുടെ യോഗം-
അശോകന്‍ ചരുവില്‍-
അച്യുതന്‍ മാഷ്
മുല്ലവള്ളിയും മാന്‍കിടാവും-
കാളിദാസന്‍-
ശകുന്തള
അധ്യാത്മരാമായണം-
എഴുത്തച്ഛന്‍-
ദശരഥന്‍

2.അര്‍ത്ഥവ്യത്യാസം എഴുതാനുള്ളതില്‍ അവന്‍ ഒരു തലവേദനയാണ് എന്നത് ഒരു ശൈലീപ്രയോഗവും അവന് തലവേദനയാണ് എന്നത് വാച്യാര്‍ത്ഥത്തിലുള്ള പ്രയോഗവുമാണ് എന്നു കാണാം.

3.കൈപ്പുസ്തകത്തെ അടിസ്ഥാനമാക്കി നല്കിയ ഒരു ചോദ്യമായതു കൊണ്ട് എല്ലാ അധ്യാപകരും ഇത് ക്ളാസ്സില്‍ നല്കിയിട്ടുണ്ടാകും.

4.പത്രവാര്‍ത്ത തയ്യാറാക്കാനുള്ള പ്രവര്‍ത്തനം ചെറിയ ക്ളാസ്സു മുതല്‍ പരിശീലിക്കുന്നതാണ്. താഴെ കൊടുക്കുന്ന വിധത്തില്‍ ഇതിന് ഉത്തരമെഴുതിക്കൂടെ?
ചലച്ചിത്ര പ്രദര്‍ശനം സംഘടിപ്പിക്കുന്നു.
പാലച്ചുവട്:ഫിലിം ക്ളബ്ബ് ജി.എച്ച്.എസ്സിന്റെ ആഭിമുഖ്യത്തില്‍ 16-8-2010.

2മണിയ്ക്ക് സ്ക്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് സിനിമാ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. യന്ത്രവല്‍ക്കരണം കൊണ്ടുണ്ടാവുന്ന തൊഴിലില്ലായ്മയും അത് സമൂഹത്തിലുണ്ടാക്കുന്ന ദാരിദ്ര്യമടക്കമുള്ള സാമൂഹ്യ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുന്ന "മോഡേണ്‍ ടൈംസ്" എന്ന ചാര്‍ളി ചാപ്ളിന്‍ സിനിമയാണ് പ്രദര്‍ശിപ്പിക്കുന്നത്. 1930കളിലെ സാമൂഹ്യ യാഥാര്‍ഥ്യങ്ങളെ നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിക്കുന്ന ഈ സിനിമ വേറിട്ടൊരു ദൃശ്യ വിരുന്നാണ് ഒരുക്കുന്നത്.

5.'എഴുപതുകാരുടെ യോഗം' എന്ന പാഠം പഠിക്കുമ്പോള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. വൃദ്ധരായവര്‍ നേരിടുന്ന അവഗണന പ്രാധാന്യത്തോടെ അവതരിപ്പിച്ചിട്ടുള്ളതാണ്. എഡിറ്റോറിയലില്‍ വരേണ്ട കാര്യങ്ങള്‍-വിഷയത്തിന്റെ അവതരണം, സത്യസന്ധമായ വിലയിരുത്തല്‍, സ്വാഭിപ്രായം എന്നിവ ഉണ്ടെങ്കില്‍ സ്കോര്‍ നല്‍കാവുന്നതാണ്.
അണുകുടുംബ സംവിധാനം, ജോലിക്കാരായ യുവതലമുറ, എന്തിനേയും കച്ചവടക്കണ്ണോടെ നോക്കിക്കാണുന്ന സമൂഹം തുടങ്ങിയ കാര്യങ്ങള്‍ അവതരണത്തില്‍ വരുത്താം.

6.എല്ലാ ചരാചരങ്ങളുടേയുമാണ് ഭൂമി എന്നും, മനുഷ്യ തുല്യം തന്നെ മറ്റുള്ളവയെ പരിഗണിക്കേണ്ടതാണെന്നുമുള്ള ആശയം മുല്ലവള്ളിയും മാന്‍കിടാവും, ഭൂമിയുടെ അവകാശികള്‍ എന്നീ പാഠങ്ങളിലൂടെ കുട്ടികളിലെത്തിച്ചിട്ടുണ്ട്. ഇന്നത്തെ സ്ഥിതി തുലോം വ്യത്യസ്തമാണെന്നും ലാഭേച്ഛയുടെ കഴുകന്‍കണ്ണുകളുമായി മനുഷ്യന്‍ കാട്ടുന്ന പ്രകൃതി ദ്രോഹങ്ങള്‍ ധാരാളം ചര്‍ച്ച ചെയ്തട്ടുള്ളതുമായതുകൊണ്ട് ഉത്തരമെഴുതുമ്പോള്‍ ആശയദാരിദ്ര്യം ഉണ്ടാവാന്‍ സാദ്ധ്യതയില്ല.

7.തിരക്കഥാരചന നടത്തുമ്പോള്‍ സീനുകളായി തിരിക്കുന്നതിനോടൊപ്പം സന്ദര്‍ഭ വിവരണവും അവയ്ക്കു വേണ്ടുന്ന സംഭാഷണവും ഉണ്ടാകണം. ആശയ തലത്തോടും ദൃശ്യ തലത്തോടും നീതി പുലര്‍ത്താനായോ എന്നും പരിശോധിക്കാം.

8.ആസ്വാദനക്കുറിപ്പ് വിലയിരുത്തുമ്പോള്‍ ആന്തരികാര്‍ത്ഥം പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടിട്ടുണ്ടോ എന്നു പരിശോധിക്കണം. അവതരണ രീതി ആ ആശയത്തെ വായനക്കാരിലേയ്ക്ക് കടത്തിവിടാന്‍ സഹായിച്ചിട്ടുണ്ടോ എന്നതിലുള്ള അഭിപ്രായവും ചേര്‍ക്കുന്നത് നന്ന്. ഇന്നത്തെ കുടുംബ ബന്ധങ്ങളുടെ വേരറ്റ കണ്ണികളുടെ ബാക്കിപത്രമെന്ന നിലയില്‍ ഈ കഥയ്ക്കുള്ള പ്രസക്തിയും ഉള്‍പ്പെടുത്താവുന്നതാണ്.
പുതിയ പുസ്തകമെന്ന നിലയില്‍ അല്പം ആശങ്കയോടെ കാത്തിരുന്ന ഈ പരീക്ഷ സംതൃപ്തിയോടെ കുട്ടികളും അധ്യാപകരും സ്വീകരിച്ചു കാണണം.

4 comments:

കുഞ്ഞിക്കുട്ടന്‍,കൂനമ്മാവ് said...

ചോദ്യപേപ്പറിനോടെന്താ അധ്യാപകര്‍ക്കൊരു താല്പര്യമില്ലാത്തതുപോലെ...ഒരു നിര്‍ദ്ദേശമോ അഭിപ്രായമോ കാണുന്നില്ല...

lisa said...

ചോദ്യപേപ്പര്‍ അവലോകനം നന്നായിട്ടുണ്ട്. നന്ദി.

റംല നസീര്‍ മതിലകം said...

9th class question paper nannayittundu. 10th class pratheeksha pole aayilla.
Ramla VM
HSA Malayalam.
GHSS Puthiyakavu.

ARCHA TVM said...

ചോദ്യപ്പേപ്പറിന്റെ കൂടെ കിട്ടുന്ന ഉത്തരസൂചിക കണ്ടുമടുത്തിരുന്ന ഞങ്ങള്‍ക്ക് ഈ അവലോകനം ഏറെ ഇഷ്ടപ്പെട്ടു. എല്ലാ ക്ലാസ്സിലേയും മലയാളംചോദ്യപ്പേപ്പറുകള്‍ അവലോകനം ചെയ്യണം.