എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Nov 4, 2010

മധ്യേയിങ്ങനെ.... - കവിത



ടിവിയില്‍ കാണുന്നു
അജ്ഞാത വനങ്ങള്‍,
പക്ഷികള്‍, മൃഗങ്ങള്‍...
ട്യൂഷന്‍ കഴിഞ്ഞ് വരാറായോ
കുട്ടികളെന്നുത്കണ്ഠ.
പത്രത്തില്‍ ദൂരദേശത്തെ
വിചിത്രമാം കൊലപാതകങ്ങള്‍...
ബസ്സുപോകുന്നതിനുമുമ്പേ
വായിച്ചുതീര്‍ക്കാനുള്ള തിരക്ക്
ഓഫീസിലെ ഒഴിഞ്ഞ കസേരയില്‍
പുതിയൊരാള്‍.
പരിചയപ്പെടലിന്റെ
ആവര്‍ത്തനത്തിനിടയില്‍
പലചരക്കുവാങ്ങി വീടെത്താനുള്ള തിടുക്കം.
ഇതിനിടയിലെപ്പോഴാണ്
കൗതുകം പടിയിറങ്ങിപ്പോയത്?
ഞെട്ടലും ഇറങ്ങിപ്പോയോ?
സൗഹൃദത്തിന്റെ മധുരവും
അക്കൂടെയാവാം പോയത്.
ക്ലോക്കിലിപ്പോള്‍ സൂചി
മദ്ധ്യ വയസ്സിനു നേരെ!

15 comments:

Jessy teacher said...

KAVITHA NANNAYIRIKKUNNU. YATAHRTHYANGAL KETTUKATHAKALEKAKAL VICHITHRAMAYI THAONNAM. BEST WISHES REMLA!!!

jollymash said...

ഞെട്ടലും തമാശകളും സമയവും മധുരവും നമ്മുടെ തിരക്കുകളില്‍ നസ്ടമാകുന്നു .പിന്നെ എല്ലാം ഒരു ആവര്‍ത്തനങ്ങള്‍ .... നല്ല കവിത.. കവിതയ്ക്ക് ഒതുക്കവും മൂര്ചയുമുണ്ട്.

തുളസി മുക്കൂട്ടുതറ said...

നഷ്ടങ്ങള്‍ നഷ്ടങ്ങളല്ലാതാകുന്ന നാള്‍ വരും.. മധുരംകിനിയുന്ന സ്മരണകളായി മാറും.. കാത്തിരിക്കുക..
സൂചി ഇപ്പോഴും പരിക്രമണത്തിലാണ്.

letha said...

ജീവിതം ആവരതനവിരസമാണല്ലോ ?അതിനിടയില്‍ കണ്ടുമുട്ടുന്ന കാഴച്ചകള്‍ മനസിലുണ്ടാക്കുന്ന
ചലനമല്ലെ ഓരോ സ്രിസ്ട്ടിയും .കവിത നന്നായിരിക്കുന്നു '

Anonymous said...

nice poem

എം.അജീഷ്‌ said...

നമ്മിലേയ്ക്കൊതുങ്ങുന്ന നാം...

ഷൈല ടീച്ചര്‍,ആറ്റിങ്ങല്‍ said...

ഇതിന്റെ പേരും കവിതയെന്നോ...?ലജ്ജിക്കൂ കവിതേ..നിന്‍ ദുര്യോഗമോര്‍ത്ത് കേഴുന്നു ഞങ്ങള്‍.

Anonymous said...

ടീച്ചറേ എന്തിനിങ്ങനെ കുത്തിനോവിക്കുന്നു! ചെറുതെങ്കിലും അന്‍പെഴുന്നൊരു വാക്ക്....
കാരണവന്മാര്‍ പറഞ്ഞതെത്ര ശരി!!
രണ്ടു തലതമ്മില്‍ ചേരും പക്ഷേ...
നാലു ...ല തമ്മില്‍ ചേരില്ലല്ലോ!!!

Beena mulakkulam said...

കണ്ടു കണ്ടിരിക്കുനത് പലതും കാണാതാവുന്നു!കാണാനും കേള്‍ക്കാനും ആവാത്തത് പലതും കാണേണ്ടിയും കേള്‍ക്കെണ്ടിയും വരുന്നു!അതല്ലേ റംല നമ്മളെ
പോലുള്ളവരുടെ ദുഃഖം? തുറന്നെഴുതൂ !നന്നായി കവിത! ആശംസകള്‍!

ഷൈല ടീച്ചര്‍,ആറ്റിങ്ങല്‍ said...

സുഖിപ്പിക്കലിന്റെ ഈ ലോകത്ത് അഭിപ്രായവും അങ്ങനെ തന്നെയാവണമെന്ന് ഓര്‍ത്തില്ല.വിമര്‍ശനങ്ങളെ എന്തിനിങ്ങനെ അസഹിഷ്ണുതയോടെ കാണുന്നു?മെച്ചപ്പെടുത്തി രചന നടത്തുകയല്ലേ വേണ്ടത്?എന്റെ ....ല യ്ക്ക് കുറ്റം കണ്ടിട്ട് എന്തു കാര്യം...?

syamamegham said...

ദയവായി അനാവശ്യമായ വിവാദങ്ങള്‍ ഒഴിവാക്കുക pls...........

റംല നസീര്‍ മതിലകം said...

എഴുത്തുകാരനും വായനക്കാരനും
തമ്മില്‍ അകലമില്ലാതാകുന്ന
ഈ പുതു വിപ്ലവം ജയിക്കട്ടെ!
അനോനിമസ്സെ,shailatteechare ...............നന്ദി.
റംല മതിലകം.

ആന്‍സി ഐസക്ക്, മൂവാറ്റുപുഴ said...

റംലടീച്ചറിന് അഭിനന്ദനങ്ങള്‍

Unknown said...

DearRamla, Ireally want to appreciate you notonly for your poem butalso for your attempt in blogging. GeethaUnni

geethaunni said...

DearRamla, Ireally want to appreciate you notonly for your poem butalso for your attempt in blogging. GeethaUnni