കേരളത്തിലെ അനുഷ്ഠാന കലയായ മുടിയേറ്റില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു ഭാഗമാണല്ലോ കൂളിയുടെ പുറപ്പാട്. പലപ്പോഴും കാണികള്‍ കൂടി കഥാപാത്രങ്ങളായി മാറുന്ന മുടിയേറ്റില്‍ കൂളിയുടെ പ്രകടനങ്ങള്‍ ആരിലും ചിരിയുണര്‍ത്തുന്നു. എന്നാല്‍, ഇന്ന് എത്രയാളുകള്‍ക്ക് ഇത്തരം അനുഷ്ഠാന കലകള്‍ കാണാനുള്ള ഭാഗ്യം സിദ്ധിച്ചിട്ടുണ്ട് എന്നത് കണ്ടെത്തേണ്ടിയിരിക്കുന്നു. കേരളീയ കലകളുടെ പ്രാധാന്യവും അവ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും പുതു തലമുറയെ ബോധ്യപ്പെടുത്താന്‍ ഉതകുന്ന രീതിയിലാണ് എട്ടാം ക്ലാസിലെ 'ജീവിതത്തിന്റെ തുടിതാളം' എന്ന യൂണിറ്റ് തയ്യാറാക്കിയിരിക്കുന്നത്. ഈ യൂണിറ്റില്‍ പരാമര്‍ശ വിധേയമായ 'കൂളിയുടെ പുറപ്പാട്' എന്ന ഭാഗത്തിന്റെ വീഡിയോ ചുവടെ നല്‍കിയിരിക്കുന്നു. കുട്ടികളെ ഈ ഭാഗം കാണിക്കുന്നതിലൂടെ പാഠാവതരണം അനായാസകരമാകുമെന്നു ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
3 comments:
അഭിനന്ദനങ്ങള്‍!!!!!
നന്നായിരിക്കുന്നു.
congraaaaaaaaaaaaas
Post a Comment