എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Nov 5, 2010

വെള്ളയമ്പലത്തെ ആല്‍മരം - കവിത


സുഗതേ, നമിക്കുന്നു നിന്നെ ഞാന്‍
അരുതെന്ന് പറയുവാനാവാതെ
നിരാലംബയായ്, നിശ്ശബ്ദയായ്,
കുനിഞ്ഞ കഴുത്തിലേക്ക്‌
ഇടിവാളുകള്‍ വീശി എറിയും നരാധമര്‍
എന്റെ പ്രാണനപഹരിക്കുംമുമ്പ്,
മണ്ണിനെ, വിണ്ണിനെ, സൂര്യനെ, നിലാവിനെ
കാമിച്ചു മതിവരാത്തോരെന്റെ
പ്രാണനപഹരിക്കും മുമ്പ്,
നീ, ഹൃദയപരിതാപമോടെ ഓടിവന്ന്
നിന്‍ കുഞ്ഞുവിരലുകള്‍ നീട്ടി
അരുതെന്ന്, അരുതെന്ന്,
ഭ്രാന്തമായ് ആര്‍ത്തുവിളിച്ചൊരാനിമിഷത്തെ,
സുഗതേ, നമിക്കുന്നു നിന്നെ ഞാന്‍ ...
ഒറ്റ മഴുവെട്ടിന്റെ ആഘാതമെത്ര
കിളിമുട്ടകള്‍ തകര്‍ന്നു ചതഞ്ഞുപോയ്!
എന്നിലച്ചില്ലുകള്‍ പൊടിഞ്ഞ്,
അസ്ഥിയും മാംസവും വെന്തമണം
വാനിലേക്ക് ഉയരും മുമ്പ്
കിളികള്‍ കൂടും പാട്ടും വെടിഞ്ഞ്
എന്നെ വെടിഞ്ഞ്
എങ്ങോ പറന്നു മറയുന്നതിന്‍ മുമ്പ്
അതിനുമുമ്പ്, അതിനുമുമ്പ് ഓടിവന്നെന്‍
മിഴിയടയും മുമ്പ്
അരുതെന്ന് വിലപിച്ച
സുഗതേ, നമിക്കുന്നു നിന്നെ ഞാന്‍...............






'നാഗിനി'
എച്ച്.എസ്..
ജി.എച്ച്.എസ്.എസ്.ചെറുതുരുത്തി,
തൃശൂര്‍.

11 comments:

arun chettikulangara said...

കവിതയ്ക്ക് താളം ഒരു കുറവല്ലെന്ന് വിളിച്ചു പറയുന്ന കവിത. നവീന ബിംബങ്ങളും ചാരുത പകരുന്നു.

Tessy said...

nice poem

ജിജോ,അടിമാലി said...

കവിത നന്നായി.പ്രകൃതിസ്നേഹികളെ പിന്തിരിപ്പന്മാരായി കാണുന്ന ഈ ലോകത്ത് അവരെ അംഗീകരിക്കുന്ന ഒരാളെങ്കിലുമുണ്ടല്ലോ!വീണ്ടും എഴുതുക.

ravivarma,kottayam said...

kollam,nalla kavitha.veendum ezhuthumallo?

മാധവക്കുറുപ്പ്,ഷൊര്‍ണ്ണൂര്‍ said...

കവയത്രിയുടെ മനസ്സിന്റെ നന്മ കവിതയിലൂടെ ഊറി വരുന്നുണ്ട്.അഭിനന്ദനങ്ങള്‍.

Anonymous said...

പ്രിയപ്പെട്ട നാഗിനി ,
വളരെ ഇഷ്ട്ടപ്പെട്ടു .കവിതയും ,പേരും
എങ്ങിലുമാകതാരിലൊരു സംശയം ;കലാലയത്തിന്റെ ഒഴിഞ്ഞ കോണില്
ബടായിയും പറഞ്ഞു ,പുകച്ച്രിക്കുമ്പോള് ഞങ്ങള്,ക്ലാസില് കയറാത്ത
നിന്റെ കൂട്ടുകാര് വിളിച്ച ആ പേര് നീ എങ്ങനെ സ്വന്തമാക്കി?.
സ്നേഹത്തോടെ
രമേശന്

rajeev said...

കവിത മനോഹരമായിരിക്കുന്നു. വീണ്ടും ഇത്തരം കവിതകള്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

മലയാളം ക്ലസ്റ്റര്‍, മൂവാറ്റുപുഴ said...

വളരെ നല്ല കവിത അഭിനന്ദനങ്ങള്‍

Sreekumar Elanji said...

സമാനഹൃടയമേ അഭിനന്ദനം....

anitha sarath said...

njangal thiruvananthapurathukarude hridayanomparam ariyikkatte
kavitha nannayi
anitha sarath
thiruvananthapuram

സ്മിത വല്ല്യാത്ത് said...

ജീവിതത്തിൽ കൂടെ വിലപിക്കാൻ അരുമയായ് വളത്തിയ മക്കളെ പോലും കാത്തിരിക്കേണ്ടാത്ത നന്ദികെട്ട ഒരുലോകത്ത്, വെന്തുരുകുമ്പോൾ തണലിന്റെ കുളിരിൽ സാന്ത്വനമായ് താരാട്ടായി മാറുന്ന മരങ്ങളെ, നിങ്ങൾക്കു വേണ്ടി ഒരിറ്റുകണ്ണീരുമായി ആരൊക്കെയോ ഇനിയും ഇവിടെ അവശേഷിക്കുന്നു എന്ന അടയാളപ്പെടുത്തലാണ് ഈ കവിതയും കവിയും