എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Dec 8, 2010

തണല്‍ - തിരക്കഥ


തിരക്കഥ വളരെക്കാലമായി ക്ലാസ്സ്മുറികളില്‍ ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. സര്‍ഗ്ഗസൃഷ്ടി എന്ന നിലയിലേയ്ക്ക് തിരക്കഥയെ വളര്‍ത്താന്‍ അദ്ധ്യാപകരും കുട്ടികളും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ ബ്ലോഗില്‍ തന്നെ തിരക്കഥ സംബന്ധിച്ച പല പോസ്റ്റുകളും വന്നു കഴിഞ്ഞു. എങ്കിലും അവ്യക്തതകളും സംശയങ്ങളും അവസാനിക്കുന്നില്ല. എങ്കിലും ആശാവഹമായ പുരോഗതി ഈ രംഗത്ത് ഉണ്ടായിക്കഴിഞ്ഞതായി ചില സൂചനകള്‍ ലഭിക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും അദ്ധ്യാപക തുടര്‍ശാക്തീകരണ പരിപാടികളില്‍ ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകളും പരിശ്രമങ്ങളും നടന്നതാവാം ഒരു കാരണം. നമ്മുടെ ആലപ്പുഴ എം.റ്റി.സി. ആസാദ് സാറിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഒരു തിരക്കഥയാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തിരക്കഥയില്‍ സംഭാഷണത്തിന്റെ സ്ഥാനം എത്രത്തോളമെന്ന് മനസ്സിലാക്കുന്നതിനും തിരക്കഥയുടെ ശക്തിയും സിനിമയിലെ സ്ഥാനവും തിരിച്ചറിയുന്നതിനും ഈ കൊച്ചുതിരക്കഥ ഏവര്‍ക്കും സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.

8 comments:

Renjith k k said...

thanks Asad sir...............

ShahnaNizar said...

നന്നായിട്ടുണ്ട്.
ഇത് കണ്ടിരുന്നോ?

lisa said...

വളരെ ഉപകാരം

കാഡ് ഉപയോക്താവ് said...

അഭിനന്ദനങ്ങൾ!!! ആശംസകൾ !!



ഗണിതം പഠിക്കാനും പഠിപ്പിക്കാനും... GeoGebra_Malayalam free Video Tips

malayalam said...

തിരക്കഥയില്‍ സ്ഥലകാലകഥാപാത്ര സൂചനകള്‍ ഉണ്ടായിരിക്കണം.ദൃശ്യങ്ങളുടെ വലിപ്പചെറുപ്പങ്ങളും
വീക്ഷണകോണുകളും തിരക്കഥാകൃത്തല്ല തീരുമാനിക്കുന്നത്,സംവിധായകന്‍ ഷൂട്ടിംഗ് സ്ക്രിപ്റ്റില്‍ ഇതെല്ലാം തീരുമാനിച്ചുകൊള്ളും.
മെച്ചപ്പെടെയിരിയ്ക്കുന്നു.

Anonymous said...

'മലയാളം' സുഹൃത്തേ, ഈ തിരക്കഥയില്‍ സ്ഥലകാല കഥാപാത്ര സൂചനകള്‍ നല്‍കിയിട്ടുണ്ടല്ലോ. തിരക്കഥാ കൃത്തുക്കള്‍ ക്യാമറയുടെ വീക്ഷണ കോണുകള്‍ രേഖപ്പെടുത്താറുണ്ടല്ലോ.

jollymash said...

നമ്മുടെ ആളുകള്‍ക്ക് ഒരു വിചാരമുണ്ട് , തിരകഥ എന്ന് പറഞ്ഞാല്‍ ഇടിവെട്ടുന്ന കുറച്ചു വാക്കുകളുടെ പ്രവാഹമാനെന്നു . അത് മാത്രമല്ല തിരക്കഥ എന്ന് ഈ ' തണല്‍ ' നമ്മെ ഒര്മാപെടുതുന്നു . എല്ലാ ആശംസകളും ....

archa tvm said...

തിരക്കഥ (തണല്‍) ഒരു പുതിയ അനുഭവമായിരുന്നു. സിനിമ കാഴ്ചയുടെ കലയാകുന്നത് ഞങ്ങള്‍ തിരിച്ചറിയുന്നു.