കള്ളിന്റെ വള്ളിയില്‍
ആടിയാടി
ഒറ്റ നിമിഷത്തില്‍
ഒറ്റയായി
നില്‍പ്പുറയ്ക്കാത്ത
കുറിയൊരൊന്നായ്
കാച്ചിക്കുറുക്കിയ
കാറ്റുപോലെ.
ഹൃദയത്തില്‍
നിന്നൊരു ചെമ്പരത്തി
ചുണ്ടിന്റെ തുമ്പില്‍
തുളുമ്പിയാടി
രക്തത്തിനുള്ളിലെ
വാക്കെടുത്ത്
വാക്കത്തി പോലെ
എറിഞ്ഞറുത്തു.
വൃത്തം മുറിച്ചൊറ്റ
നീളമാക്കി
നീളത്തിന്‍മീതെ
കിടന്നുറങ്ങി
കണ്ണുകരിച്ച
വെളിച്ചമാകെ
കാഴ്ചയുള്ളോര്‍ക്കു
പകുത്തുനല്‍കി
ഏറ്റവും നല്ല കവിതയേത്?
'വിശപ്പെ'ന്നു
തെറ്റാതെഴുതിവച്ച്
കള്ളിന്റെ വള്ളി
പിടിച്ചിറങ്ങി
അയ്യപ്പനൊറ്റയാട്ടം
തൊടുത്തു...
-കവി എ. അയ്യപ്പന്
3 comments:
kavitha nannayittundu...... ''hridayathil ninnoru chembaratthi chundinte thumbil thulumbiyadi'' eevarikal nannayittundu
"ഇല്ല
ഞാന്‍ മരിച്ചിട്ടില്ല
ഒന്നുമില്ലാത്ത ഒരുവന്
ആരെന്നു പേരിടുക" അയ്യപ്പനെന്നോ?
"സ്നേഹിതാ ഞാന്‍ പറഞ്ഞത് നിന്നെ കുറിച്ചാണ്.."
മരണശേഷം മറ്റൊരു ഒ>ര്ഫുസായ
അയ്യപ്പന് ഉചിതമായ ഉദകക്രിയ..
കവിക്ക് ഭാവുകം .......
അയ്യപ്പന് മുന്നില്‍ നമുക്കും പ്രണമിക്കാം. വിനോദ് സാറിന്റെ കവിത ഗംഭീരമായിരിക്കുന്നു.
Post a Comment