ഒന്‍പതാം ക്ലാസ് കേരള പാഠാവലിയിലെ നാലാം യൂണിറ്റില്‍ മാധ്യമ ധര്‍മത്തെക്കുറിച്ചാണല്ലോ പ്രതിപാദിക്കുന്നത്. പത്രവും ടെലിവിഷനും ജനങ്ങളില്‍ എത്രമാത്രം സ്വാധീനം ചെലുത്തുന്നുണ്ട് എന്നും അവയുടെ നന്മ തിന്മകളെ തിരിച്ചറിയാന്‍ നമുക്ക് സാധിക്കണമെന്നും ഈ യൂണിറ്റ് നമ്മോടു ആഹ്വാനം ചെയ്യുന്നു. ഐ.ടി.സാധ്യത കൂടിയ ഇക്കാലത്ത് പാഠഭാഗങ്ങളെ കുട്ടികളിലേക്ക് എത്തിക്കാന്‍ പഠന സംബന്ധമായ വീഡിയോകള്‍ വളരെയധികം സഹായകമാണ്. അത്തരത്തില്‍ ഒരു വീഡിയോ ഇതാ വിദ്യാരംഗം ബ്ലോഗ് ടീം അംഗം ഷെറീഫ് മാഷ് തയ്യാറാക്കിയിരിക്കുന്നു. മാധ്യമങ്ങളെ കൂടുതലായി കുട്ടിക്ക് മനസിലാക്കാന്‍ ഈ വീഡിയോ ഉതകുമെന്നാണ് ഞങ്ങളുടെ പൂര്‍ണ്ണവിശ്വാസം.ചുവടെ നല്‍കിയിരിക്കുന്ന 'തുറന്ന കണ്ണുകള്‍' എന്ന വീഡിയോ ഒന്ന് കണ്ടു നോക്കൂ....
7 comments:
ഇത്രയും അവസരോചിതവും പ്രയോജനപ്രദവുമായ ഒരു വീഡിയോ തയ്യാറാക്കിയ ഷെറീഫ് മാഷിനോട് കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരും കടപ്പെട്ടിരിക്കുന്നു. ഐ.ടി.സാധ്യതകള്‍ മലയാളത്തില്‍ ഉപോയോഗിക്കാന്‍ സാധിക്കുമോ എന്ന് സംശയിക്കുന്നവര്‍ക്ക് മുന്നില്‍ വയ്ക്കാവുന്ന ഏറ്റവും നല്ല മാതൃക. മാഷിന്റെ ഈ പ്രവര്‍ത്തനം മറ്റു അധ്യാപകര്‍ക്കും ഒരു പ്രചോദനമാവട്ടെ.
നന്നായിരിക്കുന്നു മാഷേ...............
നാലാം യൂണിറ്റിന്റെ കാര്യം ഞങ്ങള്‍ രക്ഷപെട്ടു. ഇതിലും നന്നായി ആ യൂണിറ്റ് എങ്ങനെ അവതരിപ്പിക്കാനാണ്
ഞങ്ങള്‍ക്ക് വേണ്ട എല്ലാ പഠന സഹായികളും ബ്ലോഗിലൂടെ നല്‍കുന്ന വിദ്യാരംഗം ബ്ലോഗിന് അഭിനന്ദനം.
മാഷെ,
9 സി യിലെ കുട്ടികളോടൊപ്പമാനിത് കണ്ടത്
നന്ദി
9സി
GHSS PUTHIYAKAVU
N PARAVOOR
മാഷെ,
9 സി യിലെ കുട്ടികളോടൊപ്പമാനിത് കണ്ടത്
നന്ദി
9സി
GHSS PUTHIYAKAVU
N PARAVOOR
സുജിത്കുമാര്‍ .ടി.വി. ജി.എം.ആര്‍. എസ .വെള്ളച്ചാല്‍ ഷരിഫ് മാസ്റര്‍ തുറന്ന കണ്ണുകള്‍ എന്ന വിഡിയോ നന്നായിരിക്കുന്നു.
Post a Comment